Wednesday, November 16, 2022

തട്ടാശ്ശേരി കൂട്ടം

 



ചില സിനിമകൾ ഉണ്ട് അധികം മാസ് ആക്കാതെ ചെറിയ ബഡ്ജറ്റിൽ നല്ല ഫീൽ നൽകുന്ന കഥയും സംഭവങ്ങളുമായി

അത്യാവശ്യം അധികം സിനിമയിൽ ഒന്നും മുഖം കാണിക്കാതെ നമുക്ക് ഫ്രഷ് ആയ അഭിനേതാക്കൾ ആയി അനുഭവപ്പെടുന്ന ആൾക്കാരെ വെച്ച് എടുക്കുന്ന കുഞ്ഞൻ സിനിമകൾ.



ദിലീപിൻ്റെ നിർമാണ കമ്പനി ഗ്രാൻഡ് തുടക്കം മുതലേ ഇങ്ങിനെയുള്ള ചിത്രങ്ങൾ നിർമിക്കുവാൻ പ്രത്യേക താൽപര്യം കാണിച്ചിരുന്നു.അതിൻ്റെ തുടർച്ച എന്നോളം അനൂപ് എന്ന പുതുമുഖ സംവിധായകൻ  അണിയിച്ചൊരുക്കുന്ന രസച്ചരട് ആണ് ഈ ചിത്രം.



സ്വർണ്ണ പണി ചെയ്യുന്ന കുടുംബത്തിൽ ഉള്ള സഞൂവിന് ഐ എ എസ് സ്വപ്നം ഉള്ളത് കൊണ്ട് തന്നെ കുടുംബ തൊഴിലിൽ ഏർപെടാൻ കഴിയുന്നില്ല. എന്നാൽ വർഷങ്ങൾ പരിശ്രമിച്ച് പോലും സ്വപ്നം സാധിക്കാതെ വന്നപ്പോൾ പോലും മറ്റു ചില പല പണികൾ ചെയ്തു അവൻ പരിശ്രമിക്കുകയാണ്.



അവൻ്റെ നാട്ടിലെ കൂട്ടുകാർ ഒക്കെ ചേർന്ന് അടിച്ചു പൊളിച്ചു ജീവിക്കുന്നതിനിടയിൽ അമ്മാവൻ്റെ വയ്യയ്ക കൊണ്ട് ആകസ്മികമായി അവനു കുല തൊഴിലിൽ ഏർപ്പെടെണ്ടി വരുന്നു.



കുടുംബവീടും സ്വത്തും വിറ്റ് സ്വർണ കട തുടങ്ങിയപ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും  മറ്റും  പോലീസ് പോലും കയ്യൊഴിഞ്ഞ അവസരത്തിൽ അവരുടെ ചങ്ങാതി കൂട്ടം നേരിടുന്നതും മറ്റുമാണ് ചിത്രം പറയുന്നത്.


ചിത്രത്തിൻ്റെ  അവസാന സമയത്ത് അതിഥി വേഷത്തിൽ മലയാള സിനിമയിലെ മൂന്ന് പേര് എത്തുന്നുണ്ട്.അതിൽ ഒരാള് ആണ് ക്ലൈമാക്സിൽ അവരെ സഹായിക്കുന്നതും 


പ്ര .മോ .ദി .സം

No comments:

Post a Comment