Monday, March 18, 2024

മിഷൻ - പാർട്ട് 1

 



വിജയ് ,അജിത്ത് ,വിക്രം  രജനി എന്ന് വേണ്ട വർഷങ്ങൾക്ക് മുൻപ് പലരും പയറ്റിയ കഥയുമായി തന്നെയാണ് അരുൺ വിജയിയുടെ ഇത്തവണത്തെ വരവ്.






ഇപ്പൊൾ നിലവിൽ ഉള്ള നടന്മാരോട് ഒപ്പം വെക്കുവാനുള്ള 

ആകാരവടിവും കഴിവും ഉണ്ടായിട്ടും ഇന്നും മുൻനിരയിൽ എത്താൻ പറ്റാത്തത് സിനിമയുടെ തിരഞ്ഞെടുപ്പ് കൊണ്ട് തന്നെയാണ്.






കോയമ്പത്തൂരിൽ ജയിലർ ആയിരുന്ന ആൾ തീവ്രവാദികളുടെ ആക്രമണത്തിൽ ഭാര്യ കൊല്ലപ്പെടുകയും മകൾ രോഗബാധ്തനാകുകയും ചെയ്തപ്പോൾ വി ആർ എസ്സ് എടുത്തു മകളെ 

പരിച്ചരിക്കുന്നു.







മകൾക്ക് മെച്ചപ്പെട്ട ശുശ്രൂഷ ലഭിക്കുന്നത് ലണ്ടനിൽ ആയതിനാൽ തൻ്റെ സ്വത്ത് മുഴുവൻ വിറ്റു പണവുമായി ലണ്ടനിൽ എത്തുന്നു എങ്കിലും മകളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത ശേഷം ഉണ്ടായ ഒരടിപിടി കേസിൽ പെട്ട് ജയിലിൽ ആകുന്നു.






ജയിലിൽ ഭീകര പ്രവർത്തനം നടത്തി തീവ്രവാദികളെ മോചിപ്പിക്കാൻ ഉള്ള ശ്രമം ഇദ്ദേഹം പരാജയപ്പെടുത്തുകയും ഇതിന് പിന്നിൽ തൻ്റെ കുടുംബം തകർത്തവൻ ആണെന്നും മനസ്സിലാക്കുന്നു. ജീവൻ പണയം വെച്ചുള്ള അദ്ദേഹത്തിൻ്റെ സാഹസിക കഥയാണ് മിഷൻ പാർട്ട് 1








പണം കിട്ടിയാൽ നാട്ടുകാരൻ ആയാലും വിദേശി ആയാലും നാടിനെ ഒറ്റി കൊടുക്കും എന്ന് ചിത്രം ഒന്നുകൂടി അടിവരയിടുന്നു.കൂടാതെ തീവ്രവാദി എന്നത് എപ്പോഴും ഒരു മതവിഭാഗത്തിൻ്റെ മാത്രം പരിപാടി എന്നതും.


 അവിശ്വസനീയമായ ലോജിക് ഇല്ലാത്ത കുറെയേറെ സംഭവങ്ങൾ കൂടി കോർത്തിണക്കിയാണ് മലയാളത്തിൽ പണി ഇല്ലാത്തത് കൊണ്ട് തമിഴിൽ അപ്രധാന റോളുകൾ കൈകാര്യം ചെയ്യുന്ന നിമിഷ സഞ്ജയൻ കൂടി അഭിനയിക്കുന്ന ഈ ചിത്രം 


പ്ര.മോ.ദി.സം




No comments:

Post a Comment