Friday, November 11, 2022

അപ്പൻ




ഈ വർഷം കണ്ട മികച്ച സിനിമ എതെന്ന് ആരെങ്കിലും ചോദിക്കുക ആണെങ്കിൽ അതിൽ തുടക്കത്തിൽ തന്നെ "അപ്പൻ" ഉണ്ടാകും.അത്ര ഹൃദ്യമായ അനുഭവമാണ് സിനിമ നൽകിയത്.നമ്മൾ നമുക്കുള്ളിലും നമുക്ക് ചുറ്റും കാണുന്ന അല്ലെങ്കിൽ കാണാൻ പോകുന്ന അല്ലെങ്കിൽ കണ്ടു കഴിഞ്ഞ ചില സംഭവങ്ങൾ.






നാട്ടുകാരും വീട്ടുകാരും കയ്യിലിരിപ്പ് കൊണ്ട് മരിക്കണം എന്ന് ആഗ്രഹിക്കുന്ന അപ്പൻ്റെ മുൻകാല ചെയ്തികൾ സഹിക്കുന്നതിന് അപ്പുറം ആയിരുന്നു.അരക്ക് കീഴിൽ തകർന്നു കിടക്കുന്ന അവസരത്തിൽ പോലും  പെണ്ണും കള്ളും രതിയും കാമവും സ്വപ്നം കാണുന്ന പഴയ പടക്കുതിരയായി അലൻസിയർ തകർത്തു.






അപ്പൻ്റെ മോൻ ആയിപ്പോയി എന്ന ഒറ്റ കാരണത്താൽ നാട്ടു കാരിൽ നിന്നും ചെറുപ്പം മുതലേ പരിഹാസവും കുത്ത് വാക്കുകളും അനുഭവിക്കുന്ന മകൻ്റെ ഭാഗം സണ്ണി വയിനും അവിസ്മരണീയ മാക്കി.






ക്രൂരനായ ഭർത്താവു ആയിട്ടും അമ്മയോട് വളരെ  സ്നേഹമുള്ള മകൻ ഭർത്താവിന് എതിരെ സാഹചര്യം കൊണ്ട്  ചെയ്യുന്ന പ്രവർത്തികൾ പേടിയോടെ  കണ്ടു ഉരുകുന്ന അമ്മയായി പോളി വിൽസൺ എന്ന അഭിനേത്രി ഉജ്ജ്വല അഭിനയം കാഴ്ചവെച്ചു..


നാട്ടുകാരുടെ" മോശം' സ്ത്രീയായി അഭിനയിച്ച നടി തന്നെയാണ് പിന്നീട്  കഥ മുന്നോട്ട് കൊണ്ട് പോകുന്നത്.അപ്പനായ മനുഷ്യൻ വെറും കാമത്തിന് മാത്രം ഉപയോഗിച്ചിട്ടും എല്ലാം സഹിച്ചു തൻ്റെ ലക്ഷ്യത്തിലേക്ക് എത്താൻ ഉള്ള കാത്തിരിപ്പ് അവർ അവിസ്മരണീയ അനുഭവം തന്നു.കഥാപാത്രത്തിന് അനുയോജ്യമായ ആവശ്യപ്പെടുന്ന ശരീരപ്രകൃതിയും.. 




ചില സമയങ്ങളിൽ ബിന്ദു പണിക്കർ ആയിപോകുന്ന ഗ്രേസി കുറച്ചുകൂടി ശ്രദ്ധിച്ചാൽ അതിൽ നിന്നും പുറത്ത് വരാം.അനന്യ ,പേരറിയാത്ത കുറെ ചേട്ടനും ചേച്ചിമാരും ഒക്കെ തകർത്തു തന്നെ അഭിനയിച്ചിട്ടുണ്ട്.


പ്ര .മോ. ദി .സം

No comments:

Post a Comment