Saturday, November 26, 2022

ലൗ ടുഡേ

 



ഒരു ഫോൺ ഇന്നത്തെ കാലത്ത് എല്ലാവർക്കും അത്യാവശ്യമാണ്. ഓരോരുത്തരുടെ ജീവിതത്തിൽ എന്തൊക്കെ സന്തോഷങ്ങൾ ഉണ്ടാക്കുന്നു,എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന് പറയുകയാണ് പ്രദീപ് രംഗനാഥൻ എന്ന ഇപ്പൊൾ തമിഴിലെ പുതിയ വണ്ടർ ബോയ്.






പരസ്പരം ഇഷ്ട്ടപെട്ട കമിതാക്കൾ വിവാഹത്തിന് ആഗ്രഹിക്കുമ്പോൾ  പെണ്ണിൻ്റെ അച്ഛൻ ഒരെ ഒരു കണ്ടീഷൻ വെക്കുന്നു. ഒരു ദിവസം ഫോണുകൾ പരസ്പരം മാറുക..രണ്ടും പേരും അർദ്ധ സമ്മതത്തോടെ കൈമാറി എങ്കിലും അത് അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ് ചിത്രം പറയുന്നത്. 






കോമയിൽ പതിനാറു വർഷങ്ങൾ നഷ്ടപ്പെട്ടു ഇന്നത്തെ ജീവിതവുമായി പൊരുത്തപ്പെട്ടു പോകാൻ പറ്റാത്ത യുവാവിൻ്റെ കഥ പറഞ്ഞ "കോമാളി" എന്ന ചിത്രത്തിൽ കൂടി വരവ് അറിയിച്ച പ്രദീപ് നായകനായി സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പൊൾ കളക്ഷൻ റി്കാർഡുകൾ ഭേദിച്ച് സകലരുടെയും പ്രശംസ പിടിച്ചു വാങ്ങി  ഓടികൊണ്ടിരിക്കുന്നു.




ഈ ചിത്രത്തിൽ യോഗി ബാബു നായകന് "ഉപദേശം" നൽകുന്ന ഒരു സീനുണ്ട്. തൻ്റെ മുഖത്തെയും രൂപത്തെയും ആളുകൾ നേരിട്ടും ഗ്രൂപ്പുകൾ മുഖേനയും കളിയാക്കുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ  പ്രതികരിക്കാൻ കഴിയാതെ ഇതൊക്കെ സത്യം അല്ലെ എന്ന് തോന്നി കൊമാളിയായി നിന്ന് പോകുന്നതും പിന്നീട് അതോർത്ത് പൊട്ടി പൊട്ടി കരയുന്നതും...




സത്യത്തിൽ സിനിമയിൽ വരുന്നതിനു മുൻപേ അതിനു ശ്രമിക്കുമ്പോൾ യോഗി അനുഭവിച്ച സംഭവങ്ങൾ ആകാം.ചിത്രത്തിലെ ആ സീൻ മാത്രം മതി ഓരോ കഥാപാത്രങ്ങളെ പ്രദീപ് എങ്ങിനെയാണ് പ്ലയിസ് ചെയ്തതെന്ന് മനസ്സിലാക്കാൻ... അത് കാണുമ്പോൾ നമ്മുടെ ഉള്ളിൽ പോലും ഒരു വിങ്ങൽ വന്നേക്കും..നമ്മൾ  ഇത് പോലെ ഉള്ള പലരെയും  നമ്മൾ ഭയങ്കര പെർഫെക്റ്റ് ആണെന്ന് സ്വയം കരുതി അപമാനിച്ചത് ഓർത്തുപോകുന്നത് കൊണ്ടായിരിക്കും.



ഇടക്ക് "ധനുഷ്' കയറി വരുന്നത് ഒഴിച്ചാൽ പ്രദീപും തൻ്റെ റോൾ നന്നായി ചെയ്തിരിക്കുന്നു.  മുൻപത്തെ എസ് ജെ സൂര്യ പോലെ മനസ്സിൽ വ്യത്യസ്ത കഥയുള്ള സംവിധായകനായും നടനായും പ്രദീപ് തമിഴിൽ സീറ്റ് ഉറപ്പിക്കാൻ പോകുകയാണ് എന്നത് ചിത്രം കണ്ടാൽ നമുക്കും മനസ്സിലാക്കാം.


പ്ര .മോ .ദി .സം

No comments:

Post a Comment