ഒരു കാലത്ത് സൗത്ത് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്നു ചിരഞ്ജീവി..വർഷങ്ങൾ അത് തുടർന്നു എങ്കിലും സിനിമക്ക് പുറത്ത് രാഷ്ട്രീയം പോലെ ചില കാര്യങ്ങളിൽ ഏർപെട്ടെത് കൊണ്ടോ എന്തോ കുറച്ചു കാലം വെള്ളിവെളിച്ചത്തിൽ വല്യ ഓളം ഉണ്ടാക്കുവാൻ പറ്റിയില്ല.
തെലുഗു സിനിമയിലെ നൃത്തം ,സ്റ്റണ്ട് എന്നിവയിൽ ചിരഞ്ജീവിക്ക് പകരം വെക്കുവാൻ ആളുണ്ടായിരുനില്ല.പിന്നെ കുറെ യൂത്തൻമാരുടെ തള്ളിക്കയറ്റം,ബാലകൃഷ്ണ,നാഗാർജുന എന്നീ പടക്കുതിരകളുടെ തേരോട്ടം ഒക്കെ ആയപ്പോൾ ചിരഞ്ജീവി തളർന്നു എന്ന് തന്നെ പറയാം.
ബോക്സ് ഓഫീസിൽ മറ്റു ഭാഷകളുടെ നല്ല ചിത്രങ്ങൾ റീമേക്ക് കൊണ്ട് അടിക്കടി പരാജയം കൂടിയായപ്പോൾ നിലനിൽപ്പിന് വേണ്ടി ആവാം ഒരു മൽട്ടി സ്റ്റാർ പരീക്ഷണം ഈ ചിത്രത്തിൽ കൂടി നടത്തിയത്.
രവി തേജ എന്ന സൂപ്പർ താരവും കൂടി ഒന്നിക്കുന്ന ഈ ചിത്രത്തിന് തെലുങ്കിൽ പണം വാരാൻകഴിഞ്ഞുട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
അല്ലറ ചില്ലറ "കടത്ത്" നടത്തി ജീവിച്ചു പോകുന്ന ചേട്ടനും പോലീസ്കാരനായ അനിയനും .കൂട്ടത്തിൽ ഒരുത്തൻ ചതിക്കുന്നത് കൊണ്ട് അനിയൻ കൊല്ലപ്പെടുകയും അതിൻ്റെ പ്രതികാരത്തിൻ്റെ ചേട്ടൻ്റെ ആവേശവും ആണ് കഥ.
അത് മറ്റു സംഭവങ്ങളുമായി കൂട്ടി ചേർത്ത് മറ്റൊരു രീതിയിൽ പറഞ്ഞിരിക്കുന്നു എന്ന് മാത്രം.ചിരഞ്ജീവിയുടെ ഡാൻസ്,പാട്ട്,അടി ,മറ്റു തെലുഗു ചിത്രത്തിൻ്റെ ചേരുവകൾ ഒന്നും കുറയാതെ തന്നെ ഫിറ്റ് ചെയ്തു രണ്ടര മണിക്കൂർ എൻ്റർടൈന്മെൻ്റ്
പ്ര.മോ.ദി.സം
No comments:
Post a Comment