Saturday, February 22, 2025

ഡാക്കു മഹാരാജ്

 

ബാലയ്യയെ സമ്മതിക്കണം..ഈ പ്രായത്തിലും അടുപ്പിച്ചടുപ്പിച്ചു ടോളിവുഡിൽ ഹിറ്റുകൾ ഉണ്ടാക്കുന്നതിൽ...യുവ തലമുറയുടെ അധിനിവേശത്തിൽ മെഗാ സ്റ്റാർ ചിരഞ്ജീവിക്കും നാഗർജുനക്കും അടിതെറ്റി കിടക്കുമ്പോൾ ആണ് ബാലയ്യ നേട്ടം കൊയ്യുന്നത്. 



അല്ലാതെ  ഈ പ്രായത്തിൽ ഉള്ള മറ്റുള്ളവർ ചെയ്യുന്നതുപോലെ ഇരുന്നും നടന്നും ചാരികിടന്നും മാത്രമുള്ള കഥാപാത്രങ്ങൾ ചെയ്തു കൊണ്ടല്ല ബാലയ്യാ ടോളി വുഡ് ഭരിക്കുന്നത്..അത് പോലും പക്കാ ആക്ഷൻ ചിത്രങ്ങളിൽ കൂടി...നമ്മുടെ സുരേഷ് ഗോപി സ്റ്റൈൽ ചിത്രങ്ങൾ കൊണ്ട് കൂടി  ജനശ്രദ്ധ നേടിയ ആൾ ആണ്.


വിജയ് സിനിമ പോലെ കണ്ടിരിക്കാം എൻ്റർടെയിൻ ചെയ്യാം എന്നല്ലാതെ എല്ലാം ഒരേ അച്ചിൽ വാർത്ത സിനിമകൾ ആയിരിക്കും.തെലുഗു മസാല ചിത്രങ്ങൾ....രക്ഷകൻ റോൾ ,അടി ഇടി, പാട്ട്, എന്നിവ  സെൻ്റിമെൻസ്,സസ്പെൻസ് അകമ്പടിയോടെ ചേരുംപടി ചേർത്ത് തെലുങ്ക് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഐറ്റം.



ക്വാറി മാഫിയയുടെ പ്രവർത്തനം കൊണ്ട് അടുത്തടുത്തുള്ള ഗ്രാമങ്ങളിൽ വെള്ളം കിട്ടാതെ വന്നപ്പോൾ അതിനു പരിഹാരം ചെയ്യാൻ വന്ന എഞ്ചിനീയർ അവരുടെ നോട്ടപു്ള്ളി ആവുന്നു.


ഗ്രാമവാസികളും ഒത്ത് ചേർന്ന് മാഫിയ പോരാട്ടം അദ്ദേഹത്തെ ജയിലിൽ എത്തിക്കുന്നു.ഒരിക്കൽ  ഒരു കുടുംബം പ്രശ്നത്തിൽ ആണെന്ന് അറിയുന്ന അദ്ദേഹം ജയിൽ ചാടി മറ്റൊരു നാട്ടിൽ എത്തി അവിടെ ആ കുടുംബത്തിൻ്റെ രക്ഷകൻ ആകുന്നതും മുൻപത്തെ മാഫിയ വീണ്ടും ഇദ്ദേഹത്തെ തേടി വരുന്നതുമാണ് കഥ.


ഈ കുടുംബവുമായി എൻജിനീയർക്ക് ഉള്ള കണക്ഷൻ എന്താണ് ? എന്തിന്   അയാള് രക്ഷകൻ ആകണം എന്നതൊക്കെയാണ് പിന്നീട്...





ബാലയ്യയും,ബോബി ഡിയോള് വില്ലനുമായി വരുന്ന ചിത്രം ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി മാത്രം ഉള്ളതാണ്.. തട്ട് പൊലിപ്പൻ സ്റ്റണ്ട് രംഗങ്ങളും ഐറ്റം ഗാനങ്ങളും കൂടി ചിത്രത്തിന് ബോണസ് കൊടുക്കുന്നു.


പ്ര.മോ.ദി.സം


Friday, February 21, 2025

സ്കൈ ഫോഴ്സ്

 

പരാജയത്തിൻ്റെ പടുകുഴിയിൽ പെട്ട് ഉഴലുന്ന അക്ഷയ്കുമാർ അടുത്ത് വന്ന രണ്ടു ചിത്രങ്ങളിൽ കൂടിയാണ് അല്പം ഒന്ന് മെച്ചപ്പെട്ടു വന്നത്..ഈ ചിത്രം എന്തായാലും അദ്ദേഹത്തിൻ്റെ  സ്ഥിതി കൂടുതൽ മെച്ചപ്പെടുത്തി എന്ന് പറയാം.


