Thursday, January 11, 2024

നന്ദിവർമ്മൻ

 



ആയിരം വർഷങ്ങൾക്ക് മുൻപ് ഭൂമിക്കടിയിൽ ആണ്ടുപോയ പോയ നന്ദി വർമ്മൻ്റെ ക്ഷേത്രത്തെ കുറിച്ച് പുരാതന വകുപ്പിന് വിവരം കിട്ടുന്നു.പക്ഷേ അതിന് മുൻപ് അറിവ് കിട്ടിയ പലരും അതിനുള്ളിലെ നിധി കൈക്കലാക്കുവൻ ശ്രമിക്കുന്നു എങ്കിലും കൊല്ലപ്പെടുന്നു.




അത് കൊണ്ട് തന്നെ ആ ഗ്രാമത്തിൽ എന്തോ ശക്തി നിലനിൽക്കുന്നു എന്നും ആറുമണിക്ക് ശേഷം ഗ്രാമത്തിൽ പുറത്തുള്ളവർ പ്രവേശിച്ചാൽ മരിക്കും എന്നും അവരുടെ അനുഭവത്തിൽ നിന്ന് മനസ്സിലാക്കുന്നു.ഗ്രാമ മുഖ്യനും ഗ്രാമ വാസികൾ ഒക്കെ അത് കൊണ്ട് തന്നെ പുറത്ത് നിന്ന് വരുന്നവരെ തടയുന്നു.



പോലീസ്കാരുടെ സംരക്ഷണത്തിൽ പുരാതന വകുപ്പ് അവിടെ തിരച്ചിൽ ആരംഭിക്കുന്നു. ഗ്രാമത്തിൽ അനർത്ഥം ഉണ്ടാകുന്നു എങ്കിലും ഗവർമെൻ്റ് കാര്യം ആയതിനാൽ ഗ്രാമവാസികൾക്ക് എതിർ ക്കുവാൻ കഴിയുന്നു എങ്കിലും അവരെ കൊണ്ട് പണി നിർത്തിക്കുവാൻ പറ്റുന്നില്ല.

പുരാതന വകുപ്പിന് പകൽ സമയങ്ങളിൽ കിട്ടുന്ന പഞ്ചലോഹ വിഗ്രഹം    പിറ്റെ ദിവസം പരിശോധിക്കുമ്പോൾ    ഇന്നലെ കിട്ടിയ   വിഗ്രഹം അല്ലെന്ന് മനസ്സിലാക്കുന്ന പോലീസ് ഓഫീസർ കൃത്രിമം വന്നത് അന്വേഷിച്ചു പുറപ്പെടുന്നു.




തിരച്ചിൽ നേതൃത്വ നൽകിയ ബോസിനെയും കാണുന്നില്ല എന്ന് മനസ്സിലാക്കിയ അയാള് സത്യം തേടി പുറപ്പെടുകയും പല കാര്യങ്ങളും കണ്ട് പിടിക്കുന്നതുമാണ് പെരുമാൾ വർധൻ സംവിധാനം ചെയ്ത തമിഴു സിനിമ പറയുന്നത്.




ഇതേ ജേണറിൽ അടുത്ത് തന്നെ ഒരു തമിഴു സിനിമ തന്നെ കണ്ടത് കൊണ്ടാവാം നല്ല രീതിയിൽ ആസ്വദിക്കുവാൻ പറ്റിയില്ല.കഥയുടെ പോക്കും ക്ലൈമാക്സും ഒക്കെ ഏകദേശം നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത് മറ്റൊരു കാരണമായേക്കാം


പ്ര.മോ.ദി.സം


No comments:

Post a Comment