Sunday, January 7, 2024

ആട്ടം

 



 ഒരു റിസോർട്ട് ,ഒരു വാഹനം എന്നിവിടങ്ങളിൽ  കുറച്ചും ഒരു വീട്ടിൽ മാത്രം ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചു അവിടെ തന്നെ സിനിമയിലേ താരങ്ങൾ മുഴുവൻ അഭിനയിച്ച ഒരു സിനിമ പലപ്പോഴും നമ്മളെ ബോറടിയിലേക്ക് തളളി വിടും.





എന്നാല് അത് വളരെ സമർത്ഥമായി ഉപയോഗിച്ചു നമ്മളെ സിനിമ കഴിയുന്നത് വരെ പിടിച്ചിരുത്തുന്ന കഴിവ് ഉള്ള അണിയറക്കാർ ആണെങ്കിൽ അത് അവരുടെ കൂട്ടായ്മയുടെ വിജയം തന്നെയാണ്. അവർക്ക് സിനിമ ജീവനും വായുവും നിലനിൽപ്പും ആയിരിക്കും..




പുതുമുഖ സംവിധായകൻ ആനന്ദ് ഏകർഷി അണിയിച്ചൊരുക്കിയ ആട്ടം പറയുന്നത് അരങ്ങു എന്ന നാടക ട്രൂപ്പ് ,അതിലെ പന്ത്രണ്ട് പുരുഷന്മാരുടേയും ഒരേ ഒരു സ്ത്രീയുടെയും കാര്യമാണ്.ഈ സിനിമയുടെ ജീവൻ പരിചിത മുഖങ്ങൾ അല്ലാത്തവരുടെ അസാമാന്യ അഭിനയ വൈഭവം തന്നെയാണ്..




നാടകം ഇഷ്ട്ടപെട്ട വിദേശികൾ ഒരുക്കിയ റിസോർട്ട് ആഘോഷത്തിൽ കൂട്ടത്തിൽ ഒരാള്  രാത്രിയുടെ മറവിൽ നടിയായ സ്തീയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു.അത് ആരു എന്ന ഒരു ഊഹം മാത്രം ഉള്ളത് കൊണ്ട് സുഹൃത്തിനെമാത്രം അറിയിക്കുന്നു.അയാൾക്ക് അതിൽ "കുറ്റവാളി " ശിക്ഷിക്കപ്പെടണം എന്ന ആഗ്രഹം കൊണ്ട് അത് അയാൾക്ക് രഹസ്യമാക്കി വെക്കാൻ പറ്റുന്നില്ല.





മുതിർന്ന  ആൾക്കാരുടെ കൂട്ടത്തിൽ ഉള്ള നേതൃത്വത്തിൽ എല്ലാവരും ചേർന്ന് അയാൾക്കെതിരെ നടപടി എടുക്കുവാൻ ആലോചിക്കുമ്പോൾ ഉണ്ടാകുന്ന ഒരു "ഓഫർ " അതിൽ നിന്നും ചിലരെ മനസ്സ് മാറി ചിന്തിപ്പിക്കുന്നു.അതുവരെ മോൾ,സഹോദരി,കൂട്ടുകാരി എന്നൊക്കെ കരുതിയവർക്ക് അവള് അന്യയായി പോകുന്നു.



പന്ത്രണ്ടു പുരുഷന്മാരെ മുൻനിർത്തി ഒരു സ്ത്രീപക്ഷ സിനിമയാണ് പറയുന്നത്..നമുക്ക് എത്ര വേണ്ടപ്പെട്ടവർ ആയാലും കൂട്ട് ആയാലും ചില അവസരങ്ങളിൽ പ്രലോഭനങ്ങൾ നമ്മളെ കീഴ്പ്പെടുത്തി കളയും..ചിലപ്പോൾ അത് പ്രാരാബ്ധം കൊണ്ടാകും ചിലപ്പോൾ സ്വാർഥത കൊണ്ടാകും..ചിലപ്പോൾ മനുഷ്യൻ ആയിപോയത് കൊണ്ടാകും..


പ്ര.മോ.ദി.സം

No comments:

Post a Comment