കേരള ഫിലിം ഡിവിഷൻ നിർമിച്ചു ശ്രുതി ശരണ്യ സംവിധാനം ചെയ്ത ഈ ചിത്രം സ്ത്രീപക്ഷ കഥയാണ് പറയുന്നത് പേര് സൂചിപ്പിക്കുന്നത് ബ്രായുടെ സൈസ് തന്നെയാണെന്ന് ഉപയോഗിക്കുന്നവർക്ക് മനസ്സിലാകും.അത് കൊണ്ട് തന്നെ കുറെ മുലകഥകൾ ആണ് ചിത്രം നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
മാറിടം വലിപ്പം ഇല്ലാത്തത് കൊണ്ട് അസ്വസ്ഥതയായി പിൽസ് കഴിച്ചു അതിനെ വണ്ണം വരുത്തുവാൻ ശ്രമിക്കുന്നവളെ ജൻഡർ മാറി മാറിടം പ്രശ്നമായി അതിനെ ഒളിപ്പിക്കാൻ ശ്രമിക്കുന്നവൾ ഉപദേശിക്കുന്നുണ്ട്. ശരീരം നമ്മുടെതാണ് അത് ടാബ്‌ലറ്റ് കഴിച്ചു വണ്ണം വെപ്പിക്കേണ്ടത് അല്ലെന്ന്...
അവിഹിതത്ത്ൽ നൊന്തുപെറ്റ കുഞ്ഞിന് മുലപ്പാൽ കൊടുക്കുവാൻ പോലും കഴിയാതെ വിദ്യാർത്ഥിനിയായ കുട്ടി അത് സ്കൂളിൽ വാഷ് റൂമിൽ കളയുവാനും വീട്ടിൽ നേരിട്ട് മുലകൊടുക്കുവാൻ പോലും അനുവദിക്കാതെ ഫീഡിങ് ബോട്ടിലിൽ പകർത്താനും നിർബന്ധിതയാവുന്നൂ.
തൻ്റെ ശരീരം കൊണ്ട് വലിയ ഓഫർ കിട്ടിയിട്ടും നിരസിച്ചു എങ്കിലും ദാരിദ്ര്യം കൊണ്ട് ബ്രായുടെ പരസ്യത്തിൽ മോഡൽ ആവേണ്ടി വന്ന വേലക്കാരിക്കു ഭർത്താവ് പിന്തുണ കൊടുക്കുന്നുണ്ട് എങ്കിലും സമൂഹത്തിൽ അടക്കം പറച്ചിൽ ഉണ്ടാകുമ്പോൾ അവളെ കൈവിടുന്നു.
ബ്രെസ്റ്റ് ക്യാൻസർ കൊണ്ട് മുലകൾ നഷ്ടപ്പെട്ടവൾക്ക് ഭർത്താവിൻ്റെ അടുപ്പവും ലൈംഗിക പിന്തുണയും നഷ്ടപ്പെടുമ്പോൾ അസ്വസ്ഥത യകുന്ന സ്ത്രീ..
സിനിമയിൽ ചാൻസ് തരാമെന്ന് പറഞ്ഞു ഹോട്ടൽ റൂമിൽ വെച്ച് മുലകൾ പിടിക്കുന്ന സംവിധായകനെതിരെ പോലീസിൽ പരാതി പെട്ട് തൻ്റെ ഡ്രീം തന്നെ അവസാനിച്ചു പോകുന്ന പെണ്ണ്..
അങ്ങിനെ മാറിടത്തിന് ഓരോരോ സൈസ് ഉള്ള സ്ത്രീകളുടെ( ഓരോ സ്ത്രീകളുടെ പേരും സൈസും കാണിച്ചാണ് അവരുടെ കഥ പറയുന്നത്) കഥ പറയുന്ന ചിത്രം കഥാപാത്രങ്ങൾ ആയ പുരുഷന്മാരെ മുഴുവൻ
പ്രശ്നക്കാരായി കാണിച്ചു കൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
പ്ര.മോ.ദി.സം
No comments:
Post a Comment