നൂറു പ്രാവശ്യം എങ്കിലും പലരും പല സമയത്ത് പറഞ്ഞതാണ് ഇപ്പോഴത്തെ മാധ്യമ പ്രവർത്തകരുടെ
അധർമ്മത്തിൻ്റെ കഥകൾ..ഒരാളെ ഹീറോ ആക്കുവാനും അയാളുടെ ജീവിതം തകർത്തു എറിയാൻ അവരുടെ വായയും പേനയും മാത്രം മതി.
അധർമ്മത്തിൻ്റെ വിഴുപ്പ് ഭാണ്ടങ്ങൾ ശരിയല്ല എന്നറിഞ്ഞിട്ടും ചുമന്നു വിശപ്പ് അടക്കുന്ന മാധ്യമ ശിഖണ്ഡികളുടെ കഥ തന്നെയാണ് വികെ പ്രകാശ് പറയുന്നത്.
അപകടം നടന്നാലും മരണം സംഭവിച്ചാലും ദുഃഖിതരായി ഇരിക്കുന്ന ഉടയോരുടെ അണ്ണാക്കിൽ മൈക്ക് തള്ളി കയറ്റി വാർത്ത ഉണ്ടാക്കാൻ നോക്കുന്ന നപുംസക വർഗ്ഗങ്ങൾ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്.
പോലീസ്കാരുടെ പിഴവ് കൊണ്ട് ഒരു മെഡിക്കൽ വിദ്യാർത്ഥിക്ക് സംഭവിക്കുന്ന കാര്യം അവളുടെ ജീവിതം തന്നെ തകർത്തു കളയുന്നു. അതിനു നിമിത്തമായത് അസത്യമായ മാധ്യമ വാർത്തയായിരുന്നു .
പോലീസ് ,മാധ്യമം ഒരു ഖേദ പ്രകടനത്തിൽ അല്ലെങ്കിൽ പരസ്യ മാപ്പ് പറച്ചിലിൽ തീരുമായിരുന്ന കാര്യം സർക്കുലേഷൻ വർധിപ്പിക്കാൻ ഓരോരോ കഥകൾ മിനഞ്ഞെടുക്കുമ്പോൾ തകർന്നു പോകുന്നത് കുറെ ജീവിതങ്ങൾ ആയിരുന്നു.
കഥയിലും അവതരണത്തിലും പുതുമ ഒന്നും ഇല്ലെങ്കിലും ക്ലൈമാക്സിൽ പ്രതീക്ഷയിൽ കവിഞ്ഞ ട്വിസ്റ്റ് ഒന്നും ഇല്ലെങ്കിൽ കൂടി മാധ്യമ പ്രവർത്തകരുടെ നാറിയ കളികൾ ഇടക്കിടക്ക് പൊതുജനങ്ങൾക്ക് ഓർമ്മിക്കുവാൻ ഉപകാരപ്പെടും.
പ്ര.മോ.ദി.സം
No comments:
Post a Comment