സിനിമ എടുക്കുന്നവർക്ക് ഒരു കലാസൃഷിയും ,ചരിത്രവും, അതിനു പിന്നിലെ സത്യവുമൊക്കെ അഭ്രപാളി കളിൽ എത്തിക്കണം എന്ന അതിയായ ആഗ്രഹം ആയിരിക്കും.
മറ്റു ചിലർക്ക് വേറെ ചില അത്യാഗ്രഹം കാണുമായിരിക്കും.
അവർക്ക് ഇതൊക്കെ ഒരു ആയുധമാണ്... മത ജാതി രാഷ്ട്രീയ എതിരാളികൾക്ക് നേരെയുള്ള മൂർച്ചയുള്ള ആയുധം..
കത്തിക്ക് പലതരം ഉപയോഗങ്ങൾ ഉണ്ടെങ്കിലും കൊലപാതകത്തിനും അത് തന്നെ ഉപയോഗിക്കും..എന്നത് പോലെ....
സമാധാന അന്തരീക്ഷത്തിൽ സ്പർദ്ധ ഉണ്ടാക്കുവാൻ വേണ്ടി മാത്രമെന്ന് പോലെ ആണ് ഇത്തരം "ആവിഷ്കാര സ്വാതന്ത്ര്യം" ചിലർ ദുരുപയോഗം ചെയ്യുന്നത്.
സത്യം എന്തും ആയി കൊള്ളട്ടെ.. ഇരട്ടത്താപ്പ് കൂടി ഇതിൽ ദർശിക്കുവാൻ കഴിയുന്നുണ്ട്..നമ്മുക്ക് നേരെ വേരുമ്പോൾ വാളെടുക്കുകയും മറ്റുള്ളവർക്ക് നേരെ ആകുമ്പോൾ സപ്പോർട്ട് കൊടുക്കുകയും ചെയ്യുന്ന ഇരട്ട താപ്പ്..
അതുകൊണ്ട് കഴിയുന്നതും ഇത്തരം ചിത്രങ്ങൾ ഉണ്ടാകുന്നത് ഈ കാലത്ത് സമൂഹത്തിന് നല്ലതല്ല..ഇത് എൻ്റെ അഭിപ്രായം മാത്രമാണ്..അനുകൂലിക്കാൻ സ്വത്രന്തം ഉണ്ടു എതിർക്കാനും..
പ്ര .മോ. ദി .സം
No comments:
Post a Comment