Sunday, May 21, 2023

ജാക്സൺ ബസാർ യൂത്ത്

 



നല്ലൊരു തീം ഉണ്ടെങ്കിൽ അറിയപ്പെടുന്ന മുൻനിര താരങ്ങൾ അണിയറക്കാർ ഒന്നും ഇല്ലെങ്കിലും നല്ലൊരു കാണാൻ കൊള്ളാവുന്ന ചിത്രം ഉണ്ടാക്കാം എന്നു ഷമൽ സുലൈമാൻ തെളിയിച്ചിരിക്കുന്നു.


ഹൈവേ റോഡ് വരുമ്പോൾ ഒഴിക്കപ്പെട്ട് പോകുന്ന ജാക്സൺ ബസാറിലെ കുടുംബങ്ങളുടെ വർഷങ്ങളായി ഉള്ള ചെറുത്ത് നിൽപ്പ് അധികൃതർക്ക് തലവേദന ഉണ്ടാക്കുന്നു.



ഏതു സന്താപത്തിലും ദുഃഖത്തിലും ആഘോഷമായി മനുഷ്യരുടെ ഉള്ളം നിറക്കുന്ന ജാക്സൺ ബസാർ കൂട്ടത്തിൻ്റെ ബാൻഡ് മേളം ട്രൂപ്പിലെ ആശാനെ പൊലീസ് കൊണ്ട് പോയി മർദ്ദിച്ച് കൊന്നു  കളഞ്ഞപ്പോൾ അവർ ആകെ ഇളകുകയാണ്.


പോലീസും കോളനിക്കാരും തമ്മിലുള്ള പ്രശ്നങ്ങളും മറ്റുമാണ് പിന്നീട് സിനിമ പറയുന്നത്. അതിനിടയിൽ ചില കഥാപാത്രങ്ങൾ വന്നു പോകുന്നുണ്ട്.. എല്ലാറ്റിനെയും കൂട്ടി ഇണക്കി കൊണ്ട് പോകുന്നുണ്ട്..ജാഫർ ഇടുക്കിയുടെ ആശാൻ നമ്മുടെ കണ്ണ് നനയിക്കുന്ന അനുഭവമായി... ലൂക്ക്മാൻ നായക വേഷവും നന്നായി.



പറയേണ്ടത് ഇന്ദ്രൻസിൻറ പ്രകടനമാണ്.സി ഐ ആയി അദ്ദേഹം കസറി അഭിനയിച്ചു..ഓരോ മൂമെൻ്റും അദ്ദേഹത്തിൻ്റെ ശാരീരിക കുറവിനെ അഭിനയം കൊണ്ട് വെല്ലുന്നത് ആയിരുന്നു.സിനിമ പുതിയൊരു തലത്തിലേക്ക് കത്തി കയറിയത് ഇന്ദ്രൻസ് ൻ്റെ വരവോടെ തന്നെയാണ്


മൊത്തത്തിൽ നല്ലൊരു അനുഭവം തന്നെയാണ് ഈ സിനിമ..വ്യതസ്തമായ ചെറു ചിത്രങ്ങൾ മലയാളത്തിൽ ഇല്ലെന്നുള്ള വിമർശനത്തിന് ഒരു ഉത്തരം കൂടിയാണ്.


പ്ര .മോ .ദി. സം

No comments:

Post a Comment