Friday, November 18, 2022

നാനേ വരുവെൻ





ഒറ്റപ്പെട്ടു പോകുകയെന്നത് നരകത്തിൽ പെട്ട് പോകുന്നത് പോലെയാണ്..അച്ഛനും അമ്മയും സഹോദരനും ഒക്കെ ഉണ്ടായിട്ടും "ചില" കാരണങ്ങൾ കൊണ്ട് ഉപേക്ഷിക്കപ്പെട്ടു  ഒറ്റപ്പെട്ടു പോയ കതിരിൻ്റെ കഥയാണ് നാനെ വരുവേൻ. ഒപ്പം ഇരട്ട സഹോദരൻ ആയ പ്രഭുവിൻ്റെയും..




ഭിക്ഷയെടുത്തും പല ജോലികൾ ചെയ്തും നഷ്ട്ടപെട്ട ജീവിതം തിരിച്ചു പിടിച്ച അവൻ വീണ്ടും സന്തോഷകരമായി  കുടുംബം പുലർത്തുന്ന നേരത്ത് അതേ കാരണം കൊണ്ട് വീണ്ടും ഒറ്റപ്പെട്ടു പോകുകയാണ്. അതവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.




ഈ കാലത്ത്  വർഷങ്ങൾക്കു മുമ്പ് അവനെ ഉപേക്ഷിച്ച് പോയ ഇരട്ട സഹോദരൻ അവനെ അന്വേഷിച്ചു എത്തുകയാണ്.. അത് എന്തിന് എന്നും അതിനു പിന്നിലെ സംഭവങ്ങൾ ആണ് ആദ്യ പകുതിയിൽ.




 രണ്ടാം പകുതിയിൽ  ധനുഷിൻ്റെ ഇരട്ടവേഷം കാണികൾക്ക് ഹരം പകരുന്നുണ്ട്.വളരെ സൂക്ഷ്മതയോടെ രണ്ടു കഥാപാത്രങ്ങൾക്ക് വേണ്ടി വ്യതസ്തമായ അഭിനയം അദ്ദേഹം പ്രകടിപ്പിക്കുന്നതും കാണാൻ പറ്റുന്നുണ്ട്.



ശരിക്കും സംഭവിച്ചതോ അതോ എഴുത്തുകാരൻ സൃഷിച്ചത് മാത്രം ആണോ എന്ന കൺഫ്യുഷണിൽ ഈ കോവിഡാനന്തരം ഇത് പോലത്തെ ധാരാളം സിനിമ കാണെണ്ടി വരുന്ന നമ്മൾക്കു ഈ സിനിമയും ഒരു നേരമ്പോക്ക് മാത്രമായി ഒതുങ്ങി പോകും.


പ്ര .മോ. ദി. സം

No comments:

Post a Comment