Monday, May 15, 2023

രാഹുൽ കർണാടക മുഖ്യമന്ത്രി ആവട്ടെ..


 

സ്ഥാനാർത്ഥി നിർണയ വേളയിൽ ചില പ്രശ്നങ്ങൾ ഉണ്ടായി എങ്കിൽ കൂടി  തിരഞ്ഞെടുപ്പ് വേളയിൽ വളരെ സൗഹാർദ്ദപരമായി പരസ്പരം സഹകരിച്ച് സിദ്ധ രാമയ്യ ,ഡീ കേ ഗ്രൂപ്പുകൾ കർണാടക ബിജേപിയില് നിന്നും പിടിച്ചെടുത്തു..പിന്നീട് ഉണ്ടാകുന്നത് ചരിത്രത്തിൻ്റെ ആവർത്തനം ..അധികാരത്തിനു വേണ്ടിയുള്ള തമ്മിലടി...

ജനകീയനായ സിദ്ധ്രാരാമയ്യ മുൻപ് കർണാടക ഭരിച്ച് ജനസമ്മതി കൈവരിച്ച ആൾ ആണ്..ഇപ്പോഴും മറ്റു നേതാക്കളെകാളും ജനങ്ങളുടെ മനസ്സിൽ കൂടെ നിൽക്കും എന്നുറപ്പുള്ള ആൾ.

ഡികെ ബുദ്ധി രാക്ഷസൻ ആണ്..അദ്ദേഹത്തിൻ്റെ ഏകോപനം കൊണ്ട് തന്നെയാണ് കോൺഗ്രസിന് ഭരണം കിട്ടിയത് എന്നതിൽ ആർക്കും തർക്കം ഇല്ല.മോദി അമിത് ഷാ ഡബിൾ എൻജിൻ നിശ്ചലം ആക്കിയ വ്യക്തി.

രണ്ടുപേരും മുഖ്യമന്ത്രി സ്ഥാനത്തിന് അർഹൻ തന്നെയാണ്.പക്ഷേ അധികാരത്തിനു വേണ്ടി ഇപ്പോഴും കലമുടക്കുവാൻ തന്നെയാണ് കോൺഗ്രസിന് താൽപര്യം എന്നത് പോലെ ഒരു സമവായം ഉണ്ടാകാതെ തീരുമാനം ഡൽഹിക്ക് പോയിരിക്കുകയാണ്.

സ്വാഭാവികമായും ഒരാളെ ഹൈ കമാൻഡ് തിരഞ്ഞെടുക്കും...മറ്റ് ചേരിയിലെ ആൾക്കാർക്ക് നീരസം ഉണ്ടാകും..അത് മത്സരമായി  വെറുപ്പായി വിദ്വേഷം ആയി വളർന്നു ഭരണത്തെ ബാധിക്കും. എപ്പോഴും കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന ബിജെപി അത് മുതലെടുത്ത് ഭരണം പിടിക്കും.അതിൽ അവർക്ക് ഭയങ്കര പ്രാവീണ്യം ഉണ്ടു താനും.

കോൺഗ്രസിന് ശത്രു എല്ലാ കാലത്തും പാർട്ടിക്ക് ഉള്ളിൽ ഉളളവർ തന്നെയാണ്..അവർ എപ്പോഴും അധികാര ഭ്രാന്ത് മാറ്റി ഒന്നിച്ചു നിന്നിരുന്നു എങ്കിൽ ഒരിക്കലും അധികാരം കൈവിട്ടു പോകില്ലായിരുന്നു.അധികാര മോഹികൾ ആയ നേതാക്കൾ തന്നെയാണ് കോൺഗ്രസിൻ്റെ കുഴി  തോണ്ടുന്നത്.

ഇപ്പൊൾ രാജസ്ഥാനിൽ പോലും  നടക്കുന്നത് അതാണ്..ഗലോട്ടും പൈലറ്റും പരസ്പരം മത്സരിക്കുന്ന അവസ്ഥയാണ്..അത് കോൺഗ്രസ്സ് പാർട്ടിയെ ഭിന്നിപ്പിക്കാൻ വരെ സാധ്യതയുണ്ട്.നിയമസഭാ ലോകസഭാ ഇലക്ഷൻ അടുത്ത സാഹചര്യത്തിൽ ഇങ്ങിനെ ഒരു ഭിന്നിപ്പ് കോൺഗ്രസിന് അപകടം തന്നെയാണ്.അത് കർണാടകയിൽ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ഒന്നാണ്..രണ്ടു അധികാര കേന്ദ്രം ഉണ്ടാകുമ്പോൾ ഇത്തരം അവസ്ഥ സ്വാഭാവികം.

പറഞ്ഞു വന്നത് കർണാടകയുടെ കാര്യം. ഡികേ,സിദ്ധ രാമയ്യ .. ഇവര് രണ്ടു പേര് അല്ലാതെ വിജയത്തിന് പങ്ക് വഹിച്ച ഒരാള് കൂടിയുണ്ട്..ഭാരത യാത്ര നടത്തി  മഴയും വെയിലും കൊണ്ട് വെറുപ്പിൻ്റെ ലോകത്ത് സമാധാനത്തിൻ്റെ കട തുറന്ന രാഹുൽ ഗാന്ധി.അദ്ദേഹത്തിൻ്റെ യാത്ര പോയ സ്ഥലങ്ങളിൽ ഒക്കെ കോൺഗ്രസ്സ് മൃഗീയമായി തന്നെ വോട്ടുകൾ നേടി..അത് ആരും മറന്ന് പോകരുത്.

സമവായം എന്ന നിലയിൽ രാഹുൽ കർണാടക മുഖ്യമന്ത്രി ആവട്ടെ..ആർക്കും എതിർപ്പ് കാണില്ല..ഭാരത പ്രധാനമന്ത്രി ആവുന്നതിന് മുൻപ് ഒരു "അപ്പ്രൻ്റിസ് ട്രെയിനിംഗ്."അദ്ദേഹത്തിന് താൻ വെറും കോമാളി അല്ലെന്നും തൻ്റെ ഉള്ളിൽ പ്രഗൽഭനായ ഒരാള് ഉണ്ടെന്നും  കൂടാതെ തൻ്റെ  ഭരണ നൈപുണ്യം ലോകത്തിന് തെളിയിച്ചു കൊടുക്കുവാൻ കൂടി ഉള്ള ഒരു അവസരം.

രാഹുൽ ആകുമ്പോൾ മുഴുവൻ ആൾക്കാരും സഹകരിക്കും..എതിർപ്പിൻ്റെ മുന ഒടിയും. സംസ്ഥാനത്തും അയൽ സംസ്ഥാനങ്ങളിൽ പോലും കോൺഗ്രസിൻ്റെ ഒത്തൊരുമയും വളർച്ചയും ഉണ്ടാകും..ദക്ഷിണ ഇന്ത്യയിൽ രാഹുലിനു നല്ലൊരു ഇമേജ് ഉണ്ടാകുകയും ചെയ്യും.രാഹുലിൻ്റെ സാനിദ്ധ്യം കൊണ്ട് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ  മുന്നണിയുടെ തേരോട്ടം നമ്മൾ കണ്ടതുമാണ്.

മരണത്തിലേക്ക് പോയി കൊണ്ടിരുന്ന കോൺഗ്രസിന് കർണാടക ജീവവായു തന്നെയാണ്..അത് നേതാക്കൾ പരസ്പരം കഴുത്തിന് പിടിച്ചു ഞെക്കി കൊല്ലരുത്.

പ്ര .മോ.ദി .സം

No comments:

Post a Comment