Thursday, November 3, 2022

ഗരുഡ ഗമന വൃഷഭ വാഹന

 



ഇപ്പൊൾ കന്നഡ സിനിമകൾ ഇന്ത്യയിൽ ചരിത്രം സൃഷ്ടിച്ചു മുന്നേറുമ്പോൾ  അവഗണിക്കപ്പെട്ട സന്ദാൽ വുഡിനോട് ഒരു സ്നേഹം ഒക്കെ പലർക്കും  തോന്നിതുടങ്ങി. 



ഷെട്ടി ബ്രദേഴ്സ് കന്നഡയിൽ ചരിത്രം സൃഷ്ട്ടിക്കുമ്പോൾ അവരുടെ സിനിമകൾ ഇന്ത്യയിൽ മുഴുവൻ ചരിത്രം സൃഷ്ട്ടിക്കുപോൾ അവരുടെ സിനിമകൾ തിരഞ്ഞ് പിടിച്ച് കാണുവാൻ പ്രത്യേകം ഒരു താൽപര്യം.അങ്ങിനെ തിരഞ്ഞ് പിടിച്ചതാണ് ഈ സിനിമ.



രാജ് ബി ഷെട്ടി ,രക്ഷിദ് ഷെട്ടി, റി ഷബ് ഷെട്ടിമാർ ആണ് ഇപ്പൊൾ കന്നഡ സിനിമയിലെ താരങ്ങൾ.. കെ ജീ എഫ് സൃഷ്ടിച്ച പ്രകമ്പനത്തിൽ ഉണർന്നത് കന്നഡ ഇൻഡസ്ട്രി ആണ്. ചാർളി 777,കേ ജീ എഫ് സിനിമകൾ,വിക്രാന്ത് രോണ,കാന്താരാ തുടങ്ങിയവ ഇന്ത്യൻ ബോക്സ് ഓഫീസ് പിടിച്ച് കുലുക്കിയപ്പോൾ അവരുടെ സിനിമകളുടെ ഗതി തന്നെ മാറി.




മിത്തോളജി പ്രകാരം സിനിമയുടെ പേര് സൂചിപ്പിക്കുന്നത് ശിവനെയും വിഷ്ണുവിനേയും ആണ്. സുഹൃത്തുക്കൾ ആയ ശിവയുടെയും ഹരിയുടെയും കഥയാണ് ഇത്. അവരുടെ താണ്ഡവം തന്നെയാണ് മുഴുവൻ...പറഞ്ഞു വരുമ്പോൾ നമ്മുടെ കമ്മട്ടിപാടം പോലത്തെ ഗെറ്റപ്പിൽ ഉള്ള ഒരു സിനിമ.



സൗഹൃദത്തിൻ്റെയും ഗ്യാങ്ങു വാറിൻ്റെയും കഥ പറയുന്ന സിനിമ അഭിനയം കൊണ്ടും അവതരണം കൊണ്ടും നമ്മളെ മുഴുവൻ സമയവും പിടിച്ച് ഇരുത്തുന്നു.




പരുക്ക് പറ്റി അവശനായ അനാഥനായ ശിവയെ ഹരിയുടെ അമ്മ എടുത്ത് വളർത്തുന്നു.സ്വന്തമായ ബിസിനെസ്സ് ചെയ്യുമ്പോൾ ഉണ്ടായ ഒരു സംഭവം അവർക്ക് ഗുണ്ടാ പരിവേഷം നൽകുന്നു. പിന്നിട് പലരും പല കാര്യത്തിലും അവരെ തേടി എത്തുമ്പോൾ അവർ ഗ്യാങ് ലീഡർമാർ ആയിമാറുന്നു.കൊല്ലും കൊലയുമായി നാട് ഭരിക്കുന്ന അവരിൽ ഉണ്ടാകുന്ന ഭിന്നിപ്പ് പുതിയ പ്രശ്നങ്ങൾ അവർക്കിടയിൽ സൃഷ്ടിക്കുന്നു.



രാജ് ബി ഷെട്ടി സംവിധാനവും അഭിനയവും കൊണ്ട് വിസ്മയം സൃഷ്ട്ടിക്കുന്നു ഒപ്പത്തിനൊപ്പം കാന്താര നായകൻ രിഷബു ഷെട്ടിയും...


പ്ര .മോ. ദി .സം



No comments:

Post a Comment