Saturday, November 12, 2022

കാന്താര

 



മനുഷ്യൻ  ജീവിതത്തിൻ്റെ ആധിപത്യം ഉറപ്പിക്കാൻ വേണ്ടി അധിനിവേശം നടത്തി കാടും മലകളും പുഴകളും തോടുകളും കുളങ്ങളും ഒക്കെ കയ്യേറി സ്വന്തമാക്കും..അത് കൊണ്ട് വനങ്ങളും മൃഗങ്ങളും പ്രകൃതിയും ഒക്കെ നശിച്ചു പോകും.



പക്ഷേ ചിലരുണ്ട്..കയ്യേറ്റം നടത്തിയാലും പ്രകൃതിയെ പൊന്നുപോലെ നോക്കുന്നവർ. പക്ഷേ അവർ എത്ര നന്നായി പ്രകൃതിയെയും മൃഗങ്ങളെയും സംരക്ഷിച്ചാൽ പോലും നിയമത്തിൻ്റെ മുന്നിൽ അവർ കുറ്റക്കാർ തന്നെയായിരിക്കും .നിയമം അവർക്ക് പിന്നിൽ സഞ്ചരിക്കും.നിയമത്തെ പ്രതിരോധിക്കുവാൻ അവർ ചെന്നെത്തുക വളഞ്ഞവഴികൾ കുറെ ഉള്ള ചതി കുഴികളിൽ ആയിരിക്കും.





നൂറ്റാണ്ടുകൾക്ക് മുൻപ് മനസമാധാനം കിട്ടാതെ രാജ്യം വിട്ടിറങ്ങിയ രാജാവിന് ഒരു വനത്തിൽ വെച്ച് കാണുന്ന കൽ രൂപതിൽ തൊഴുതപ്പോൾ മനശാന്തി ലഭിക്കുന്നു. തൻ്റെ കുറെ ഭൂസ്വത്തുക്കൾ അവർക്ക് നൽകി  രാജാവ് ആ കല്ല് കൊണ്ട് വന്നു നാട്ടിൽ  സ്ഥാപിക്കുകയാണ് ..



ആചാരവും അനുഷ്ഠാനവും ഒക്കെ നോക്കി അത് നാട്ടിൽ പ്രതിഷ്ഠിക്കുന്നു. ദൈവത്തിൻ്റെ പ്രീതിക്കായി നാടിൻ്റെ നന്മക്കായി കുലത്തിൽ അർഹതപ്പെട്ട ആളുകൾ കാലാകാലം തെയ്യം കെട്ടി ദൈവത്തിൻ്റെ ശക്തി ആവാഹിച്ച പോലെ മനുഷ്യരോട് സംസാരിക്കുന്നു.ഭാവികളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നു.



തലമുറകൾ മാറി മാറി വന്നപ്പോൾ മനുഷ്യൻ്റെ സ്വഭവങ്ങൾക്ക് ആർത്തി കൂടി പിൻബലം ആകുന്നു.ആ സ്ഥലത്തിന് വേണ്ടി പിൻ തലമുറ അവകാശം ചോദിച്ചു വളഞ്ഞ വഴിയിൽ കൂടി അത് തിരിച്ചെടുക്കാൻ ശ്രമിക്കുകയാണ്.


ദൈവവേഷം കെട്ടാൻ അവകാശം ഉള്ള ശിവ കുടിച്ചും മധിച്ചും വേട്ടയാടി നടന്നപ്പോൾ അവനിലൂടെ അവൻ്റെ വംശം ചതിയിൽ പെട്ട് പോകുന്നു. എല്ലാം മനസ്സിലാക്കി കൈവിട്ട നേരത്ത് അവൻ നാട്ടുകാരുടെ മുന്നിൽ കുറ്റവാളി ആയി പോകുന്നു. അങ്ങിനെ ഒരു ഒരവസരത്തിൽ അവനു ദൈവവേഷത്തിൽ ആടിതിമിർക്കേണ്ടി വരുന്നു. ശത്രു സംഹാരം നടത്തേണ്ട അവസ്ഥ കൈവരുന്നു.



പ്രകൃതിയും ആചാരവും വിശ്വാസവും ഒക്കെ കോർത്തിണക്കി ഇത്തവണ വിസ്മയിക്കുകയാണ് ഷെട്ടി ടീം.ഇരുപത് കോടിയിൽ എടുത്ത സിനിമ അത് കൊണ്ട് തന്നെയാണ് നാന്നൂറ് കോടി കഴിഞ്ഞു ജൈത്രയാത്ര തുടരുന്നത്.


പ്ര .മോ. ദി. സം

1 comment: