Tuesday, November 15, 2022

യശോദ

 



യശോദ അനിയത്തിക്ക് വേണ്ടി ജീവിക്കുന്നവൾ ആണ്.അവളുടെ ഏതൊരു ആഗ്രഹം സാധിക്കുന്ന തിന് വേണ്ടി ജീവിക്കുന്ന ആൾ. അനിയത്തിയുടെ വലിയൊരു ആഗ്രഹം സാധിക്കുന്നതിന് വേണ്ടി അവള് വാടക ഗറ്ഭപാത്രം പേറു കയാണ്.




വലിയൊരു കമ്പനിക്ക് വേണ്ടിയുള്ള വാടക ഗർഭപാത്രം കോൺട്രാക്ട് പ്രകാരം അവള് മറ്റൊരു ലോകത്തിൽ എത്തി ചേരുന്നു.അവിടെയുള്ളവർ  പണത്തിന് വേണ്ടി ഗർഭപാത്രം വാടകക്ക് കൊടുത്തവർ തന്നെ ആയിരുന്നു. ദിവസവും സമയവും മാസവും ഇരുട്ടും വെളിച്ചവും അറിയാതെ കൃത്യ സമയത്ത് ഭക്ഷണവും മരുന്ന് ചെക്ക് അപ്പ് ഒക്കെയായി ഒരു "സ്വർഗ്ഗ" തുല്യമായ നരകം.




ഒന്നിച്ചുള്ള കൂട്ടുകാരികളുടെ പ്രസവം സംബന്ധിച്ച് ചില സംശയങ്ങൾ അവളെ അതിൻ്റെ നിഗൂഡതകൾ അറിയാൻ പ്രേരിപ്പിക്കുന്നു. ബുദ്ധി പൂർവ്വം അന്വേഷിച്ചു തുടങ്ങിയപ്പോൾ അവള് അറിഞ്ഞ സത്യങ്ങൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കുറെ സംഭവങ്ങൾ ആയിരുന്നു.അതോടൊപ്പം യേശോധ ആര് എന്നറിയുമ്പോൾ നമ്മളും ആശ്ചര്യപ്പെടും.




സാമന്ത,ഉണ്ണി മുകുന്ദൻ, വര ലക്ഷ്മി എന്നിവർ അഭിനയിച്ച ഈ മൊഴിമാറ്റ ചിത്രം "മലയാളം " അല്ലാത്തത് കൊണ്ട് നമുക്ക് ഇഷ്ടപ്പെടും..നമ്മുടെ ഭാഷയിൽ ചില കാര്യങ്ങൽ നടക്കുന്നതിന് നമ്മളിൽ ചില ലിമിറ്റ് ഒക്കെ ഉണ്ടല്ലോ..


പ്ര .മോ. ദി. സം

No comments:

Post a Comment