Wednesday, March 13, 2024

സമകാലികം -17

 



പൗരത്വ ഭേദഗതി ബിൽ പ്രാബല്യത്തിൽ വന്നതോടെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന  സർക്കാരിന് എതിരെ കാഹളം ആരംഭിച്ചിരിക്കുകയാണ്.മോദിക്ക് എതിരെ ആവനാഴിയിൽ ഒന്നും കരുതി വെച്ചിട്ടില്ലാത്ത അവർക്ക് ഇത് ഒരു വിധത്തിൽ പോലും ഇന്ത്യയിലെ പൗരന്മാരെ ബാധിക്കുകയില്ല എന്ന് നല്ലവണ്ണം അറിയാം.അത് വ്യക്തമായി സര്ക്കാര് അറിയിച്ചിട്ടും ഉണ്ട്.



എന്നാലും കുത്തിത്തിരിപ്പ് നടത്തി  മുസ്ലിങ്ങൾക്ക്  ആശങ്ക പടർത്തി കഴിയുന്നത്ര വോട്ട് നേടിയെടുക്കുവാൻ ആണ് ശ്രമം.വിദ്യാഭ്യാസത്തിൽ നമ്പർ വൺ എന്ന് അഭിമാനിക്കുന്ന കേരളീയർക്ക് പോലും ഈ ബില്ലിനെ കുറിച്ച് വായിച്ചു കൃത്യമായ ധാരണ ഇല്ലെങ്കിൽ മറ്റുള്ളവർ ഇത് എങ്ങിനെയാണ്  മനസ്സിലാക്കുക.അവരെയൊക്കെ തെറ്റിദ്ധരിപ്പിക്കാൻ എളുപ്പമാണ് എന്ന് സാരം.





ഞാൻ മനസ്സിലാക്കിയിടത്തോളം ഇത് നമ്മൾ ഇന്ത്യാക്കാരെ ആരെയും ബാധിക്കുകയില്ല..പാകിസ്താൻ അഫ്ഗാനിസ്ഥാൻ,ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും അവിടുത്തെ പീഡനങ്ങൾ കൊണ്ട് അഭയത്തിനായി ഇന്ത്യയിൽ എത്തിയ അവിടുത്തെ ന്യൂനപക്ഷമായ ആറു വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരന്മാർ ആകുവാനുള്ള അവസരമാണ് സര്ക്കാര് ഉദ്ദേശിക്കുന്നത്.ഇതിൽ മുസ്ലിം വിഭാഗത്തിൽ പെട്ടവർ ഇല്ല എന്നതാണ് പലരുടെയും പ്രശ്നം.അതിലൂടെ തന്നെയാണ് മുതലെടുപ്പ് നടത്താൻ പാർട്ടികൾ ശ്രമിക്കുന്നതും..



അതിന് കാരണം മേൽപറഞ്ഞ രാജ്യങ്ങൾ മുഴുവൻ മുസ്ലിം രാജ്യങ്ങളാണ്..അവർ അവിടെ ന്യുനപക്ഷമല്ല.. സ്വന്തം ജനത കൂടുതലുള്ള സ്വന്തം ന്വായവും നീതിയും ഉള്ള മുസ്ലിം രാജ്യത്ത് അവർക്ക് സമാധാനത്തോടെ ജീവിക്കുവാൻ പറ്റുന്നില്ല എങ്കിൽ അവർക്ക് എങ്ങിനെ ഇവിടെ ജീവിക്കാൻ പറ്റും..അവർക്ക് അവരുടെ മതവും നിയമവും അനുസരിച്ച് അവിടെ ജീവിക്കുവാൻ പറ്റാത്തത്  ഒരു പക്ഷെ കയ്യിലിരിപ്പ് കൊണ്ടായിരിക്കും.. സാധനത്തിൻ്റെ മതമായ ഇസ്ലാം മതം അനുശാസിക്കുന്ന നിയമകാര്യങ്ങളിൽ  നിന്നും അവർക്ക് മാറി പോകണം എന്ന് തോന്നുന്നുണ്ടാകും.അത് അപകടമാണ് എന്ന തിരിച്ചറിവ് തന്നെയാണ് അവരെ ഉൾകൊള്ളാൻ നമ്മുടെ രാജ്യം തയ്യാറാകാത്തത്. അങ്ങിനെ ഉള്ളവരെ സ്വീകരിക്കേണ്ട ബാധ്യത നമുക്കില്ല.. മറ്റു രാജ്യങ്ങൾക്ക് തീരെ ഇല്ല. എന്നിട്ടും "ഹാപ്പിനെസ്സ്", പാകിസ്താനും അഫ്ഗാനും ബംഗ്ലാദേശിന് ഒക്കെ പിറകിലുള്ള ഇന്ത്യയിൽ തന്നെ അവർക്ക് ജീവിക്കണം.അപ്പോ ഉദ്ദേശ്യം ചെറുതല്ല.




 മുസ്ലിം വിഭാഗക്കാരായ  രോഹിംഗ്യൻ അഭയാർത്ഥികൾ പല രാജ്യത്ത് സഞ്ചരിച്ചു  അഭയത്തിനായി കേഴുന്നുണ്ട് എങ്കിലും മുസ്ലിം രാജ്യങ്ങൾ പോലും അവരെ സ്വീകരിക്കാത്തതിൻ്റെ കാരണം മറ്റൊന്നുമല്ല. ചരിത്രം തെളിയിച്ച അവരുടെ പ്രവർത്തി മറ്റുള്ളവരുടെ  ജീവിതത്തെ എങ്ങിനെ ബാധിക്കും എന്ന്   നന്നായി അറിയുന്നത് കൊണ്ട് തന്നെയാണ്.



2014 ന് മുൻപ് ഇവിടെ എത്തിയ   സിഖ്,പാർസി,ജൈന,ബുദ്ധ,ക്രിസ്ത്യൻ,ഹിന്ദു  അഭയാർത്ഥികൾ അഞ്ചു കൊല്ലം പല  തവണയായി ഇവിടെ കഴിഞ്ഞിരുന്നു എങ്കിൽ അല്ലെങ്കിൽ അവസാനം തുടർച്ചയായി ഒരു കൊല്ലം ഇവിടെ തന്നെ ഉണ്ടെങ്കിൽ അവർക്ക് പൗരത്വം അപേക്ഷിക്കാൻ അർഹരാണ്.സർകാർ ഒരു portal ആരംഭിച്ചിട്ടുണ്ട്..ഇത്തരം വിഭാഗത്തിൽ പെട്ടവർക്ക് പൗരത്വം കിട്ടുന്നത് കൊണ്ട് മറ്റുള്ളവർക്ക് എന്തിനാണ് കൃമികടി എന്നും മനസ്സിലാക്കാൻ കഴിയുന്നില്ല.



ഇത് കേരളമാണ് ഇവിടെ ഒന്നും ഇത് നടക്കില്ല എന്ന് പറഞ്ഞ നമ്മുടെ സര്ക്കാര് തന്നെയായിരുന്നു  രാജ്യത്ത് ആദ്യമായി ഇതിന് മുന്നിട്ടു ഇറങ്ങിയതും അഭയാർത്ഥികൾ ആയ നുഴഞ്ഞു കയറ്റക്കാരെ താമസിപ്പിക്കുവാൻ  ജയിൽ ഒരുക്കിയതും...ഇത് പ്രതിപക്ഷ ആരോപണമാണ് എന്ന് തോന്നുന്നവർക്ക്  അത് പരിശോധിക്കാനും മാർഗമുണ്ട്.ബിജെപി നേതാവ്  ഇത് ശരിയല്ലെങ്കിൽ തെളിയിച്ചു തരാം എന്ന് വെല്ലുവിളിച്ചിട്ട് പോലും സർക്കാരിൽ നിന്ന് അനക്കം ഉണ്ടായിട്ടില്ല.


സി എ എ എന്നത് ഒരു ഇലക്ഷൻ സ്റ്റണ്ട് മാത്രമല്ല.. രാജ്യത്തിൻ്റെ സുരക്ഷക്ക് വേണ്ടി കൂടിയാണ്.  അത് വോട്ടാക്കാൻ  വേണ്ടി പല വിധത്തിൽ  രാഷ്ട്രീയക്കാർ വിനിയോഗിക്കുന്നു എന്ന് മാത്രം.മോദി സര്ക്കാര് തുടരുകയാണെങ്കിൽ രാജ്യത്ത് ഈ നിയമം പ്രാബല്യത്തിൽ തുടരും ഇന്ത്യാ മുന്നണി വരികയാണെങ്കിൽ ചവറ്റു കൊട്ടയിൽ ഇടും എന്നും പ്രസ്താവിച്ചിട്ടുണ്ട്.



കുറെ ഫേസ് ബുക്ക് കൂട്ടുകാരുടെ ആശങ്ക കണ്ടപ്പോൾ ആണ് ഇവനൊക്കെ വിദ്യാഭ്യാസം മാത്രമേ ഉളളൂ തലക്കകത്ത് ഒന്നും ഇല്ലെന്ന് മനസ്സിലാക്കിയത്. ഞാൻ മനസ്സിലാക്കിയത് മണ്ടത്തരം ആണെങ്കിൽ എൻ്റെ തലക്കകത്ത് ആണ് ഒന്നും ഇല്ലാത്തത് എങ്കിൽ  ആർക്കും വിശദീകരണം തരാം.



**** ആരൊക്കെ മുന്നണികൾക്ക്  സംഭാവനകൾ കൊടുത്തിട്ടുണ്ട് എന്ന് വെളിപ്പെടുത്തുവാൻ എസ് ബി ഐ യോടു സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അത് ഭരണ കക്ഷിക്ക് പണിയാവും എന്നാണ് പ്രതിപക്ഷം പറയുന്നത്..അതിൻ്റെ ശ്രദ്ധ തിരിക്കാനാണ് ഈ പൗരത്വ ഭേദഗതി ബിൽ എന്നും..

കിട്ടിയ കണക്ക് പ്രകാരം ബിജെപി ക്കു തന്നെയാണ് കൂടുതൽ പണം ലഭിച്ചിട്ടുള്ളത്..പ്രതിപക്ഷ പാർട്ടികളും മോശം ഒന്നുമല്ല..ഇടതു പാർട്ടികൾ കാര്യമായി സ്വീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയം.


*****റെയ്ൽവേ കേരളത്തിൽ അടുത്ത് തന്നെ കുതിച്ചു പായും..തിരുവനന്തപുരം മുതൽ മംഗലാപുരം വരെയുള്ള  288 വളവുകൾ നിവർത്തുവാൻ ഉള്ള ജോലികൾ ആരംഭിച്ചു. ഇനി പതിയെ 110 ഇൽ തുടങ്ങി 130 തൊട്ട് 160 കിമി സ്പീഡിൽ കുതിച്ചു പായും.




****നമ്മുടെ സഹകരണ മേഖല 9000 കോടി ടാർഗറ്റ് ചെയ്ത നിക്ഷേപം 23263 കോടിയിലേറെ വന്നത് ഈഡി ക്കു സംശയം ഉണ്ടാക്കിയിട്ടുണ്ട്.കള്ള പണം വെളുപ്പിക്കാൻ വേണ്ടി മതിയായ രേഖകൾ ഇല്ലാതെ പലരും നിക്ഷേപിച്ചു എന്ന് അവർക്ക് സംശയം വന്നതിനാൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്..കള്ള പ്രചരണം നടത്തി സഹകരണ മേഖലയെ തകർക്കുന്ന ചിലർ തന്നെയായിരിക്കും ഈ വിവരവും ഈ ഡി യേ "തെറ്റിദ്ധരിപ്പിച്ച് "അറിയിച്ചിരിക്കുന്നത് എന്നാണ് സഹകരണ മേഖലയില് ഉള്ള  പ്രമുഖർ പറയുന്നത്..



