അമ്മയില്ലാത്ത കുഞ്ഞുമായി ചന്ദ്രപ്രസ്ഥ എന്ന സ്ഥലത്ത് പോർട്ടിലെ ജോലിയുമായി കഴിയുന്ന സൈദ്ധവു്നും കുഞ്ഞിനും തൊട്ടപ്പുറത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഡീവോഴ്‌സിയായ ടാക്സി ഡ്രൈവർ ആണ് കൂട്ട്.
ഐസ്എസ്സിനും മറ്റു തീവ്രവാദ സംഘടനക്കും ആളുകളെയും ആയുധങ്ങളും സപ്ലൈ ചെയ്യുന്ന മാഫിയ സംഘങ്ങളുമായി മുൻപ് ജോലി ചെയ്ത സൈദ്ധവു മരിച്ചു പോയ ഭാര്യക്ക് കൊടുത്ത വാക്ക് മൂലം അത് ഉപേക്ഷിച്ച ആളാണ്.
പോർട്ടിൽ എത്തുന്ന ആയുധങ്ങൾ തടഞ്ഞു വെക്കുന്ന സൈദ്ധവ് മാഫിയയുമായി കൊമ്പ് കോർക്കുന്നു. അതിനിടയിൽ കുഞ്ഞിന് ഉണ്ടായ അസുഖം കൊണ്ട് ഇൻജെക്ഷന് പതിനേഴു കോടി ആവശ്യം വരുമ്പോൾ വീണ്ടും മാഫിയയുമായി ഇടപഴകേണ്ടി വരുന്നു.
ഇതേ രോഗം മുന്നൂറിൽ പരം കുട്ടികൾക്ക് ഉണ്ടെങ്കിലും പണത്തിൻ്റെ ദൗർബല്യം കാരണം അവരൊക്കെ മരണത്തെ മുഖാമുഖം കാണുന്നു.തൻ്റെ മകളെ പോലെ എല്ലാ കുട്ടികളെയും കാണുന്ന സൈന്ധവു ആയുധ മാഫിയയും മരുന്നു മാഫിയയുമായി യുദ്ധം ചെയ്യുന്നു. രണ്ടിൻ്റെയും പിന്നിൽ ഒരാള് തന്നെ ആണെന്ന് മനസ്സിലാക്കുന്നു.
ജീവൻ പണയം വെച്ച് മാഫിയയുമായി സൈദ്ധവു് ചെയ്യുന്ന യുദ്ധത്തിൻ്റെ കഥയാണ് വെങ്കിടേഷ് നായകനായ തെലുഗു ചിത്രം .കാമിയോ റോളിൽ തമിഴിലെ ആര്യ കൂടി എത്തുന്ന ചിത്രം അച്ഛൻ മകൾ ബന്ധത്തി ൻ്റെ കഥ കൂടി പറയുന്നുണ്ട്.
പ്ര.മോ.ദി.സം
No comments:
Post a Comment