Sunday, May 14, 2023

ജവാനും മുല്ലപ്പൂവും

 



ചിത്രത്തിൻ്റെ പേര് കേട്ടപ്പോൾ അതിൻ്റെ പോസ്റ്ററുകൾ കണ്ടപ്പോൾ ജവാനും മുല്ലപ്പൂവും തമ്മിലുള്ള ഏതോ ബന്ധവും അത് കൊണ്ട് ഉണ്ടാകുന്ന പൊല്ലാപ്പുകൾ ആവും എന്ന് കരുതി.പല പ്രേക്ഷകരും അങ്ങിനെ കരുതുകയും ചെയ്തിരിക്കാം.





ജവാനും മുല്ലപ്പൂവും തമ്മിലുള്ള ബന്ധം പറയുന്നുണ്ട് എങ്കിലും അത് ഒരു സിനിമയെ മുന്നോട്ട് കൊണ്ട് പോകാനുള്ള കാരണം ആകുന്നുമില്ല.ഇനി ജയശ്രീ ടീച്ചറെ ആണോ  അണിയറക്കാർ മുല്ലപ്പൂ ആയി പരിഗണിച്ചത്?





പട്ടാളത്തിൽ നിന്ന് റിട്ടയർ ചെയ്തു വന്ന പരുക്കനായ ജവാനും നാട്ടിലെ എല്ലാവരുമായും നല്ല സൗഹൃദത്തിൽ പോകുന്ന പ്രതിഭയായ ജയശ്രീ ടീച്ചറുടെ യും കഥയാണ് ഇത്..




നമ്മുടെ സമൂഹത്തിന് ഒരു പ്രശ്നം ഉണ്ടു ..സോഷ്യൽ ആയി പെരുമാറുന്ന സ്ത്രീകളെ അസൂയ നിറഞ്ഞ സംശയത്തിൻ്റെ കണ്ണുകളിൽ കൂടിയാണ് വിലയിരുത്തുക..ജയശ്രീ ടീച്ചർക്കും പറ്റിയത് അത് തന്നെയായിരുന്നു. അവരുടെ കഴിവുകളിൽ സഹപ്രവർത്തകർക്ക് പോലും അസൂയ ആയിരുന്നു.ജവാൻ്റെ മനസ്സിൽ സംശയത്തിൻ്റെ തിരി കൊളുത്തിയത് അവർ തന്നെ ആയിരുന്നു.




സൈബർ ക്രൈം അരങ് വാഴുകയും പലരെയും ജീവിതത്തിൽ നിന്നും ഒളിച്ചോടി ബന്ധുക്കളെ കണ്ണീർ കുടിപ്പിക്കുകയും ചെയ്ത കാര്യങ്ങൽ വിശകലനം ചെയ്യുന്നുണ്ട്.





കൃത്യമായി പറഞ്ഞാല് സിനിമയിൽ  എന്തുകാര്യം പറയണം എന്ന് കൺഫ്യൂഷൻ ആയ  സംവിധായകൻ്റെ അവസ്ഥ കൃത്യമായി മനസ്സിലാകുന്നുണ്ട്.


ഒരു കുടുംബം ആകുമ്പോൾ  എത്ര തിരക്ക് ഉണ്ടെങ്കിൽ പോലും പരസ്പരം വ്യക്തമായ കമ്മ്യൂണിക്കേഷൻ ഉണ്ടാവണം അല്ലെങ്കിൽ അത് കുടുംബത്തിൻ്റെ കെട്ടുറപ്പിനെ ബാധിക്കും എന്ന സന്ദേശം കൂടി നൽകുന്നുണ്ട്.


പ്ര .മോ. ദി. സം

No comments:

Post a Comment