Thursday, November 17, 2022

മൈ നെയിം ഈസ് അഴകൻ

 



അച്ഛൻ എന്ന  ജ്വലിച്ചു കത്തിയെരിയുന്ന സൂര്യനെ മ നസ്സിലാക്കുവാൻ എല്ലാ മക്കൾക്കും പറ്റി എന്ന് വരില്ല. ഒരിക്കലും ചിരിക്കാത്ത ,ചെയ്യുന്ന കാര്യങ്ങൾക്ക് ഒക്കെ വഴക്ക് പറയുന്ന ,തൻ്റെ ആഗ്രഹങ്ങളെ മാനിക്കാത്ത അച്ചനെയാണ് അഴകനും ചെറുപ്പം മുതൽ കണ്ടു കൊണ്ടിരുന്നത്.



എന്തിന് പറയുന്നു അഴകൻ എന്ന പേര് പോലും കൂട്ടുകാർ പരിഹാസം കൊണ്ട് വിളിക്കുമ്പോൾ അഴകന് അച്ഛനുമായി അകലം  കൂടി കൂടി വന്നു.



മിമിക്രിയും മറ്റു ചെറിയ ജോലികളും കൊണ്ട് ജീവിതം തുടങ്ങിയ അഴകന് ജീവിതത്തിലേക്ക് ഒരാള് കടന്നു വന്നപ്പോൾ അവളില് പോലും അച്ഛൻ കുറ്റങ്ങൾ കണ്ടെത്തി.



വീട്ടിനു അടുത്ത് ചായ കട തുടങ്ങി അച്ഛൻ ബിസിനെസ്സ് ഹോട്ടലിലേക്ക് വളർത്തിയപ്പോൾ അവിടുത്തെ സാധനങ്ങൾ ഉണ്ടാക്കുന്നത് കൊണ്ട്  അഴകന് ഭാര്യയെ കൂടി ആവശ്യത്തിന് കിട്ടാതായി.


അതോടെ അഴകനും കൂട്ടുകാരനും ചേർന്ന് ഹോട്ടൽ അടപ്പിക്കുവാൻ നോക്കുന്ന രസകരമായ കാര്യങ്ങളാണ് ചിത്രം പറയുന്നത്.



ബിനു ത്രിക്ക്ക്കര എന്ന സ്റ്റേജ് ആർട്ടിസ്റ്റ് രചിച്ചു ബി സി നൗഫൽ സംവിധാനം ചെയ്ത ചിത്രത്തിൽ ജാഫർ ഇടുക്കിയുടെ മാസ്മരിക പ്രകടനം കാണാം


പ്ര .മോ. ദി .സം

No comments:

Post a Comment