എല്ലാ ദിവസവും ബിരിയാണിയും അതുപോലത്തെ മറ്റു വിഭവങ്ങൾ കഴിച്ചാൽ എന്തായാലും ഒരു മടുപ്പ് വരും..അതിനിടയിൽ ഒരു ദിവസം സദ്യ കിട്ടിയാൽ അല്ലെങ്കിൽ സദ്യ തന്നെ വേണം എന്നില്ല സാധാ ചോറും കറിയും കിട്ടിയാൽ മതി..ഭയങ്കരമായി നമുക്ക് ആസ്വദിക്കുവാൻ പറ്റും..
സിനിമയുടെ കാര്യവും അത് പോലെ തന്നെയാണ്..ത്രില്ലർ,സസ്പെൻസ്,സൈക്കോ, പ്രേത സിനിമകൾ തുടരെ ഇപ്പൊൾ ഇരങ്ങുന്നതിനിടയിൽ വന്ന ഈ കൊച്ചു ചിത്രം ജോ ശരിക്കും നമ്മളെ ആസ്വദിപ്പിക്കും.
സദ്യയിൽ വിളമ്പുന്ന വിഭവങ്ങൾ മുഴുവനും ഇല്ല അതായത് പുതുമയും ഒന്നും ഇല്ല..പല തവണ പലരും പറഞ്ഞു പോയ കഥ എങ്കിൽ പോലും സിനിമ കുടുംബത്തോട് ഒന്നിച്ചു ഇരുന്നു രസിച്ചു കാണാൻ പറ്റും..
ക്യാമ്പസ് പ്രേമവും അതിൻ്റെ കളിയും ചിരിയും ആദ്യ പകുതിയിൽ നമ്മളെ രസിപ്പി ക്കുമ്പോൾ വിരഹവും നൈരാശ്യവും മറ്റൊരു കല്യാണവും അതിൻ്റെ പ്രശ്നങ്ങളും രണ്ടാം പകുതിയിൽ നമ്മളെ പിടിച്ച് ഇരുത്തും..
പുതിയ അഭിനേതാക്കൾ ആണെങ്കിൽ പോലും യാതൊരു സങ്കോചവും കൂടാതെ വൃത്തിയായി അഭിനയിച്ചിരിക്കുന്നു.
പ്ര.മോ.ദി.സം
No comments:
Post a Comment