Thursday, March 7, 2024

കടകൻ

 



നമ്മുടെ  ചില സിനിമകൾ ശരിക്കും സമൂഹത്തിൽ നിലനിൽക്കുന്ന നിയമങ്ങൾക്കും നീതിക്കും എതിരായ സന്ദേശം അല്ലേ നൽകുന്നത് എന്ന് തോന്നി പോകുന്നുണ്ട്.




കഞ്ചാവ് തോട്ടം നശിപ്പിച്ചു അതിൻ്റെ ക്രെഡിറ്റ് കൊണ്ട് മലയിറങ്ങി  കോഴിക്കോട് ജില്ലയിൽ ചാർജ് എടുക്കുന്ന സി ഐ ചാലിയാറിൻ്റെ ദേശത്ത് നിലനിൽക്കുന്ന മണൽ മാഫിയക്ക് എതിരെയാണ്  അടുത്ത തൻ്റെ കൃത്യനിർവഹണം തുടങ്ങുന്നത്.




ഇതിലെ പോലീസ് ഉദ്യോഗസ്ഥൻ ഇറങ്ങി പുറപ്പെടുന്നത് നിലവിലെ നീതിയും ന്യായവും സംരക്ഷിക്കുവാൻ ആണ്..എന്നാല് ഇതിലെ നായകൻ്റെയും കൂട്ടാളികളുടെയും കഞ്ഞിയിൽ പാറ്റ ഇടുന്നത് കൊണ്ട് അയാളെ വില്ലൻ ആക്കുകയാണ്.




മണൽ വാരി ഉപജീവനം നടത്തുന്ന കുറെയേറെ പേരെയാണ് പുഴയിൽ നിന്ന് മണൽ വാരൽ നിരോധനം ബാധിച്ചത്. ഇതിൻ്റെ ഉള്ളുകള്ളികൾ എന്ത് തന്നെയായാലും നിയമം സംരക്ഷിക്കുവാൻ ആണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.




അങ്ങിനെ ഉള്ള ഒരു കൂട്ടം ആൾക്കാരുടെ കഥയാണ് കടകൻ.ഇതിൽ ഹരിശ്രീ അശോകൻ പണ്ടത്തെ മാഫിയ തലവൻ ആണെന്നും ഇപ്പോഴത്തെ സി ഐ യുടെ അച്ഛനുമായി പ്രശ്നം ഉണ്ടെന്നും പറയുന്നുണ്ട് എങ്കിലും അതെന്തെന്ന് പൂർണമായും കാണികൾക്ക് മനസ്സിലാക്കുന്നില്ല.അത് കൃത്യമായി ഉൾപ്പെടുത്തിയിരുന്നു എങ്കിൽ സിനിമക്ക് വേറെ ഒരു മാനം വന്നേനെ..



കുറെയേറെ താരങ്ങളുടെ ഡൂപ്പ് ആയി തുടങ്ങിയ ഹക്കിം ഷാ മുഴുനീള കഥാപാത്രമാകുന്ന ചിത്രത്തിൽ അടിപൊളി ഫൈറ്റ് സീനുകൾ ഉണ്ട്..ഗോപി സുന്ദറിൻ്റെ കുറെ പാട്ടുകളും ഉണ്ട്..


പ്ര.മോ.ദി.സം 

No comments:

Post a Comment