പുതിയ ഒരു നായകനെ പരിചയപ്പെടുത്തി എൻ.ലിംഗസ്വാമി തമിഴിലും തെലുങ്കിലും ഒരേ സമയം എടുത്ത ചിത്രമാണ് വാരിയർ.
മധുര ഹോസ്പിറ്റലിൽ ചാർജ് എടുക്കുവാൻ വരുന്ന ഡോക്ടർക്ക് അവിടുത്തെ മാഫിയയുമായി ഇടയേണ്ടി വരുന്നു.യുവരക്തവും പ്രതികരണ ശേഷിയും ഒന്നിന് പിറകെ ഒന്നായി മാഫിയയുമായി കൊമ്പ് കോർക്കാൻ കാരണം ആകുന്നു.
അവസാനം പരാജയപ്പെട്ടു തിരിച്ചു പോയി വർഷങ്ങൾ കഴിഞ്ഞു അയാള് വീണ്ടും മധുരയിൽ എത്തുന്നു.ഇത്തവണ വരുന്നത് ഡോക്ടർ ആയിട്ടല്ല പോലീസ് ഉദ്യോഗസ്ഥൻ ആയിട്ടാണ്.
മാഫിയയുമായി വീണ്ടും യുദ്ധത്തിൽ നിയമ വഴിയിൽ ഏർപ്പെടുന്ന അയാളുടെ കഥയ്യാണിത്..പക്ക മസാല ചിത്രം തന്നെയാണ്..കഥക്കോ സംഭവങ്ങൾക്ക് ഒന്നും പുതുമ ഇല്ല..ഒരു തമിഴു തെലുഗു മസാല ചിത്രം രണ്ടര മണിക്കൂർ കാണാൻ സമയമുള്ളവർക്ക് തലവെക്കാം
പ്ര.മോ.ദി.സം
No comments:
Post a Comment