പേര് പോലെ തന്നെ ഒരു കുടുംബത്തിലെ കുറെ പേരുടെ
വിചിത്രമായ അനുഭവങ്ങൾ പറയുകയാണ്.ഏറെ കുറെ നനഞ്ഞ പടക്കം ആയി പോയ കുറെ സിനിമകൾക്ക് ഇടയിൽ മറ്റൊന്ന്.
കൊവിട് മഹാമാരിക്ക് ശേഷം സിനിമകളുടെ കുത്തൊഴുക്ക് കൂടിയിട്ടുണ്ട്.അതിനൊക്കെ ഇവിടുന്ന് എങ്ങിനെ ഫണ്ട് ലഭിക്കുന്നു എന്ന കാര്യം നമ്മളെ പോലെ സർക്കാരിനും സംശയം ഉണ്ടാക്കിയിട്ടുണ്ട്.
ഒരാഴ്ച കൊണ്ട് പല ചിത്രങ്ങളും കോടി ക്ലബ്ബിൽ അംഗമാകുന്ന പ്രവണത ഈ അടുത്തകാലത്ത് കണ്ടു തുടങ്ങിയത് ആണ്.വിജയിക്കാതെ പോയ ചിത്രങ്ങൾ തന്നെ കണക്ക് പെരുപ്പിച്ചു കാട്ടി " ഹിറ്റ്" ആകുന്നു..തിയേറ്ററിൽ ഒരാഴ്ച പോലും ഇടില്ല എങ്കിൽ കൂടി ആഴ്‌ചയില് നാലും അഞ്ചും സിനിമ റിലീസ് ആകുന്നു.
അതിൻ്റെ പേരിൽ കുറെ നിർമ്മാതാക്കൾ സംശയ നിഴലിൽ ആവുകയും ചില കമ്പനികൾ കള്ളപ്പണം എടുത്ത് ഉപയോഗിച്ചതിന് പിഴ അടച്ചു എന്നൊക്കെ കരക്കമ്പി വരുന്നുണ്ട്. നിലപാടുകളുടെ രാജകുമാരൻ വരെ ഇതിൻ്റെ ഭാഗം ആയി എന്നതാണ് പുതിയ വാർത്ത.
അടിച്ചു പൊളിച്ചു ജീവിക്കുന്ന ഒന്നിനും കൊള്ളാത്ത അഞ്ച് ആണ് മക്കളുടെയും അവരെ പോറ്റാൻ പാട് പെടുന്ന അമ്മയുടെയും കഥയാണ് വിചിത്രം. സകല ഉടയിപ്പും കൊണ്ട് അമ്മയുടെ വരുമാനം കൊണ്ട് മാത്രം ജീവിച്ചു കളയാൻ ശ്രമിക്കുന്ന അവരെ വാടകകാരൻ ഇറക്കി വിടുമ്പോൾ കുടുംബ വീട്ടിലേക്ക് മാറുകയും അവിടെ ഉണ്ടാകുന്ന വിചിത്ര അനുഭവങ്ങൾ ആണ് കഥ.
പ്ര .മോ .ദി .സം
No comments:
Post a Comment