പത്ത് വർഷത്തെ തടവ് കഴിഞ്ഞു ജയിൽ മോചിതനായ ഒരാള് തൻ്റെ കുഞ്ഞിനെ കാണുവാൻ വേണ്ടി വളരെ സന്തോഷത്തോടെ പുറത്തേക്ക് ഇറങ്ങുമ്പോൾ അയാളെ കാത്തു പുതിയ പ്രശ്നങ്ങൾ ജയിലിന് പുറത്ത് കാത്തു നിൽപ്പുണ്ടായിരുന്നു.
ജീവന്മരണ പോരാട്ടം നടത്തുന്ന ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥരെ ട്രക്കിൽ കയറ്റി ആസ്പത്രിയിൽ എത്തിക്കേണ്ട ചുമതല എസ്പി വഴി ബോലയുടെ തലയിൽ ആവുന്നത് കൊണ്ട് വഴിയിൽ ഉടനീളം പ്രശ്നങ്ങളുമായി മുന്നേറുകയാണ്.
കുറ്റവാളികളെ രക്ഷിക്കുവാൻ ഗുണ്ടകൾ ഒന്നടക്കം പോലീസ് സ്റ്റേഷൻ ആക്രമിച്ചപ്പോൾ അവരെ രക്ഷിക്കേണ്ട ബാധ്യതയും ബോല യുടെ ചുമലിൽ ആകുന്നു.
ഇത്തവണ കൈദി എന്ന തമിഴു സിനിമ റീമേക്ക് ചെയ്താണ് അജയ് ദേവ്ഗൺ സംവിധാനത്തിൽ ശ്രദ്ധിക്കുന്നത്.നായകനായി കൂടി ശ്രദ്ധേയ അഭിനയം കാഴ്ചവെക്കുന്ന അജയ്ക്ക് കൂട്ടിന് തബുവും ചേരുന്നു.
വില്ലനായി ദീപക് ഡിബ്രിയാൽ നമ്മളെ ഞെട്ടിക്കുന്നു എങ്കിൽ കൂടി ക്ലൈമാക്സിൽ ഒന്നും ചെയ്യുവാൻ പറ്റാതെ ആയി പോകുന്നത് നിരാശപ്പെടുത്തി.
ബൈക്ക് ലോറി സംഘടന രംഗങ്ങൾ നമ്മളെ ത്രിൽ അടുപ്പിക്കും എങ്കിൽ കൂടി തമിഴിലെ കൈദ്ധി കണ്ടവർക്ക് അത്രക്ക് ആസ്വദിക്കുവാൻ പറ്റില്ല.
പ്ര .മോ .ദി .സം
No comments:
Post a Comment