Sunday, November 13, 2022

പടവെട്ട്

 



വർഷങ്ങൾക്കു മുൻപ് അംബാനി എല്ലാവർക്കും നെറ്റ് കണക്ഷൻ ഉള്ള സിം ഫ്രീ ആയി തന്നപ്പോൾ അതിനു പിന്നിലെ അംബാനിയുടെ ബിസിനെസ്സ് ചിന്തകള് മനസ്സിലാക്കാതെ എല്ലാവരും ഓടിപോയി ക്യൂ നിന്ന് സിം വാങ്ങി.




ഇൻ്റർനെറ്റിലെ വിഭവങ്ങൾ നമ്മുടെ മനസ്സിൽ അടിച്ചേൽപ്പിച്ചു ഓരോരുത്തരെയും അടിമകൾ ആക്കി അവർ നമ്മൾക്ക് നെറ്റ് ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥ വരെ  ഉണ്ടാക്കി.പിന്നെ അയാള്  എന്ത് വിലയിട്ടാലും അത് നമുക്ക് വാങ്ങിയേ തീരൂ എന്ന അവസ്ഥയിലേക്ക് എത്തിച്ചു. ഇന്ന് ആളുകൾ അംബാനിയെ ഇ- തെറി പറയുന്നത് പോലും അംബാനിയുടെ സിം ഉപയോഗിച്ച് തന്നെ എന്നത്  മറ്റൊരു കൗതുകം.




കുയ്യാലി എന്ന രാഷ്ട്രീയ നേതാവും അത് തന്നെയാണ് മാലൂർ എന്ന ഗ്രാമത്തിലെ ജനങ്ങളോട് ചെയ്തതും.ആദ്യം എല്ലാം സൗജന്യമായി കൊടുത്ത് പയ്യെ പയ്യെ എല്ലാം പിടിച്ചെടുക്കാൻ ഉള്ള ഒരു അജണ്ട.


നാട്ടിലെ മടിയനും ഒരു ജോലിക്കും പോകാത്തവനുമായ രവി എന്ന യുവാവിന് ഈ "സൗജന്യം " നന്നേ രസിച്ചു എങ്കിലും "കുയ്യാലീ വക," എന്ന ബോർഡ് സ്വന്തം പുരയിടത്തിൽ വെക്കുന്നതിൽ താൽപര്യം ഉണ്ടായിരുന്നില്ല.ഒരു രാത്രിയിൽ അത് അവൻ പൊളിച്ചു എങ്കിലും എതിരാളി ശക്തൻ ആയത് കൊണ്ട് പല പ്രതിബ്ന് ധങ്ങളും നേരിടേണ്ടി വരുന്നു. സൗജന്യം വാങ്ങി മോന്തി എതിർക്കുന്നവർ എന്ന പരിഹാസം അവനെ വല്ലാതെ പിടിച്ചുലക്കുകയും നാട്ടിൽ അപഹാസ്യനായി പോകുകയും ചെയ്യുന്നു.




അവിടുന്ന് അങ്ങോട്ട് സ്വന്തം മാനവും  മണ്ണും പറമ്പും പുരയിടവും ഗ്രാമവും തിരിച്ചു പിടിക്കാൻ ഉള്ള ശ്രമമാണ് പടവെട്ട്.അതുവരെ അവനെ പരിഹസിച്ച നാട്ടുകാരും അവൻ്റെ നന്മ തിരിച്ചറിഞ്ഞു അവൻ്റെ കൂടെ ഒത്തുചേരുന്നു.



അടുത്ത കാലത്തെ പരാജയങ്ങളിൽ നിന്നും പടവെട്ടി യുള്ള  നിവിൻ പോളിയുടെ വിജയം തന്നെയാണ് സിനിമ..പുതുമുഖ സംവിധായകൻ എന്ന് തോന്നാത്ത അച്ചടക്കവും കൈ ഒതുക്കവും തിരക്കഥയിലും സംവിധാനത്തിലും കാണാം


പ്ര .മോ .ദി .സം

No comments:

Post a Comment