Monday, May 22, 2023

ദി കേരള സ്റ്റോറി

 



മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്..ഈ ചിത്രത്തെ കുറിച്ചുള്ള കോലാഹലങ്ങളും മുതലെടുപ്പും അനന്തര ഫലങ്ങളും കണ്ടപ്പോൾ അങ്ങിനെയാണ് തോന്നിയത്.മനുഷ്യരെ മയക്കുന്ന മതത്തിൽ കൂടി നോവിച്ചും ലാളിച്ചും  ഒരുതരം മുതലെടുപ്പ്.



മതത്തിൻ്റെ പേരിൽ ഇല്ലാത്ത വാഗ്ദാനങ്ങൾ നൽകി ഒരു കൂട്ടം ആൾക്കാരെ പറഞ്ഞു മയക്കി തീവ്രവാദിയായി മാറ്റുന്ന ഒരു സംഘത്തിന് നേരെയുള്ള ഒരു " വെടി പൊട്ടി ക്കലിൽ"  കവിഞ്ഞു ഈ ചിത്രത്തിൽ ഇതിനെ എതിർത്ത മതത്തിനെ മോശമാക്കി ഒന്നും പറയുന്നില്ല കാണിക്കുന്നുമില്ല.ഇതിൽ കൂടുതൽ പറഞ്ഞതും കാണിച്ചതും ആയ ചിത്രങ്ങൾ വേറെ ഉണ്ടായിരുന്നു താനും.



ഈ ചിത്രം എതിർക്കുന്നവർ തീവ്രവാദികളെ ഞങ്ങൾ അംഗീകരിക്കുന്നു എന്ന് കൂടി പ്രഖ്യാപിക്കുകയാണ്. തീവ്രവാദികളുടെ ഇടയിൽ കുടുങ്ങി പോയ പെൺകുട്ടികളുടെ യാതനയുടെ ശരിയായ ചിത്രീകരണം മാത്രമായിട്ടാണ് ഇതിനെ മനസ്സിലാക്കിയത്.



 ചിത്രം കണ്ടു കഴിഞ്ഞ് മാത്രമേ അതിനെ  വിലയിരുത്താൻ പാടുള്ളൂ..ഈ ചിത്രത്തിൽ കൂടുതൽ അധിക്ഷേപിക്കുന്നത്  ഹൈന്ദവ ദേവൻമാരേയാണ് ..അവരെ കുറിച്ചുള്ള പരാമർശത്തിൽ ആരും ഇതുവരെ സിനിമ നിരോധിക്കണം എന്നും പറഞ്ഞു കേട്ടില്ല.സിനിമയുടെ കഥക്കു അത് ആവശ്യമുണ്ട് എന്ന് അവർ നല്ല മനസ്സോടെ മനസ്സിലാക്കി..സിനിമയെ സിനിമയായി കണ്ടു.



സത്യത്തിൽ മതങ്ങൾക്ക് ആയിരുന്നില്ല പ്രശ്നം അവസരം മുതലാക്കി എടുക്കുവാൻ മുന്നിട്ടിറങ്ങിയ രാഷ്ട്രീയക്കാർക്ക്  മാത്രം ആയിരുന്നു.കാവി "കോണകം" പത്താൻ എന്ന മസാല ചിത്രത്തിന് ആയിരം കോടി വരെ കളക്ഷൻ തരപ്പെടുത്തി ബംബർ അടിച്ചപ്പോൾ വെറും മുപ്പത് കോടിക്കു താഴെ ചിലവാക്കിയ ഈ ചിത്രം പത്തിരട്ടി കൂടുതൽ  കളക്ഷൻ നേടി  അതിനു പിന്നാലെ കുതിക്കുകയാണ്.


കേരളത്തിലെ കോളേജിൽ നടക്കുന്ന മലയാളി പെൺകുട്ടികളുടെ ഒരു വിഷയം ആയത് കൊണ്ടാവാം ഇതിന് കേരള കഥ എന്ന് പേരിട്ടത്.എന്നാലും കേരളത്തെ കുറിച്ചുള്ള ചില തെറ്റായ പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നു.കൃത്യമായ ഒരു ഹോം വർക് ഇതിന് വേണ്ടി അവർ ചെയ്തുവോ എന്നും സംശയമാണ്..നമ്മൾ ഇതുവരെ കേട്ട "വാർത്ത"യിൽ കവിഞ്ഞു കൂടുതൽ ഒന്നും കാണിക്കുന്നുമില്ല.



ലോകത്തിൻ്റെ നാനാഭാഗത്തും നിന്ന് "സ്വർഗ്ഗത്തിലെ ഹൂറിയായി"  വഞ്ചിക്കപ്പെട്ട കുറെയേറെ പെൺകുട്ടികൾ തീവ്രവാദികളുടെ അടിമത്തത്തിൽ ഉണ്ടെന്നുള്ളത് ഞെട്ടിപ്പിക്കുന്ന കാര്യം തന്നെയാണ്..ചിത്രത്തിൽ പറയുന്നത് പോലെ കണ്ടും കേട്ടും അറിഞ്ഞു കൊണ്ടുള്ള സെൻ്റി മെൻസ്ന് ഇവിടെ പ്രാധാന്യം ഇല്ല വേണ്ടത് തെളിവുകൾ ആണ്..


പ്ര.മോ.ദി.സം

No comments:

Post a Comment