Monday, January 29, 2024

റൂട്ട് നമ്പർ 16

 



ഒരേ അച്ചിൽ വാർത്ത കുറെ ചിത്രങ്ങൾ അടുത്തടുത്തായി അങ്ങോട്ടും ഇങ്ങോട്ടും കടം  വാങ്ങി ഇന്ത്യൻ സിനിമകൾ പങ്കുവെക്കുന്നു എങ്കിലും ചില ചിത്രങ്ങൾ സഹിക്കാൻ പറ്റില്ല.



പറഞ്ഞു മടുത്ത കണ്ട് പഴകിയ പ്രമേയം വീണ്ടും വീണ്ടും തേച്ചു മിനുക്കി എന്തിന് പരീക്ഷണ വസ്തുവായി പ്രേക്ഷകരെ ചിലർ മാറ്റുന്നു എന്നത് മനസ്സിലാകുന്നില്ല.




മുൻമന്ത്രിയുടെ മകനും കാമുകിയും ഒരു യാത്രയിൽ അപ്രത്യക്ഷരാകുന്നൂ..അത് അന്വേഷിച്ചു പോയ പോലീസ് ഉദ്യോഗസ്ഥനും കാണാതെ പോകുമ്പോൾ സ്റ്റേഷനിലെ കോൺസ്റ്റബിൾ അതുമായി ബന്ധപ്പെട്ട കേസുകൾ പഠിക്കുമ്പോൾ റൂട്ട് നമ്പർ പതിനാറിൽ സംഭവിച്ച കാണാത്ത ആൾക്കാര് ഒക്കെ കൊല്ലപ്പെട്ടതായി മനസ്സിലാക്കുന്നു.



തുടർ അന്വേഷണത്തിന് ഫോഴ്‌സിൽ നിന്നും സഹായം കിട്ടാതെ വരുപോൾ അയാള് സ്വന്തം നിലയിൽ അന്വേഷണം നടത്തുകയും ഈ റൂട്ടിലെ കാണാതാകലുകൾ വാർത്തയാക്കീയത് കൊണ്ട് പീഡനം നേരിട്ട ജേർണലിസ്റ്റ് വഴി അതിലെ ദുരൂഹത മനസ്സിലാക്കുന്നു.



പിന്നീട് അങ്ങോട്ട് അയാളുടെ അന്വേഷണങ്ങളും അതിനു പിന്നിലെ ദുരൂഹതകൾ വെളിച്ചത്തിൽ കൊണ്ട് വരുന്നതുമാണ് കഥ.സിനിമ അധിക സമയവും രാത്രി രംഗങ്ങൾ ആയതു കൊണ്ട് തന്നെ ചില രംഗങ്ങളിൽ സൂഷ്മതയോടെ കാണേണ്ടതുണ്ട്.


പ്ര.മോ.ദി.സം

No comments:

Post a Comment