Saturday, November 19, 2022

പത്മ

 



തിയറ്ററിൽ ഇറങ്ങിയപ്പോൾ കാണാൻ പറ്റിയില്ല.ഇങ്ങിനെ ഒരു ചിത്രം ഇറങ്ങി എന്ന് അറിയാമായിരുന്നിട്ടും എന്ത് കൊണ്ടോ അധികം  ദിവസം തിയേറ്ററിൽ ഓടിയില്ല.അങ്ങിനെ ഓടാൻ മാത്രം അധികം ഒന്നും ഇല്ല താനും.





കുടുംബപ്രശ്നങ്ങളിൽ ഇടപെട്ട് പ്രത്യേകിച്ചും ദാമ്പത്യ പ്രശ്നങ്ങൾക്ക് അറുതി വരുത്തി അവരെ സന്തോഷവാനായി മാറ്റുന്ന ഡോക്ടറും വീട്ടമ്മയായ ഭാര്യയുടെയും കഥയാണ് ഇത്തവണ അനൂപ് മേനോൻ പറയുന്നത്.




ഗ്രാമത്തിൽ നിന്നും വന്നു നഗരത്തിൻ്റെ പോഷ് ജീവിതവുമായി ഇണങ്ങി പോകുവാൻ നന്നേ ബുദ്ധിമുട്ടുന്ന വീട്ടമ്മക്ക് അവരുടെ ജീവിതത്തിൽ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അതിൽ പരിഹാരം ഉണ്ടാക്കുവാൻ ഡോക്ടർക്ക് കഴിയുന്നില്ല.അതിനു അയാൾക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു..സ്വാഭാവികം.




അനൂപ് മേനോൻ എന്ന നടൻ സാധാരണക്കാരൻ വേഷം ഇട്ടാൽ ഒരിക്കലും അത് ചേരില്ല എന്നത് ആദ്യം ചിത്രം മുതൽ മനസ്സിലായത് ആണ്..അത് ഇവിടെ പല സീനിലും ആവർത്തിക്കുന്നുണ്ട്..പക്ഷേ ഡോക്റ്ററുടെ വേഷത്തിൽ തൻ്റെ പ്രകടനം കാണിക്കുന്നുമുണ്ട്. സുരഭി ലക്ഷ്മി എന്ന നടി നാടൻ വീട്ടമ്മയും നാടൻ ഭാഷയുമായി നന്നായി അഭിനയിച്ചു.




കഥാപാത്രങ്ങൾ കുറവായിട്ടും ചില സീനുകൾ അധികപറ്റ് ആയി ചിത്രത്തിൽ ചേർത്തിട്ടുണ്ട്.തുടക്കത്തിൽ ടിക് ടോക് രംഗങ്ങൾ ഉൾപ്പെടെ..ചിത്രത്തിൽ ഉടനീളം ഉള്ള നല്ല വരിയുള്ള പാട്ടുകളും  പശ്ചാത്തല സംഗീതവും നല്ല മൂഡ് നൽകുന്നുണ്ട്.


പ്ര .മോ .ദി .സം

No comments:

Post a Comment