Sunday, December 22, 2024

വിടുതലൈ പാർട്ട് 2

 

സൂറീയുടെ  വ്യതസ്ത ക്യാരക്ടർ കൊണ്ടും പെരുമാൾ എന്ന പേരിൽ പോലീസ് സേനയെ വെറുപ്പിക്കുന്ന വിജയ് സേതുപതിയെ ചിലപ്പോൾ ഒക്കെ കാണിച്ചും ത്രിൽ അടുപ്പിച്ച ഒന്നാം ഭാഗം ഇഷ്ടപെട്ടവർക്ക് രണ്ടാം ഭാഗത്തിൽ അത്ര ആകർഷണം  തോന്നില്ല.



പതിവ് അധികാര വർഗങ്ങളുടെ പാവങ്ങളുടെ നേർക്കുള്ള കുതിരകയറ്റം എതിർക്കുന്ന കഥ തന്നെയാണ് ഇതും പറയുന്നത്.ഒരു സ്കൂൾ വാധ്യാർ ആയിരുന്ന പെരുമാൾ എങ്ങിനെ നക്സലൈറ്റ് ആയി എന്നതും എന്ത് കൊണ്ട് അനീതിക്ക് എതിരെ ശബ്ദമുയർത്താൻ വേണ്ടി ഇറങ്ങി പുറപ്പെടുന്നു എന്നതും വെട്ട്രമാരൻ എന്ന സംവിധായകൻ പതിവ് രീതിയിൽ പറഞ്ഞു പോകുമ്പോൾ പുതുമ ഒന്നും ഇല്ലെന്ന്.മാത്രമല്ല സേതുപതിക്ക് കാര്യമായി ഒന്നും ചെയ്യുവാനും ഇല്ല.









പെരുമാൾ എന്ന നക്സൽ നേതാവിൻ്റെ അറസ്റ്റ് സമൂഹത്തിലും രാഷ്ട്രീയത്തിലും ഭരണത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് അഭ്യന്തര വകുപ്പ് അധികൃതർ നടത്തുന്ന ഉളുകള്ളികൾ ഒക്കെ കൃത്യമായി കാണിക്കുന്നുണ്ട്.




അധികാരികൾ തമ്മിലുള്ള വടംവലികളും പാരവെപ്പും കൊണ്ടും ഉന്നതസ്ഥങ്ങളിൽ എത്തുവാനുള്ള കുറുക്കുവഴികൾ തേടി ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതും അതിനു  ബലിയാടായി പോകുന്ന സേനയിലെ താഴ്ന്ന റാങ്കിലെ ആൾക്കാരെ കുറിച്ചും ചിത്രം പറയുന്നുണ്ട്.



സൂരിക്ക് ഈ ചിത്രത്തിൽ ഒന്നാം ഭാഗത്തെ അപേക്ഷിച്ച് ചെയ്യുവാൻ അധികം ഇല്ലെങ്കിലും ക്ലൈമാക്സിൽ അദ്ദേഹം കയ്യടി നേടുന്നുണ്ട്.. ഇളയരാജയുടെ സംഗീതം പലപ്പോഴും ആശ്വാസം നൽകുന്നുണ്ട്. മഞ്ജു വാര്യർ ഒക്കെ ഒരു പ്രാധാന്യവും ഇല്ലാത്ത വേഷത്തിന് വേണ്ടി   തമിഴിൽ പോയി എന്ത് മലയാണ് മറിക്കുന്നത്  എന്ന് തോന്നിപ്പോകും..


പ്ര.മോ.ദി.സം

റൈഫിൾ ക്ലബ്ബ്

 


ഈ സിനിമ കണ്ട് കഴിയുമ്പോൾ രണ്ടു കാര്യങ്ങളാണ് നമുക്ക് ചോദിക്കുവാൻ ഉണ്ടാകുക.ഇത്രയും നല്ല രീതിയിൽ സിനിമ എടുക്കാൻ അറിയുന്ന ആഷിക് അബു എന്തിനാണ് നീല വെളിച്ചവും നാരദനും ചെയ്തു പേര് കളയുന്നത് എന്ന്...


