Thursday, May 18, 2023

രുദ്രൻ

 



പ്രഭുദേവ ഡാൻസ് കളിച്ചും പഠിപ്പിച്ചും സിനിമയിൽ ഒരു ഫാൻസ് രൂപപ്പെടുത്തിയ ആളാണ്..ഇന്നും ചില സിനിമകളിൽ മുന്നിലും പിന്നിലും പ്രവർത്തിക്കുന്നുണ്ട് എങ്കിൽ കൂടി പഴയ ഫാൻ ബയിസ് ഇല്ല..





രാഘവേന്ദ്ര ലോറൻസ് എന്ന് പറയുന്ന ഡാൻസ് മാസ്റ്ററും അതേ വഴിയിൽ കൂടി നടന്നു താരം ആയ ആളാണ്. പ്രഭുവിനെ പോലെ തന്നെ സംവിധാനത്തിലും കൈവെച്ച് പേര് എടുത്ത ആള് തന്നെയാണ്.





ഒരു മുഴുനീള  പ്രേത സിനിമയായ കാഞ്ചനയുടെ മൂന്ന് ഭാഗങ്ങൾ കൊണ്ട് തമിഴിന് മറ്റൊരു അനുഭവം നൽകിയ നടനുമാണ്..അദ്ദേഹത്തിൻ്റെ പുതിയ സിനിമ രുദ്രൻ ഒന്നാം ഭാഗം പക്ഷേ പക്കാ മസാല ആണ്.





സുഹൃത്ത് പറ്റിച്ചത് കൊണ്ട് കടത്തിലായ കുടുംബത്തെ രക്ഷിക്കുവാൻ അന്യ ദേശത്ത് പോയ രുദ്രൻ കടം ഒക്കെ വീട്ടി വരുമ്പോഴേക്കും നാട്ടിലെ കണ്ണായ സ്ഥലം കിട്ടുവാൻ വേണ്ടി മാഫിയ ഒരുക്കുന്ന കെണിയിൽ പെട്ടു കുടുംബം ചിന്നഭിന്ന മായി പോകുന്നു. 






അതിനു കാരണക്കാരായ ആൾക്കാരെ ഓരോരുത്തരെയും നശിപ്പിച്ചു മാഫിയയുടെ കുഴി തോണ്ടുന്ന താണ് സിനിമ.






അടിയും പാട്ടും ഡാൻസും കൊണ്ട് സമ്പന്നമായ സിനിമയിൽ ശരത് കുമാറും പൂർണിമയും നാസറും ഭവനിയും സപ്പോർട്ട് നൽകുന്നു.


പ്ര.മോ.ദി.സം

No comments:

Post a Comment