Sunday, March 17, 2024

തിരഞ്ഞെടുപ്പ് "വിജയ" ചിന്തകൾ

 



എന്തായാലും ഇലക്ഷൻ ദിവസം ഇന്നലെ  പ്രഖ്യാപിച്ചു..ചിലർ ജയിക്കണം എന്ന് ഭയങ്കരമായി ഞാൻ ആഗ്രഹിച്ചു പോകുന്നു.. ചിലർ തോൾക്കുവാനും...രാഷ്ട്രീയത്തിന് അതീതമായി ഉള്ള ആഗ്രഹമാണ്...പാർട്ടികൾ ഒക്കെ അവരുടെ നിലപാടുകൾ മാറി സ്വാർത്ഥത മുറുകെ പിടിക്കുന്ന ഈ കാലത്ത് വ്യക്തികളിലൂടെയാണ് വിജയിക്കുന്നവരെ ആഗ്രഹിക്കുന്നത്.


വയനാട്ടിൽ ആനിരാജ ജയിക്കണം.. മാവേലിയെ പോലെ വല്ലപ്പോഴും വരുവാനും വന്നാൽ തന്നെ മണ്ഡലത്തിൻ്റെ പ്രശ്നത്തിൽ ഇടപെടാതെ  പബ്ലിസിറ്റി ചായകുടിക്കുവാനും മാത്രം ഉള്ള ഒരു എംപി വയനാടിന് ആവശ്യം ഇല്ല... ആനി രാജ ആണെങ്കിൽ ഡൽഹിയിൽ പോയാൽ നല്ലവണ്ണം ശോഭിക്കും..മുൻപ് തെളിയിച്ചതാണ്.


കാസർഗോഡ് ഉണ്ണിത്താൻ തോൽക്കണം. നെറ്റിയിൽ കുറി  വരച്ചും മായ്ച്ചും ഓന്ത് സ്വഭാവം കാട്ടുന്ന രാഷ്ട്രീയക്കാരൻ ആണ് ആദേഹം.


തൃശൂരിൽ സുരേഷ് ഗോപി ജയിക്കണം എന്ന് ആഗ്രഹമുണ്ട്..കാരണം നിലവിൽ അപൂർവമായി കാണാൻ പറ്റുന്ന നന്മയുള്ള ഒരു രാഷ്ട്രീയക്കാരൻ ആണ് അദേഹം. അദ്ദേഹത്തിന് വിജയിക്കാൻ പറ്റിയാൽ നമുക്ക്  വലിയ നേട്ടം തന്നെയായിരിക്കും.

 

ചാലക്കുടിയിൽ രവീന്ദ്രൻ മാഷ് ജയിക്കണം..ഇന്നു നമ്മൾ കാണുന്ന വിദ്യാഭാസ സ്ഥാപനങ്ങൾ ഹൈടെക് ആക്കുന്നതിന്  തുടക്കം കുറിച്ച അദ്ദേഹം ലോകസഭയിൽ എത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.മാന്യനായ രാഷ്ട്രീയക്കാരൻ തന്നെയാണ് അദ്ദേഹം.


വടകരയിൽ ഷാഫി പറമ്പിൽ ജയിക്കണം എന്നായിരുന്നു ആഗ്രഹം..കാരണം അടുത്ത നമ്മുടെ മുഖ്യമന്ത്രി ആകുവാൻ ഷൈലജ ടീച്ചർ ഇവിടെ തന്നെ വേണം എന്നായിരുന്നു മനസ്സിൽ. പക്ഷേ  തുടക്കത്തിൽ തന്നെ മതം വെച്ചുള്ള അദ്ദേഹത്തിൻ്റെ ,"പ്രകടനം " മാറ്റി ചിന്തിപ്പിക്കുന്നു.മതം രാഷ്ട്രീയത്തിൽ കൂടുതൽ ഇടപെടുന്ന സാഹചര്യത്തിൽ ടീച്ചർ തന്നെ ജയിക്കണം വടകരയിൽ.


തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ വിജയിക്കണം. ഐടി രംഗത്തും ഇലക്ട്രോണിക്സ് വിഷയങ്ങ ളിലും  മറ്റും അദ്ദേഹത്തിനുള്ള അറിവുകൾ കേരളത്തിന് ഗുണം ചെയ്യും..അദ്ദേഹം വെറും ഒരു രാഷ്ട്രീയക്കാരൻ മാത്രമല്ല എന്നത് മുന്നേ തന്നെ തെളിയിച്ചിട്ടുള്ള ആളാണ്. പന്ന്യൻ സാർ ക്ലീൻ ഇമേജ് ഉള്ള ആളാണ് ലോകസഭയിൽ പോയാൽ നമുക്ക് മുതൽക്കൂട്ട് ആകുവാനും പ്രപ്തിയുണ്ട്..എന്നാലും കൂടുതൽ മികച്ചതിനെ അല്ലേ അയക്കേണ്ടത്.


കൊല്ലത്ത് പ്രേമചന്ദ്രൻ അല്ലാതെ മറ്റാര്..കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ കേരളത്തിന് വേണ്ടി സംസാരിച്ചിട്ടുള്ള അദ്ദേഹം തന്നെ വേണം മറ്റു കൊമാളികളെ പിന്നിലാക്കി ഡൽഹിയിൽ എത്തുവാൻ.


ബാക്കിയുള്ള ഇടങ്ങളിൽ ആരു ജയിച്ചാലും സാരമില്ല...മോദി തന്നെ വീണ്ടും വരണം എന്നാണ് ആഗ്രഹം എങ്കിൽ ഇടതു പക്ഷത്തിന് വോട്ട് കിട്ടുന്നതാണ് ബിജെപി ക്കു നല്ലത്..ഇന്ത്യാ മുന്നണി ഭരിക്കണം എങ്കിൽ ഇരുപത് സീറ്റിലും യു.ഡി.എഫ് വിജയിക്കേണ്ടത് അത്യാവശ്യമാണ്..കാരണം സൗത്ത് ഇന്ത്യയിൽ അവർക്ക് വലിയ പ്രതീക്ഷയുണ്ട്.


പ്ര.മോ.ദി .സം

No comments:

Post a Comment