സുഭാഷ് ലളിത സുബ്രമണ്യം എന്ന നവാഗത സംവിധായകൻ ഭക്തിയുടെ കൂടെ സങ്കല്പങ്ങളും യാഥാർത്ഥ്യവും കൂട്ടിയിണക്കി അണിയിച്ചൊരുക്കിയ ചിത്രമാണ് ചാൾസ് എൻ്റർ പ്രൈസസ്
നിശാഅന്ധതയുള്ള ചെറുപ്പക്കാരന് തൻ്റെ ഈ വൈകല്യം കൊണ്ട് തന്നെ ജോലിയിലും മറ്റും പലതരം പ്രശ്നങ്ങൾ ഉണ്ടാകുന്നു.ഒരു കുടുംബം ആഗ്രഹിക്കുന്നു എങ്കിലും ഈ ന്യൂനത കൊണ്ട് ഓരോരോ ആലോചനകളും മാറി പോകുന്നു.
സിനിമ ഭ്രാന്ത് കൊണ്ട് ജീവിതം തുലക്കുന്ന അച്ഛനും ഭക്തി ആണ് ജീവിതം എന്ന് കരുതി കുടുംബ സ്ഥലത്ത് നിന്നും കിട്ടിയ പിള്ളയാർ വിഗ്രഹം പൂജിച്ച് ഭർത്താവിനെ വിട്ട് കഴിയുന്ന അമ്മയോടൊപ്പം താമസിക്കുന്ന അവൻ സ്വന്തമായി ബിസിനസ് തുടങ്ങുവാൻ ആഗ്രഹിക്കുന്നു എങ്കിലും ഫണ്ട് ഉണ്ടാക്കുവാൻ കഴിയുന്നില്ല.
കുടുംബം തിരികെ ആവശ്യപ്പെട്ട തൻ്റെ വീട്ടിലെ വിഗ്രഹത്തിന് ചിലർ വല്യ വില പറയുമ്പോൾ അത് അമ്മയറിയാതെ മോഷ്ട്ടിച്ച് വിൽക്കുവാൻ കൊച്ചിയില് വർഷങ്ങളായി താമസിക്കുന്ന അണ്ണാച്ചിയെ കൂട്ട് ചേർത്ത് നടത്തുന്ന കളികളാണ് സിനിമ.
ഉർവശി അടക്കം പല പ്രഗൽഭ താരങ്ങൾ ഉണ്ടായിട്ടു കൂടി ആരെയും ശരിയായി ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞിട്ടില്ല..തമിഴരസൻ എന്ന ടോളിവുഡ് നടൻ വന്നപ്പോൾ മാത്രമാണ് ഇഴഞ്ഞു നീങ്ങിയ സിനിമ ട്രാക്കിലേക്ക് കയറുന്നതും നമ്മളെ രസിപ്പിക്കുന്ന സന്ദർഭം ഉണ്ടാകുന്നതും.
പ്ര .മോ. ദി .സം
No comments:
Post a Comment