Monday, May 15, 2023

D3

 



പണക്കാരും ഗുണ്ടകളും രാഷ്ട്രീയക്കാരും ജനങ്ങൾക്ക് അത്താണി ആകേണ്ട  സർകാർ സിസ്റ്റം ഒക്കെ ഒത്തൊരുമിച്ചു നിന്ന് വലിയൊരു പാതകം ചെയ്യുമ്പോൾ മനുഷ്യത്വം ഉള്ള ചിലർക്ക് അത് നോക്കി നിൽക്കുവാൻ പറ്റില്ല.





അടുത്തടുത്ത് നടന്ന കൊലപാതകത്തിന് പിന്നാലെ പോയ ഇൻസ്പെക്ടർക്കു കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ മുപ്പതിൽ പരം മിസിങ് കേസ് ഉള്ളതായി മനസ്സിലാകുന്നു.അതിനു പിന്നാലെ അയാൾക്ക് സഹായത്തിനു പോയ ഓരോരുത്തരെ അജ്ഞത രായ ആൾകാർ കൊലപ്പെടുത്തുന്ന കാഴ്ചയും അയാൾക്ക് മുന്നിലുണ്ടകുന്നൂ.






സ്വന്തം ഭാര്യ പോലും കൊല ചെയ്യപ്പെട്ട അവസ്ഥയിൽ അയാള് പിന്നെ ഒറ്റയാനായി കേസ് അന്വേഷിക്കുകയാണ്.പുറത്ത് വരുന്ന ഓരോ സത്യവും ഞെട്ടിക്കുന്നതായിരിന്ന്...കഥ അവസാനിക്കുന്നുമില്ല...രണ്ടാം ഭാഗം വരുമ്പോൾ ഈ തമിഴു ചിത്രം കൂടുതൽ പറയുമായിരിക്കും.





നമ്മൾ പല ആവർത്തി പല ഭാഷകളിൽ കണ്ട അവയവ മാഫിയയുടെ കഥ തന്നെയാണിത്..പോലീസും ആശുപത്രിയും  ഡോക്ടറും രാഷ്ട്രീയക്കാരും ചേർന്ന് നടത്തുന്ന അവയവ മോഷണ കഥ.


പ്ര .മോ. ദി .സം

No comments:

Post a Comment