രണ്ടാമത്തേത് എന്തിന് കപട രാഷ്ട്രീയം കളിച്ചു സ്വയം വില കളഞ്ഞു ആരാധകരെ ശത്രുക്കൾ ആക്കുന്നു എന്നത്..ഒന്ന് രണ്ട് ചിത്രങ്ങൾ വിജയിച്ചപ്പോൾ താൻ സമൂഹത്തിലെ ഏതോ വലിയ ആൾ ആയി എന്ന നിലയിൽ താൻ വിശ്വസിക്കുന്നു എന്നു  മറ്റുള്ളവരെ കൊണ്ട് വിശ്വസിപിച്ച പാർട്ടിക്ക് വേണ്ടി ഡയലോഗ് അടിച്ചു ചിലരെ വ്യക്തിഹത്യയടക്കം ചെയ്തു പേരെടുക്കാൻ നോക്കി...പക്ഷേ അതൊക്കെ ബൂമരംഗ് ആയി സ്വന്തം "പാളയ"ത്തിൽ നിന്നും തന്നെ തിരിച്ചു  സ്വന്തം കുണ്ടിക്കു തന്നെ കിട്ടിയപ്പോൾ സമാധാനമായി. 


ഒരു കലാകാരൻ ഏറെക്കുറെ മലിനമായ ഇപ്പോഴത്തെ രാഷ്ട്രീയത്തിൽ അഭിപ്രായം പറയുമ്പോൾ രണ്ടു വട്ടം ചിന്തിക്കണം..അല്ലെങ്കിൽ ചെറിയൊരു പിഴവ് അവരെ വലിയ രീതിയിൽ സമൂഹ മനസ്സിൽ  ഇടിച്ചു താഴ്ത്തും..അനുഭവത്തിൽ നിന്നും പഠിച്ചത് കൊണ്ടോ എന്തോ ഇപ്പൊ കുറച്ചായി ഇദ്ദേഹത്തിൽ നിന്നും കപട ഡയലോഗിൽ  മറ്റുള്ളവർക്ക് സമാധാനം ഉണ്ടായിരുന്നു.


അങ്ങിനെ ഫ്രീ ആയ മനസ്സ് കൊണ്ട് തൻ്റെ മേഖലയിൽ മാത്രം ശ്രദ്ധിച്ച് സ്വയം സമർപ്പണം നടത്തിയതിൻ്റെ റിസൾട്ട് ഈ ചിത്രത്തിൽ കാണുവാനുണ്ട്.തുടങ്ങിയ ആദ്യ ചിത്രം തൊട്ട് ഏറെ കഴിവുള്ള സംവിധായകൻ ആണെന്ന് തെളിയിച്ച അദ്ദേഹം ഇതിൽ ക്യാമറ കൂടി ചലിപ്പിച്ചു നമ്മളെ വിസ്മയിപ്പിക്കുന്നു.


തൊണ്ണൂറുകളിൽ മംഗലാപുരത്ത് നടക്കുന്ന ഒരു സംഭവത്തിൻ്റെ കാരണക്കാരെ തേടി അവിടുത്തെ ഗ്യാങ് വയനാടൻ മല കയറി അവിടെ റൈഫിൾ ക്ലബിൽ അഭയം തേടി ഒളിച്ചിരിക്കുന്നവരെ തേടി എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.



അനുരാഗ് കശ്യപ് എന്ന അന്യഭാഷാ സംവിധായക നടൻ മലയാളത്തിൽ തുടക്കം കുറിച്ച ചിത്രത്തിൽ ദിലീഷ് പോത്തൻ,വിജയരാഘവൻ അടക്കം നല്ലൊരു താര നിര ഉണ്ടെങ്കിലും നടിമാരുടെ തിരഞ്ഞെടുപ്പിൽ ചിലതെങ്കിലും പാളി പോയില്ലേ എന്നൊരു തോന്നൽ പലർക്കും ഉണ്ടായേക്കാം..

പ്ര.മോ.ദി.സം

Saturday, December 21, 2024

മാർക്കോ

അഞ്ചാറു വർഷം മുന്നേ ഇറങ്ങിയ ഹനീഫ് അധേനി ചിത്രത്തിൽ നായകൻ നിവിൻ പോളി ആയിരുന്നു.അതിലെ വില്ലൻ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ യൂം.അന്ന് നായകനെക്കാൾ ശ്രദ്ധിക്കപ്പെട്ടത് മസിൽമാൻ ഉണ്ണി മുകുന്ദൻ ആയിരുന്നു എങ്കിലും ചിത്രത്തിന് തിയേറ്ററിൽ ചലനം സൃഷ്ടിക്കാൻ കഴിയാത്തതു കൊണ്ട് മാർക്കൊക്കും ആയുസ്സ് ഉണ്ടായില്ല.