*****കേരളവും കേന്ദ്രവും കടമെടുപ്പു സംബധിച്ച്  കോടതി കയറിയിരിക്കുന്നു.


കേരളം. കോടതിയോട്  പറയുന്നത്.

 *ഇരുപത് വർഷങ്ങൾ കൊണ്ട് ഗ്രാമങ്ങൾ ഒക്കെ പട്ടണം ആയി  അത് കൊണ്ട് ഇവിടെ ജീവിത ചിലവ് കൂടിയത് കൊണ്ട് ജനങ്ങൾ കൂടുതൽ പണം മാർക്കറ്റിൽ ഇറക്കുന്നു .പക്ഷേ അതിൻ്റെ ഗുണം കേരളത്തിന് കിട്ടുന്നില്ല.. എല്ലാം കേന്ദ്രം കൊണ്ട് പോകുകയാണ്..

*ഏതെങ്കിലും വ്യവസായം തുടങ്ങാൻ വരുന്നവർക്ക് ഭൂമി കൊടുക്കുവാൻ ഇവിടെ ബുദ്ധിമുട്ട് ആയതു കൊണ്ട് വ്യവസായം ഒക്കെ മറ്റു സംസ്ഥാനങ്ങളിൽ പോകുന്നു.

*ഏറ്റവും കൂടുതൽ ബാങ്കിൽ നിക്ഷേപിക്കുന്നത് ഇവിടെ ഉളളവർ ആണെങ്കിലും വെറും പന്ത്രണ്ട് ശതമാനം മാത്രമേ ബാങ്കുകാർ ഇവിടെ നൽകുന്നുള്ളൂ ബാക്കി ഒക്കെ അവർ അന്യസംസ്ഥാനങ്ങളിൽ നൽകുന്നു.

കേന്ദ്രം പറയുന്നത്

*ഇന്ത്യയിൽ കൂലിയും ശമ്പളവും ഏറ്റവും കൂടുതൽ കേരളത്തിൽ ആണ്.അത് കൊണ്ട് തന്നെ എൺപത് ശതമാനം പൈസയും ഈ കാര്യത്തിന് സർകാർ ചിലവഴിക്കുന്നത് കൊണ്ട് പ്രാഥമിക കാര്യങ്ങളായ കൃഷി,വൈദ്യുതി,ജലസേചനം എന്നിവക്ക് സർക്കാരിന് പണം തികയുന്നില്ല

*.പുതിയ വരുമാന മാർഗ്ഗങ്ങൾ  ഉണ്ടാക്കാൻ നാളിതുവരെ ശ്രമിക്കുന്നില്ല..



*പ്രവാസികൾ കൂടുതൽ ഉള്ള നാട്ടിൽ അവർ നിക്ഷേപം നടത്തുന്നത് വീടിനും വാഹനങ്ങൾക്കും വേണ്ടി മാത്രമാണ്...നാടിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. 

*സ്വയം വീടുകളിൽ പച്ചക്കറി എങ്കിലും സൗകര്യം ഉണ്ടെങ്കിൽ കൂടി എല്ലാവരും ഉപഭോഗ സംസ്കാരവും കൊണ്ട് മുന്നോട്ട് പോകുകയാണ്.. ഗവർമെൻ്റും ഈ കാര്യത്തിൽ താൽപര്യം കാണിക്കുന്നില്ല.

രണ്ടു പേരുടെയും വാദങ്ങളിൽ കഴമ്പുണ്ടോ എന്ന് കോടതി തീരുമാനിക്കും മുൻപേ നമുക്ക് കാര്യം നിശ്ചയമുണ്ട്..നമ്മൾ എന്നും ഇങ്ങിനെ ഉപഭോഗ സംസ്കാരവും കൊണ്ട് നടന്നാൽ മതിയോ ഗവര്മൻ്റ് കടം കൊണ്ട് മാത്രം നിലനിന്നാൽ മതിയോ എന്ന് കൂടി   ഒരു പുനർചിന്തനം നമ്മൾക്ക് ഉണ്ടാകേണ്ടതുണ്ട്.

പ്ര.മോ.ദി.സം








No comments:

Post a Comment