Saturday, May 6, 2023

കൊറോണ പേപ്പേഴ്സ്

 



പ്രിയദർശൻ ഇന്ത്യ അറിയുന്ന സംവിധായകൻ ആണ്.പല സൂപ്പർ താരങ്ങളുടെ വളർച്ചയ്ക്കും കാരണമായി ട്ടുള്ള പ്രതിഭയാണ്. ഇടക്കാ ലത്ത് അദ്ദേഹത്തിൻ്റെ കുറ്റം കൊണ്ടല്ലാതെ  മറ്റു ചില "കാരണങ്ങൾ" കൊണ്ട് ബോക്സ് ഓഫീസിൽ സിനിമകൾ മണികിലുക്കം ഉണ്ടാക്കുന്നില്ല എന്നത് സത്യം തന്നെയാണ്.എങ്കിലും പ്രതിഭയ്ക്ക് വലിയ കോട്ടം ഒന്നും തട്ടിയിട്ടില്ല എന്ന് ഈ ചിത്രം തെളിയിക്കുന്നു.




ഷൈൻ നിഗം പ്രതിഭയുള്ള നടനാണ്.പക്ഷേ അദ്ദേഹത്തിൻ്റെ പ്രതിഭ സിനിമയിൽ ഉപയോഗിക്കുന്നതിന് പകരം സിനിമക്കാരെ വെറുപ്പിച്ചു മുന്നോട്ട് പോകുമ്പോൾ ആണ് ദുരന്തം ആവുന്നതും.അച്ചടക്ക നടപടി ഇപ്പൊൾ വന്നത് കൊണ്ട് ഇനിയെങ്കിലും നന്നായാൽ അദ്ദേഹത്തിന് കൊള്ളാം. 




ഷൈൻ ടോം പഴയകാല നടൻ ബാലൻ കേ നായരെ ഓർമിപ്പിക്കുന്ന നടനാണ്..പ്രതിഭ വേണ്ടുവോളം ഉണ്ട് ..അത് പല സിനിമയിൽ നമ്മളെ ഞെട്ടിച്ചതും ആണ്.




പ്രിയദർശൻ എന്ന സംവിധായകൻ അവരുടെ കഴിവ് അനുസരിച്ച്  ഇരുവർക്കും ഈ ചിത്രത്തിൽ റോൾ നൽകിയിട്ടുണ്ട്. മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് കാണാൻ കുറച്ചു മെനയും രണ്ടു പേർക്കും  ഉണ്ടു...




പകരം വെക്കാനില്ലാത്ത സിദ്ദിക്ക് എന്ന പ്രതിഭയെ കൂടി നല്ലവണ്ണം ഉപയോഗിച്ച ത്രില്ലർ തന്നെയാണിത്.ഒരു പക്ഷെ മോഹൻലാലിന് വേണ്ടി എഴുതിയ കഥാപാത്രം സിദ്ദിക്ക് ലേക്ക് എത്തിയതും ആവാം.




രണ്ടര മണിക്കൂർ ചിത്രത്തിൽ തുടക്കം മുതൽ ഒടുക്കം വരെ ഒരു  ത്രില്ലർ മൂഡ് നിലനിർത്തി കൊണ്ട് പോകുവാൻ പ്രിയന് കഴിഞ്ഞിട്ടുണ്ട്..അതിനു തിരഞ്ഞെടുക്കപ്പെട്ട അഭിനേതാക്കൾ വേണ്ടപോലെ  സഹായിക്കുകയും ചെയ്തിട്ടുണ്ട്.


പ്ര .മോ .ദി .സം

No comments:

Post a Comment