Monday, November 21, 2022

അദൃശ്യം

 



പുതുമുഖ സംവിധായകൻ എന്ന നിലയിൽ അടുത്ത് മലയാളത്തിൽ വന്നവർ ഒക്കെ വ്യതസ്ത കൊണ്ട് കാണികളെ അൽഭുത പ്പെടുത്തിയിട്ടുണ്ട്.സാക് ഹാരിസ് എന്ന പുതുമുഖത്തിൽ നിന്നും അങ്ങിനെ പ്രതീക്ഷിച്ചു തന്നെയാണ് സിനിമ കണ്ടത്.



പക്ഷേ വർഷങ്ങളായി സിനിമ മനസ്സിൽ താലോലിച്ച സംവിധായകൻ വർഷങ്ങളായി പലരും ത്രില്ലർ സിനിമകൾക്ക്  ചെയ്ത പാറ്റേൺ തന്നെയാണ് ഉപയോഗിക്കുന്നത്.അത് കൊണ്ട് തന്നെ പുതുമ എന്ന് തോന്നില്ല.



പല സമയത്തും വിരസമായി പോകുന്ന അല്ലെങ്കിൽ കണ്ടു മടുത്തത് കൊണ്ട് ബോറടി സമ്മാനിക്കുന്ന സിനിമ ചില സമയത്ത് അഭിനേതാക്കളുടെ മികവ് കൊണ്ട് രക്ഷപ്പെടുത്തി എടുക്കുന്നുണ്ട്.



കാണാതായ ഉന്നത പോലീസ് ഉദ്യോഗസ്ഥനെയും മകളെയും തേടി വ്യതസ്ത രീതിയിൽ മൂന്ന് സംഘങ്ങൾ അന്വേഷിക്കുന്നതും അതിനു പിന്നിലെ യാഥാർത്ഥ്യങ്ങൾ വെളിവാക്കുന്ന താണ് ചിത്രം പറയുന്നത്.അതിനിടയിൽ വാടക ഗർഭപാത്രവും ചർച്ച ആകുന്നുണ്ട്.



സിനിമ ഒരേസമയം തമിഴും മലയാളവും ആയി  ചെയ്യുന്നതിനാൽ പല രംഗങ്ങളിലും സബ് ടൈറ്റിൽ കയറി വരുന്നത് ആസ്വാദനത്തെ നന്നായി ബാധിക്കുന്നുണ്ട്.



ഇതേ ജേർണലിൽ അനവധി സിനിമകൾ വർഷങ്ങളായി തമിഴിലും മലയാളത്തിലും ആയി പുറത്ത് വന്നത് കൊണ്ട് തന്നെ എത്രപേർക്ക് നന്നായി ആസ്വദിക്കുവാൻ പറ്റും എന്നതിനെ ആശ്രയിച്ച് ആയിരിക്കും സിനിമയുടെ ഭാവി.


പ്ര .മോ. ദി .സം

No comments:

Post a Comment