കയ്യിൽ പണവും നിർമ്മാണ കമ്പനിയുംഒക്കെ ഉണ്ടെങ്കിൽ ഇപ്പൊൾ സിനിമയിൽ നായകൻ ആവാൻ വല്യ പാട് ഒന്നുമില്ല.മലയാളത്തിൽ ആണെങ്കിൽ ഇപ്പൊൾ ഒന്ന് രണ്ടു സിനിമയിൽ ചെറിയ വേഷം കെട്ടുന്നവൻ നിർമാതാവ് ആകുന്നു , അടുത്തമാസം വല്യ ബംഗ്ലാവ് കാറ് ഒക്കെ വാങ്ങുമ്പോൾ പൊതുജനം ന്യായമായും സംശയിക്കും.
ആ സംശയത്തിന് ഇപ്പൊൾ സിനിമയിൽ നിന്നുള്ളവർ തന്നെ " വെളിപ്പെടുത്തൽ " നടത്തിയ സ്ഥിതിക്ക് സിനിമ മേഖലയെ കുറിച്ച് ഒരു ധാരണ കിട്ടിയിട്ടുണ്ട്.കൊച്ചി മേഖലയിൽ ഏറ്റവും വലിയ മയക്കു മരുന്ന് ശേഖരം കൂടി ഇതോടൊപ്പം കൂട്ടി വായിക്കാൻ പറ്റും.
സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളും പലതവണ തമിഴ്നാട് ഭരിച്ച കുടുംബത്തിൻ്റെ പേരകുട്ടി പിന്നെ സിനിമ സ്വപ്നം കണ്ടാൽ പറയണോ? ഇപ്പൊൾ അച്ഛൻ്റെ മന്ത്രി സഭയിൽ മന്ത്രി കൂടിയായ ഉദയ് കുറെ സിനിമകൾ ചെയ്തിട്ടുണ്ട്..എല്ലാം മോശം എന്ന് പറയുവാൻ പറ്റില്ല എങ്കിൽ കൂടി ഭൂരിഭാഗവും അളവ് പാകം ആകാത്ത ചെരിപ്പ് തന്നെ ആയിരുന്നു.
മന്ത്രി ആയത് കൊണ്ട് അഭിനയം നിർത്തുന്നു എന്ന് പ്രഖ്യാപിച്ചത് കൊണ്ട് സിനിമ മേഖല ആശ്വസിച്ചിരിക്കും.കേൾക്കുന്നത് ശരിയാണ് എങ്കിൽ പലതും നേടിയത് അധികാരം ഉപയോഗിച്ച് തന്നെയായിരുന്നു.
നല്ലവനായ നായകൻ ഹൗസ് ഓണരുടെ മകളെ സ്നേഹിച്ചത് കൊണ്ട് വീട്ടിൽ നിന്ന് പുറത്താക്കുന്നു.പുതിയ വീട്ടിൽ താമസച്ചിരുന്ന സുഹൃത്തുമായി ഫുഡ് അടിക്കുവാൻ പോയപ്പോൾ പരിചയപ്പെടുന്ന സ്ത്രീ കൊല്ലപ്പെടുമ്പോൾ അത് ഇവരുടെ തലയിൽ ആകുന്നു.കൊലപാതകം മറക്കാൻ വേണ്ടി ചെയ്യുന്ന കാര്യങ്ങൽ ഓരോരോ കുരുക്കുകൾ ആയി വീണ്ടും ഇവരുടെ തലയിൽ വീണു ഊരകുടുക്ക് ആകുന്നു.
ഇതിൽ നിന്നൊക്കെ രക്ഷപെട്ട് പോകുവാൻ വേണ്ടി അവർ നടത്തുന്ന ഓട്ടമാണ് സിനിമ.അവസാനം നമ്മളെ ഞെട്ടിക്കുവാൻ പല ട്വുസ്റ്റ് ഒക്കെ നടത്തുന്നു എങ്കിലും ഒന്നും നമുക്ക് വിശ്വസനീയ മാകുനില്ല.
പ്ര .മോ. ദി. സം
No comments:
Post a Comment