Tuesday, May 16, 2023

ജാനകി ജാനേ

 



പണ്ട് നമ്മൾ പറയാറില്ലേ ഒരു നൈർമല്യമുള്ള കൊച്ചു ചിത്രം എന്നൊക്കെ..പിന്നീട് അത് നന്മ നിറഞ്ഞ സത്യൻ അന്തിക്കാട് ചിത്രം എന്നായി..അതുപോലെ ഒരു കൊച്ചു ഗ്രാമത്തിലെ കൊച്ചു കഥയാണ് അനീഷ് ഉപാസന നമുക്ക് കാണിക്കുന്നത്.



രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചേർന്ന് ഇല്ലാകഥകൾ ഉണ്ടാക്കി ശത്രുക്കൾ ആയ  വ്യക്തികളെ തേജോവധം ചെയ്യുവാൻ തുടങ്ങിയിട്ട് കാലങ്ങളായി..ഇപ്പൊൾ സോഷ്യൽ മീഡിയ വളർന്നു പന്തലിച്ചു നിൽക്കുന്ന സമയത്ത് സത്യം ചെരുപ്പ് ഇടുന്നതിനു മുമ്പ് കള്ളം ഊരു ചുറ്റി കഴിഞ്ഞിരിക്കും.



എപ്പോൾ എങ്കിലും സത്യം പുറത്ത് വന്നാൽ തന്നെ അത് തിരുത്തി പറയാനോ ഖേദം പ്രകടിപ്പിക്കാൻ ഒന്നും രണ്ടു സൈഡ് ആൾകാർ ശ്രമിക്കാറില്ല..അവർ പുതിയ ഇരയെ തേടി പോയിരിക്കും.



ചെറുപ്പം മുതൽ തന്നെ ഇരുട്ടിനെയും ഒറ്റയ്ക്ക് വിജനമായ സ്ഥലത്ത് കൂടി പോകുന്നതിനും പേടി ഉള്ള ജാനകി ഒരു കല്യാണ വീട്ടിൽ പോകുന്നതും അവിടെ വെച്ച് ഉണ്ടാകുന്ന സംഭവം അവളെയും കുടുംബത്തെയും ബാധിക്കുന്നതാണ് ചിത്രം പറയുന്നത്.


വളരെ മുൻപ് എഴുതിവെച്ചു ഇപ്പൊൾ മാത്രം അഭ്രപാളികളിൽ എത്തിയതിൻ്റെ ഒരു ഫീലിംഗ് പ്രേക്ഷകർക്ക് ഉണ്ടാകുമെങ്കിലും വൃത്തിയായി പറഞ്ഞു പോയത് കൊണ്ടു ചിത്രം ആസ്വദിക്കുവാൻ പറ്റും.


പ്ര.മോ.ദി.സം

No comments:

Post a Comment