ചെറിയ സിനിമകളും ഉയർന്നു വരുന്ന നടന്മാരും ഉള്ള സിനിമകൾ വിജയിക്കേണ്ടത് മലയാള സിനിമക്ക് അത്യാവശ്യം തന്നെയാണ്..അങ്ങിനെ കുറെ സിനിമകൾ വരുന്നുണ്ട് എങ്കിൽ പോലും ചിലത് ഒഴിച്ച് ഒന്നും പ്രേക്ഷകർക്ക് സംതൃപ്തി നൽകാറില്ല.
ചിലത് ഒക്കെ തള്ളി മറിച്ച് നിരാശ നൽകി മാത്രം പോകുന്നത് കൊണ്ട് പിന്നെയും ഇത്തരം ചിത്രങ്ങൾക്ക് തലവെച്ച് കൊടുക്കുവാൻ സിനിമക്ക് പോകുന്നത് അധിക ചിലവ് എന്ന് കരുതുന്ന പ്രേക്ഷകരെ അകറ്റി നിർത്തും.
ഒളിച്ചു ഓടുവാൻ തീരുമാനിച്ച കമിതാക്കൾ കുടുംബത്തിലെ മറ്റൊരു ഒളിച്ചോട്ടം കൊണ്ട് അവരെ കണ്ടു പിടിക്കുവാൻ വേണ്ടി അമ്മാമ്മൻമാരുടെ കൂടെ മംഗലാപുരത്തേക്കൂ അവരറിയാതെ ഒരേ ബസ്സിൽ പോകുന്നതും അവിടെ വെച്ച് കണ്ടു മുട്ടിയത് പോലെ അഭിനയിച്ചു അവരുടെ കൂടെ കൂടുന്നതും പിന്നീട് ഉണ്ടാകുന്ന സംഭവ വികാസങ്ങളും ആണ് ചിത്രം.
നല്ല രസകരമായി പോകേണ്ട ചിത്രം വലിയ രസമൊന്നും നമ്മളിലെക്ക് സൃഷ്ടിക്കുന്നില്ല..അർജുൻ അശോകനും,അമ്മാമൻ മാരായി വന്ന സുരേഷ് കൃഷ്ണയും തകർത്തപ്പോൾ മുഖത്ത് അധികം ഭാവം ഒന്നും വരുത്താൻ കഴിയാത്ത നായക നടി തന്നെയാണ് സിനിമക്ക് നെഗറ്റീവ് ആകുന്നത്.
ഒരു മാസത്തിനിടയിൽ ഒ ടീ ടി യില് വരുമെന്ന് പ്രേക്ഷകന് ഉറപ്പുള്ളത് കൊണ്ട് തീയേറ്ററിലേക്ക് അവരെ എങ്ങിനെയെങ്കിലും എത്തിക്കണം എങ്കിൽ ഇത്തരം ചിത്രങ്ങളുടെ അണിയറക്കാർ നല്ലപോലെ ഹോം വർക് ചെയ്യണം..
പ്ര .മോ. ദി .സം
ഹ ഹ 😜
ReplyDelete