Tuesday, May 2, 2023

നല്ല സമയം

 



ഒരാൾക്ക് നല്ല സമയവും മോശം സമയവും ഉണ്ടാകും..അത് പലർക്കും അറിയുവാൻ കഴിയുകയില്ല..പക്ഷേ ഇന്നലെ എൻ്റെ മോശം സമയം ആണെന്ന് മനസ്സിലായി .അല്ലെങ്കിൽ ഈ ചിത്രം കാണാൻ തലവെച്ച് കൊടുക്കില്ലലോ.




തൃശൂർ നഗരത്തിലെ ചിട്ടി കമ്പനികാരനും അത്യാവശ്യം കൊഴിയുമായ സ്വാമിയും സഹായിയും ബാംഗ്ലൂരിൽ നിന്നും അടിച്ചു പൊളിക്കാൻ വന്ന നാല് വിദ്യാർത്ഥിനികളെ കൊണ്ട് " കളി വീടില് " പോയി മദ്യവും മയക്കു മരുന്നും കൊണ്ട് ആഘോഷിക്കുന്നു.




ആ ആഘോഷം സ്വാമിയുടെ പിന്നീടുള്ള ജീവിതത്തെ ബാധിക്കുന്നതാണ് സിനിമ പറയുന്നത്.ഒരു സിനിമ ഭാഗ്യം കൊണ്ട് രക്ഷപെട്ടു പോയത് കൊണ്ട് മാത്രം സംവിധായക ലിസ്റ്റില് പെട്ട ഒമർ ലുലുവിൻ്റെ മറ്റൊരു പരീക്ഷണം മാത്രം.




വഷളൻ സംഭാഷണങ്ങളും രംഗങ്ങളും മറ്റും കൊണ്ട് എല്ലാ സിനിമയും പടച്ചുണ്ടാക്കുന്ന ലുലു ഇതിലും അത് പിന്തുടരുന്നുണ്ട് .ഇതിനൊക്കെ പണം ഇറക്കുന്ന നിർമ്മാതാക്കളെ സമ്മതിക്കണം..അടുത്ത് കാലത്ത് നല്ല വേഷങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ഇർഷാദ് ഇതിൽ തല വെച്ച് കൊടുത്തത് നായകൻ ആയത് കൊണ്ടാകാം.


പ്ര .മോ. ദി .സം

No comments:

Post a Comment