Sunday, March 10, 2024

സിംഗപ്പൂർ സലൂൺ

 



നമുക്ക് ജീവിതത്തിൽ  ആരായി മാറണം  എന്ന കാര്യത്തിൽ  കുട്ടികാലം തൊട്ട് ചില  ലക്ഷ്യങ്ങൾ ഉണ്ടാകും..അത് നമ്മിലേക്ക് എത്തുന്നത് നമ്മൾ കടന്നു പോകുന്ന സാഹചര്യങ്ങളും ബന്ധങ്ങളും കൊണ്ടാണ്.അത് കൊണ്ട് തന്നെ അത് ചിലപ്പോൾ മാറി മറിഞ്ഞ് കൊണ്ടിരിക്കും.





ചില ലക്ഷ്യങ്ങൾ നമ്മിൽ ഒഴിവാക്കാൻ പറ്റാത്തവിധം ഒട്ടി പിടിച്ചിരിക്കും.

അത് പ്രാവർത്തികമാക്കുവാൻ നമ്മൾ  പരമാവധി ശ്രമിക്കും എങ്കിലും അതിനു അല്ലെങ്കിൽ ആ ജോലിക്ക് സമൂഹത്തിൽ ഉള്ള "വില" പലപ്പോഴും നമുക്ക് തടസ്സമാകും.






നാട്ടിലെ സിംഗപ്പൂർ സലൂൺ ബാർബർ ഷോപ്പിലേ 

ഛാച്ചയുമായി ഉള്ള സൗഹൃദമാണ് അയാളെ ഹെയർ സ്പെഷ്യലിസ്റ്റ് ആകാൻ പ്രേരിപ്പിക്കുന്നത്..നാട്ടിലെ കുട്ടികളിലും മുതിർന്നവരിലും അയാള് ഒരുക്കുന്ന ഫാഷൻ കുഞ്ഞു മനസ്സിൽ വളരെ സ്വാധീനം ചെലുത്തുന്നു.






അത് കൊണ്ട് തന്നെ  നല്ലൊരു ബാർബർ ആകാൻ ആഗ്രഹിച്ച അയാൾക്ക് അച്ഛൻ ഒഴിച്ച് എല്ലാവരും എതിര് നിൽക്കുന്നു.ഒരു ഡിഗ്രി നേടിയതിനു ശേഷം അയാളുടെ  ആഗ്രഹത്തിന് മാറ്റം ഇല്ലെങ്കിൽ അത് തുടരാൻ അച്ഛൻ നിർബന്ധിക്കുന്നു.





ഹെയർ സ്പെഷ്യലിസ്റ്റ് ആകാൻ ഉള്ള അയാളുടെ ആഗ്രഹം കാമുകിയെ തന്നെ നഷ്ടപ്പെടുമ്പോൾ പോലും അയാള് തളരുന്നില്ല. അയാള് ആകെ തകരുന്നത് ചാച ഷോപ്പ് അടച്ചു നാട്ടിലേക്ക് പോകുമ്പോൾ മാത്രമാണ്.

തൻ്റെ പാഷൻ വിട്ടു വേറെ ഒന്നിനും അയാൾക്കും താൽപര്യം ഉണ്ടാവുന്നില്ല.






ലക്ഷ്യത്തിലേക്ക് 

അടുക്കുവാൻ ഇന്ത്യയില് തന്നെ ഏറ്റവും വലിയ പാർലറിൽ ജോലി ചെയ്ത അയാൾക്ക് തൻ്റെ വിരുത് കൊണ്ട് വളരെ പ്രശസ്തൻ ആകുവാൻ പറ്റുന്നൂ.സ്വന്തമായി ഒരു സലൂൺ എന്ന ആഗ്രഹം കൊണ്ട് അയാള് നഗരത്തിൽ ചാച്ചയുടെ ഷോപ്പ്ൻ്റേ  പേര് ആയ സിംഗപ്പൂർ സലൂൺ എന്ന പേരിൽ വലിയൊരു സലൂൺ ആരംഭിക്കുന്നു.






തുടക്കം മുതൽ  എതിരാളികൾ തുടങ്ങി കാലാവസ്ഥ വരെ ഓരോരോ പ്രശ്നങ്ങൾ കാരണം വലിയ ചിലവിൽ ആരംഭിച്ച് പൂർത്തിയാക്കിയ സലൂൺ തുറക്കാൻ പറ്റാതെ കടത്തിലെക്ക് മുങ്ങിയ   അയാള് ആത്മഹത്യക്ക് ശ്രമിക്കുന്നു.






പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളും മറ്റുമാണ് സിനിമ പറയുന്നത്.ഗോകുൽ സംവിധാനം ചെയ്ത് ബാലാജി, ലാൽ സത്യരാജ് അഭിനയിക്കുന്ന സിനിമ തമിഴു മസാലയിൽ നിന്നും അകന്നു നിൽക്കുന്ന കുടുംബ ചിത്രമാണ്. രണ്ടു രണ്ടര മണിക്കൂർ ചിലവഴിക്കാൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇഷ്ട്ടപ്പെടുന്ന ചിത്രമായിരിക്കും.


പ്ര.മോ.ദി.സം 


No comments:

Post a Comment