ഇന്ത്യൻ എയർ ഫോഴ്സിൻ്റെ ആദ്യത്തെ എയർ സ്‌ട്രൈ ക്കിൻ്റെ കഥ പറയുന്ന ചിത്രത്തിൽ അക്ഷ്യയകുമാറിന് പുറമേ പുതുമുഖം വീർ പഹരിയ , സാറ അലി ഖാൻ,നിമ്രത് കൗർ എന്നിവർ അഭിനയിക്കുന്നു.അഭിഷേകും സന്ദീപും ആണ് സംവിധാനം.



ക്രിക്കറ്റ് ആവട്ടെ ,യുദ്ധം ആവട്ടെ ഭാരതവും പാകിസ്ഥാനും തമ്മിൽ ആണ് എങ്കിൽ അതിനു വലിയ പ്രാധാന്യം കൊടുക്കാറുണ്ട്..ശത്രു രാജ്യം ആയതു കൊണ്ട് തന്നെ പാകിസ്ഥാൻ്റെ പരാജയം നമ്മളിൽ ഉയർത്തുന്ന ഊർജം വളരെ വലുതാണ് . അത് മുതലെടുത്ത് തന്നെയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്..അത് സിനിമയുടെ കലക്ഷനിലും പ്രതിഫലിക്കുന്നുണ്ട്.



ഇന്ത്യ നടത്തിയ എയർ സ്‌ട്രെയിക്ക് വമ്പിച്ച വിജയം ആണെങ്കിലും വിജയ എന്ന സൈനികനെ കാണാതെ പോകുന്നു.നിർദേശങ്ങൾ ലംഘിച്ചാണ് അദ്ദേഹം പാകിസ്ഥാനിൽ ആക്രമണം നടത്തിയത് എന്നത് കൊണ്ട് തന്നെ ഫോഴ്‌സിന് അദ്ദേഹത്തിൻ്റെ തിരോധനത്തിൽ അന്വേഷണത്തിന് താൽപര്യം ഇല്ലായിരുന്നു. 



അദ്ദേഹത്തിൻ്റെ സുഹൃത്ത് ,വഴികാട്ടി ആയ തനൂജ സ്വന്തം നിലക്ക് അന്വേഷിക്കാൻ ശ്രമിക്കുന്നു എങ്കിലും ആരും സഹായിക്കുന്നില്ല..മറ്റൊരു യുദ്ധത്തിൽ തടവുകാരാനായി കിട്ടിയ പാകിസ്ഥാൻ മേജറിൽ നിന്നും ചില വിവരങ്ങൾ കിട്ടുമ്പോൾ അതുമായി അദ്ദേഹം മുന്നോട്ടു പോകുന്നു. എന്നിട്ട് പോലും ഫോഴ്സ് അദ്ദേഹത്തെ നിരുത്സഹപ്പെടുത്തുന്നു.


വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് പാകിസ്ഥാനിൽ നിന്നും  കിട്ടിയ ഒരു പാർസലിൽ ഉള്ള ബുക്കിൽ നിന്നും ചില സൂചനകൾ കിട്ടുകയും അതുമായി മുന്നോട്ട് പോയി കാര്യങ്ങള് അറിയുന്നത് മാണ് സിനിമ.

യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി നിർമിച്ച ചിത്രത്തിൽ യുദ്ധവിമാനങ്ങളുടെ ആകാശകാഴ്ചകൾ അടിപൊളി ആയി ചിത്രീകരിച്ചിരിക്കുന്നു.


പ്ര.മോ.ദി.സം

Thursday, February 20, 2025

ഛാവ

 

ഛത്രപതി ശിവജി മഹാരാജാവിനെ കുറിച്ച് അറിയാത്ത ആൾക്കാർ കുറവായിരിക്കും.ചില പുസ്തകങ്ങളിൽ കൂടി നമ്മൾ അദ്ദേഹത്തെക്കുറിച്ച് പഠിച്ചിട്ടുണ്ട്..എന്നാല് രണ്ടാമത്തെ മറാത്ത ചക്രവർത്തി സംഭജിയെ കുറിച്ച് നമുക്കുള്ള അറിവ് പരിമിതമാണ്. ഈ സിനിമ അദ്ദേഹത്തെ കുറിച്ച് വ്യക്തമായി പറയുന്നു. ശിവജിയുടെ മകൻ ആണ് അദ്ദേഹം.




