Wednesday, November 2, 2022

ജയ ജയ ജയ ജയഹേ





ചില സിനിമകൾ ഉണ്ട്... പ്രേക്ഷകനെ രസിപ്പിക്കണം എന്ന് ആത്മാർത്ഥമായി  അണിയറ പ്രവര്ത്തകര് ചിന്തിച്ചു കൊണ്ട് സത്യസന്ധമായി  എടുക്കുന്ന സിനിമകൾ..അതിലെ ഓരോ ആൾക്കാരിലും സിനിമയോടുള്ള സ്നേഹവും പ്രതിബദ്ധതയും  കടപ്പാടും  ഉണ്ടാകും.അത് കൊണ്ട് തന്നെ അതിൻ്റെ റിസൾട്ട് ഗുണമുള്ളത് ആയിരിക്കും.




അതിൽ മാസ് രംഗങ്ങൾ,സൂപ്പർ നടന്മാർ ,കോരിത്തരിപ്പിക്കുന്ന ബിജിഎം ഒന്നും കാണില്ല.എങ്കിൽ പോലും സിനിമ നമ്മളെ മുഴുവൻ സമയവും രസിപ്പിക്കും..ചിരിപ്പിക്കും രസിപ്പിക്കും. 




വലിയ സിനിമകൾ കണ്ടു ഇത്രയും എക്സ്പീരിയൻസ് ആയവരോക്കെ ഇങ്ങിനെയൊക്കെ പ്രേക്ഷകനെ ചതിക്കുമല്ലോ എന്ന് വിചാരിച്ചു കഴിയുന്ന സമയത്ത് ഇത്തരം ചിത്രങ്ങൾ കാണുമ്പോൾ സിനിമയോട് ഇല്ലതായിപോകുന്ന സ്നേഹം തിരിച്ചു വരും.




സ്ത്രീക്ക് അവളുടെ കുടുംബത്തിൽ അല്ലെങ്കിൽ അവള് കല്യാണം കഴിച്ചു പോകുന്ന കുടുംബത്തിൽ ഉണ്ടാകുന്ന പലതരം പ്രശ്നങ്ങൾ ഉണ്ടാകും.അതൊന്നും മനസ്സിലാക്കുവാൻ സ്വന്തകാർക്ക് പോലും പറ്റിയെന്നും വരില്ല.അ പ്പോൾ  ഒറ്റപ്പെട്ടു പോകുന്ന അവള് അതൊക്കെ പരിഹരിക്കുവാൻ സ്വയം ഇറങ്ങിതിരിക്കേണ്ടി വന്നേക്കും.


അത്തരത്തിൽ നിലനിൽപ്പിന് വേണ്ടി പോരാടുന്ന ജയഭാരതിയുടെ കഥയാണ് ജയ ജയ ജയ ജയ ജയഹേ...ബാസിലും ദർശനവും തമ്മിലുള്ള കെമിസ്ട്രി നമ്മളെ  ഒരു മിനിട്ട് പോലും മുഷിപ്പിക്കാതെ പിടിച്ചിരുത്തി കളയും.



സമകാലിക രാഷ്ട്രീയം നർമത്തിലൂടെ ചില സമയങ്ങളിൽ കടന്നുവരുന്ന ചിത്രത്തിലെ നായകൻ്റെ വീടിൻ്റെ പേര് ശ്രദ്ധിച്ചാൽ മാത്രം മതി  ചില ഇന്നിൻ്റെ രാഷ്ട്രീയ സംഭവങ്ങൾ  നമ്മുടെ മനസ്സിലൂടെ കടന്നു പോകും..

പ്ര .മോ .ദി .സം

No comments:

Post a Comment