പക്ഷേ സംവിധായകന് മാർക്കോവിൽ വിശ്വാസം ഉണ്ടായിരുന്നു.അതുകൊണ്ട് തന്നെയാണ് വർഷങ്ങൾക്ക് ശേഷം താൻ അവതരിപ്പിച്ച

മിഖായേൽ എന്ന ചിത്രത്തിലെ വില്ലൻ മാർക്കോ ,ചേട്ടൻ ജോർജ് എന്നിവർ വീണ്ടും വെള്ളിത്തിരയിൽ എത്തിയത്.



മലയാളത്തിലെ ഇതുവരെ ഇറ ങ്ങിയത്തിൽ വെച്ച് ഏറ്റവും വയലൻസ് നിറഞ്ഞ ഭയാനക ചിത്രം തന്നെയാണ് ഇത്.അത്രക്ക് ഭീകരമാണ് ചില രംഗങ്ങൾ..ചിലപ്പോൾ ഒക്കെ കണ്ണുകൾ ഇറുക്കി അടക്കാൻ തോന്നും.


ചോര സ്ക്രീനിൽ കാണിക്കാത്ത സീനുകൾ വളരെ കുറവാണ്.സംഘടങ്ങൾ ഇടക്കിടക്ക് വരുന്നത് കൊണ്ട് തന്നെ ചിതറി തെറിക്കുന്ന  മാംസങ്ങളും ചീറ്റുന്ന ചൂട് ചോരയും..വയലൻസ് രംഗങ്ങൾക്ക് ഒരു കോംപ്രൊ മൈസ് സംവിധായകൻ കൊടുത്തിട്ടില്ല.



തന്നെ എടുത്തു വളർത്തിയ കുടുംബത്തിനു നേരെ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഇടപെട്ട് മാർക്കോ നടത്തുന്ന പ്രതികാരമാണ് സിനിമ.അത് ഒരു ഒന്നൊന്നര പ്രതികാരമാണ്..രണ്ടര മണിക്കൂർ സിനിമ മുഷിയാതെ കാണുവാൻ രവി ബസൂറിൻ്റെ ബിജിഎം പ്രധാന പങ്കു വഹിക്കുന്നു...ക്യാമറമാൻ ആണ് മറ്റൊരു പോസിറ്റീവ്..



അതുകൊണ്ട് തന്നെ ഇമോഷണൽ രംഗങ്ങളും കൃത്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്.ഒരു സിനിമ ഹിറ്റ് ആവണം എങ്കിൽ തീർച്ചയായും കുടുംബ പ്രേക്ഷകർ കയറിയിരിക്കണം എന്ന "അന്ധവിശ്വാസം" തകർക്കാൻ തന്നെയാണ് അണിയറക്കാരുടെ ശ്രമം.കുട്ടികളും സ്ത്രീകളും അടങ്ങുന്ന ലോല ഹൃദ്ധയമുള്ളവർ ഈ ചിത്രം കാണരുത് എന്നു അണിയറക്കാർ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



നായകന് ബദലായി കട്ടക്ക് നിൽക്കുന്ന വില്ലൻമാർ തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്..ഷമ്മി തിലകൻ്റെ മകനും തിലകൻ്റെ കൊച്ചുമകനുമായ അഭിമന്യു  തൻ്റെ തുടക്കം അവിസ്മരണീയമാക്കി. പിന്നെ പറയേണ്ടത് ജഗദീഷ്..ഈ വർഷം മുഴുവൻ വ്യതസ്ത ചിത്രത്തിലൂടെ നമ്മളെ വിസ്മയിച്ച അദ്ദേഹം ഇതിൽ കോഡൂർ വില്ലാനാവുന്നു.കൂട്ടിനു ടർബോ ഫെയിം കബീർ ദുഹാൻ കൂടി ക്ലൈമാക്സിൽ എത്തുന്നുണ്ട്.ഇതിന് എല്ലാറ്റിനും മുകളിൽ തന്നെയാണ് ഉണ്ണി മുകുന്ദൻ...ചില രംഗങ്ങളിൽ കാണികൾ എഴുന്നേറ്റു നിന്ന് കയ്യടി നൽകുന്നത് അദ്ദേഹത്തിൻ്റെ ഉയർച്ചയുടെ സൂചന തന്നെയാണ്..



നിങൾ എത്ര ഒതുക്കുവാൻ ശ്രമിച്ചാലും പ്രതിഭയുള്ളവൻ അതൊക്കെ തരണം ചെയ്തു നിങ്ങളെ കൊണ്ട് തന്നെ അംഗീകരിപ്പിക്കും എന്നത് ഇവിടെ യാദാർഥൃമാവുകയാണ്.


പ്ര.മോ.ദി.സം