ശിവജി സാവന്ത് രചിച്ച പുസ്തകത്തെ ആധാരമാക്കി ലക്ഷ്മി ഉത്തേകർ സംവിധാനം ചെയ്ത ചിത്രത്തിൽ വിക്കി കൗശൽ,രശ്മിക്ക് മന്ധന,അക്ഷയ് ഖന്ന എന്നിവരാണ് മുഖ്യവേഷത്തിൽ..ഒരു പീരിയോഡിക് ചിത്രം ആയതുകൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുവാൻ സിനിമാറ്റിക്  ഗിമിക്ക് ചേർത്ത് വെച്ച ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നു 




തങ്ങളുടെ അധിനിവേശത്തിന് തടസ്സമായി നിന്ന ശിവജിയുടെ കാലശേഷം ഭാരതത്തിൽ ആധിപത്യം സ്ഥാപിക്കുവാൻ ഔറംഗസീബിൻ്റെ  മുഗൾ വംശം ശ്രമിക്കുന്നു എങ്കിലും അദ്ദേഹത്തിൻ്റെ മകൻ  "സിംഹകുട്ടി" സംഭാജി ചക്രവർത്തി ആയപ്പോൾ മോഹം വീണ്ടും നീണ്ടു പോകുന്നു. ശിവജി സിംഹം ആയിരുന്നു എങ്കിൽ സംഭജി ഛാവ (സിംഹകുട്ടി )തന്നെ ആയിരുന്നു.




അതിഥികളെ ആദരപൂർവ്വം പരിചരിക്കുന്ന ഭാരതത്തിൻ്റെ സംസ്കാരം ചൂഷണം ചെയ്തു വിദേശിയർ ഇവിടെ പിടിച്ചടക്കാൻ തുടങ്ങിയപ്പോൾ ഇതൊക്കെ അനുവദിക്കുവാൻ മറാത്ത രാജവംശം അനുവദിക്കുന്നില്ല..അവർ വിദേശി അധിനിവേശത്തെ എതിർത്തു യുദ്ധം ചെയ്യുന്നു...തങ്ങൾക്കൊപ്പം നിന്ന് ഇവിടുത്തെ രീതികൾ പാലിച്ചു ഇവിടുത്തെ സംസ്കാരം പരിപാലിക്കാൻ വിദേശികൾ തയ്യാറാകുന്നില്ല.




അവസരത്തിന് വേണ്ടി കാത്തു നിന്ന ഔറംഗസീബ് സമ്പാജിയുടെ പാളയത്തിൽ ഉള്ളവരെ മോഹിപ്പിച്ചു സ്വന്തം പാളയത്തിൽ കൊണ്ട് വന്നു ചതിയിലൂടെ സംഭാജിയെ തകർക്കുവാൻ ശ്രമിക്കുന്നതാണ് കഥ. ഭാരതത്തെ വെട്ടിമുറിക്കുവാൻ അധിനിവേശകാർ പണ്ട് മുതലേ അസംതൃപ്തരായ ആളുകളെ പണവും സ്വത്തും കൊടുത്ത് മോഹിപ്പിച്ചു സ്വന്തം ഇഷ്ട്ടങ്ങൾ നേടിയെടുത്തിരുന്നു.




വിക്കി കൗശൽ എന്ന നടൻ്റെ അഴിഞ്ഞാട്ടം ചിത്രത്തിൽ കാണാം.അദ്ദേഹത്തെ പരമാവധി ഉപയോഗപ്പെടുത്തിയ ചിത്രമാണിത്..അക്ഷയ് ഖന്ന ഔറംഗസീബ് ആയി തിളങ്ങി..മുഗൾ വംശത്തിൻ്റെ  ക്രൂരതകളെ ഭംഗിയായി അവതരിപ്പിച്ചു അദ്ദേഹം കൊടും വില്ലൻ ആവുന്നുണ്ട്. 



മതമാറ്റം അടക്കം നടത്തി ഭാരതത്തെ കീറിമുറിച്ച് ഭരണം നടത്തിയ വിദേശീയ അധിനിവേശം നന്നായി ചിത്രീകരിച്ച സിനിമക്ക് എ ആർ റഹ്മാന് മ്യൂസിക് നൽകിയിരിക്കുന്നു.

പ്ര.മോ.ദി.സം