Monday, March 18, 2024

സമകാലികം -18

 



തിരഞ്ഞെടുപ്പ്  സമയങ്ങളിൽ ബാലറ്റ് പേപ്പറിൽ വീണ്ടു തിരഞ്ഞെടുപ്പ് നടത്തണം എന്ന് പല പാർട്ടികളും ആവശ്യപെട്ടു തുടങ്ങിയിട്ട് കാലമേറെയായി എങ്കിലും തിരഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ അത് ഉന്നയിക്കാത്ത സ്ഥിതിയായി.തോൽക്കുമ്പോൾമാത്രം വോട്ടിംഗ് യന്ത്രത്തിൽ തിരിമറി ആരോപിക്കും.



എന്നാല് ഇത് തെളിയിക്കാൻ ഇലക്ഷൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടും ഒരു പാർട്ടിയും മുന്നോട്ട് വന്നിട്ടില്ല.ബാലറ്റ് പേപ്പറിൽ കള്ളവോട്ട് ചെയ്തിരുന്ന പാർട്ടികൾക്ക് ഭയങ്കര ക്ഷീണം സംഭവിച്ചിട്ടുണ്ട് എന്നത് പരമാർത്ഥം..





**** ഇന്ത്യയിലെ ഏറ്റവും മികച്ച ദന്ത പരിചരണം നടക്കുന്നത് കേരളത്തിൽ ആണെന്ന് ആരോഗ്യമന്ത്രാലയം,എയിംസ്  എന്നിവ പ്രസ്താവിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം അതിനുള്ള അംഗീകാരവും ലഭിച്ചു. മന്ദഹാസം,പുഞ്ചിരി,വെളിച്ചം,ദീപ്തം എന്നൊക്കെയുള്ള കേരളത്തിൻ്റെ പദ്ധതികൾ മികച്ചത് എന്നവർ വിലയിരുത്തുകയും ചെയ്തു.




***** പതിനെട്ട് ഒ ടീ ടീ പ്ലാറ്റ്ഫോം നിരോധിച്ചു കൊണ്ട് സര്ക്കാര് ഉത്തരവായിരിക്കുന്നൂ.വയലൻസ്,സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു എന്നൊക്കെയാണ് കാരണങ്ങളായി പറഞ്ഞിരിക്കുന്നത്.




****ഇരുപത് എംപി മാരെ കേന്ദ്രത്തിലേക്ക് അയച്ചിട്ടു എന്താണ് പ്രയോജനം എന്ന് ചോദിച്ചവർക്ക് കൃത്യമായ ഉത്തരങ്ങൾ ലോകസഭാ കണക്കുകൾ പറയുന്നുണ്ട്.നമ്മൾ ഒന്നും ചെയ്തില്ല എന്നുപറയുന്ന എംപിമാരുടെ പ്രകടനം ശരാശരിക്ക് വളരെ മുകളിൽ ആണെങ്കിൽ മറ്റു സംസ്ഥാന എംപി മാരുടെ പ്രകടനം എത്ര ദയനീയം ആയിരിക്കും.



എംപി ഫണ്ട് വിനിയോഗിച്ച് പ്രവർത്തനങ്ങൾ നടത്തിയതിൽ തോമസ് 

ചാഴികാടൻ ആണ് മുന്നിൽ.രാജ് മോഹൻ ഉണ്ണിത്താൻ,മുരളീധരൻ ,ആരിഫ് എന്നിവരും കൂടുതൽ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയവരാണ്.ഇവരുടെ ഒക്കെ ഫണ്ട് വിനിയോഗിച്ച് ബാക്കി വന്നത് ചെറിയ തുകകൾ മാത്രമാണ്. മറ്റു ദേശീയ തലത്തിൽ ഉള്ളവരേകാൾ മികച്ചത് ഇവിടുന്ന് ഉളളവർ തന്നെയാണ്.



മന്ത്രിമാർ ഒഴികെ മറ്റുള്ളവർ അവതരിപ്പിക്കുന്ന ബിൽ ആണ് സ്വകാര്യ ബില്ലുകൾ.ആകെ 729 സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചപ്പോൾ 107 എണ്ണം കേരളത്തിൻ്റേത് ആണ്.പ്രേമചന്ദ്രൻ,ശശി തരൂർ, ഡീൻ കുര്യാക്കോസ് എന്നിവർ ഇതിൽ മുന്നിട്ടു നിൽക്കുന്നു.



ചോദ്യങ്ങളിൽ ദേശീയ ശരാശരി  210 ആണെങ്കിൽ കേരളത്തിൻ്റേത് 258 ആണ്.അടൂർ പ്രകാശ്,ആൻ്റോ ആൻ്റണി,ബെന്നി ബെഹനാന്, രെമ്യ ഹരിദാസ്,പ്രേമചന്ദ്രൻ എന്നിവരാണ് മുന്നിൽ.




കേരളത്തിലെ എംപി മാർ ബഡ്ജറ്റ്മായ് ബന്ധപ്പെട്ട് 175 ചർച്ചകളിൽ പങ്കാളിയായി..ഇതൊക്കെ ലോകസഭയിൽ നമ്മുടെ എംപിമാർ തിളങ്ങി എന്നതിന് ഉദാഹരണമാണ്..




****കോഴിക്കോട് മെഡിക്കൽ കോളേജിൽ സപ്ലൈ ചെയ്യുന്നവർക്ക് കുടിശ്ശിക വരുത്തിയത് കാരണം മരുന്ന് ക്ഷാമം നേരിട്ടപ്പോൾ വെട്ടിലായത് മലബാറിലെ  പാവങ്ങൾ ആണ്..ഇതേ കുറിച്ച്  പരാതി പറഞ്ഞപ്പോൾ വലിയ പാർട്ടിയുടെ   കുട്ടി നേതാവ് പറഞ്ഞത് നമ്മൾ അവിടെ പൊതിച്ചോറ് കൊടുക്കുന്നുണ്ട് എന്നാണ്..തലച്ചോറ് പ്രവർത്തിക്കാത്ത ഇത്തരം നേതാക്കൾ തന്നെയാണ് പാർട്ടിയുടെ ശാപവും.




******ഇലക്ട്രലൽ ബോണ്ട് വലിയ വിവാദമായിട്ടുള്ള ഈ അവസരത്തിൽ അമിത് ഷാ ചോദിച്ച ഒരു ചോദ്യം പ്രസക്തമാണ്..ഭരിക്കുന്ന പാർട്ടിക്ക് 6000 കോടി കൊടുത്തത് കാര്യസാധത്തിനു വേണ്ടി  ആണെന്ന് വിമർശിക്കുന്നു ...എങ്കിൽ ഒന്നും ചെയ്യാൻ പറ്റാത്ത പ്രതിപക്ഷ പാർട്ടികൾക്ക് എന്തിന് 14000 കോടി കൊടുക്കണം..?? ന്യായമായ ചോദ്യം തന്നെയാണ്..ചിന്തിക്കേണ്ടതുണ്ട്..


പ്ര.മോ.ദി.സം

No comments:

Post a Comment