Monday, May 1, 2023

ദസറ

 



ചെറുപ്പം മുതൽ ആരാധിച്ചു സ്നേഹിച്ച പെൺകുട്ടി തൻ്റെ ഉറ്റ സുഹൃത്തിനെയാണ് സ്നേഹിക്കുന്നത് എന്നറിഞ്ഞു അവരെ ഒന്നിപ്പിക്കുന്നതിന് വേണ്ടി വർഷങ്ങളോളം കൂടെ നിൽക്കുകയും  കുടുംബങ്ങൾ എതിർത്തിട്ടും അവരുടെ കല്യാണം വേദനയോടെ നടത്തി കൊടുക്കുകയും ചെയ്യുന്നു.




അന്ന് രാത്രി സംഭവിക്കുന്ന ഒരു ദുരന്തം അയാളുടെ ജീവിതത്തെ മാറ്റി മറിക്കുന്നതാണ് ദസറ.കണ്ടും കേട്ടും പഴകിയ കഥയാണ് എങ്കിൽ കൂടി നാനി എന്ന നടൻ്റെ അസാധ്യ ഗെറ്റപ്പ് ,സിനിമയുടെ അവതരണ രീതി ഒക്കെ നമ്മളെ രണ്ടര മണിക്കൂർ രസിപ്പിക്കും.




എടുത്ത് പറയുവാൻ ഉള്ളത് ക്യാമറാ വർക് ആണ്.. ഓരോ രംഗത്തിലും ലൈറ്റ് ഉപയോഗിച്ചിരിക്കുന്നത് ആശ്ചര്യപെടുത്തും.ബാക് ഗ്രൗണ്ട് മ്യൂസിക് ഹിറ്റ് ആയ ഗാനങ്ങൾ ഒക്കെ രസം പകരുന്നു .




എൻ ടീ ആർ നടപ്പിലാക്കിയ മദ്യ നിരോധനം തൊട്ടു തുടങ്ങുന്ന സിനിമ ഒരു സമൂഹത്തെ എങ്ങിനെ ഒക്കെ മദ്യപാനം ബാധിക്കുന്നു എന്നത് കൃത്യമായി കാണിച്ചു തരുന്ന സിനിമ എന്നൊക്കെ വിശേഷണങ്ങൾ കൂടി  നൽകാം എങ്കിലും കുറെയേറെ സമൂഹത്തിലെ പ്രശ്നങ്ങൾ കൂടി നമുക്ക് മുന്നിൽ അവതരിപ്പിച്ചു കാണുന്നുണ്ട്.


പ്ര .മോ. ദി .സം

No comments:

Post a Comment