Tuesday, November 29, 2022

ഷെഫീക്കിൻ്റെ സന്തോഷം

 



ഗൾഫ്കാരൻ ആണെങ്കിൽ പോലും  "നാട്ടിൻപുറത്തുകാരൻ" ഷെഫീഖ് നന്മ നിറഞ്ഞവനാണ്.തൻ്റെ ചുറ്റിലും ഉളളവർക്കു  നല്ലത് മാത്രം വരണം എന്നു് ആഗ്രഹിക്കുന്ന ഒരു മനുഷ്യസ്നേഹി.അവരുടെയൊക്കെ സന്തോഷത്തിന് വേണ്ടി ഷഫീക് പക കാര്യങ്ങളും ചെയ്യും.അങ്ങിനെ ചെയ്ത ഒരു കാര്യം അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന സംഭവമാണ് ഉണ്ണി മുകുന്ദൻ നിർമിച്ച ഈ ഫീൽ ഗുഡ് മൂവി പറയുന്നത്.




കുറെയേറെ പതിവ് ക്ലീഷെ സീനുകൾ കടന്നു വരും എന്ന് ചിന്തിക്കുമ്പോൾ തന്നെ അതിനെയൊക്കെ മറികടന്ന് സിനിമയുടെ പ്രയാണം മറ്റൊരു വഴിയിലേക്ക് മാറ്റുന്നതിന് സംവിധായകൻ നന്നേ ഹോം വർക് ചെയ്തിട്ടുണ്ട്..പ്രത്യേകിച്ചും അവസാന ഭാഗങ്ങൾ നമ്മൾ മനസ്സിൽ കാണുന്നത് പോലെ അല്ല ചെന്നെത്തുന്നത്.





ഉണ്ണി മുകുന്ദൻ ഷഫീക് ആയി പൂർണത ഉൾകൊണ്ട് അഭിനയിച്ചപ്പോൾ പ്രത്യേകിച്ച് പറയേണ്ടത് ബാലയുടെ തമിൾ കഥാപാത്രമാണ്..ഉണ്ണിയോടൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രം അദ്ദേഹം മികവുറ്റതാക്കി. നമ്മളെ രസിപ്പിക്കുന്നതും ബാല തന്നെയാണ്.



നമ്മുടെ മതങ്ങളുടെ ഇടപെടലുകളും മറ്റും ശരിയായി കാണിക്കുന്ന സിനിമ  എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു കൊച്ചു ചിത്രമാണ്.മുൻ അനുഭവം കൊണ്ടോ എന്തോ കൂടുതൽ ആഴത്തിലേക്ക് പോയതുമില്ല




ചില സംഘടന വണ്ടികളും മറ്റും കാണിച്ചതുകൊണ്ട്  ഉണ്ണിയുടെ ആദ്യ നിർമാണ സംരംഭമായ "മേപ്പടിയാനെ" പോലെ കുത്തി തിരുപ്പ് ഉണ്ടാക്കി നെഗറ്റീവ് ഇമേജ് ഉണ്ടാക്കുവാൻ ഈ ചിത്രത്തിന് എതിരെയും ഒരു വിഭാഗം ശ്രമിച്ചിരുന്നു. ഉണ്ണിയുടെ കൃത്യമായ ഇടപെടലുകൾ അതൊക്കെ തുടക്കത്തിൽ തന്നെ തകർത്തു എറിഞ്ഞിരുന്നൂ എന്നതാണ് കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ കൂട്ടം തെളിയിക്കുന്നത്.

പ്ര .മോ. ദി .സം

No comments:

Post a Comment