ജയറാമിനെ മലയാള സിനിമ ഉപേക്ഷിച്ചത് ആണോ ജയറാം മലയാളത്തെ അവഗണിച്ചത് ആണോ എന്നറിയില്ല.കാരണംമറ്റ് ഭാഷ ചിത്രങ്ങളിൽ ജയറാമിനെ പതിവായി കാണാറുണ്ട്.
എന്തായാലും കുറച്ച് കാലത്തിനു ശേഷം വീണ്ടും മലയാളത്തിൽ അതും പോലീസ് ഉദ്യോഗസ്ഥൻ ആയി ജയറാം വന്നിരിക്കുന്നു.സത്യത്തിൽ ഗരുഡൻ എന്ന സിനിമക്ക് സുരേഷ് ഗോപി ആവശ്യമായിരുന്നു എന്നാല് ജയറാം തന്നെ വരേണ്ട ആവശ്യം ഒന്നും ഈ സിനിമക്കില്ല. ജയറാമിന് അത്ര പാകമായ വേഷമായും തോന്നിയില്ല. അഭിനയത്തിൽ കഥാപാത്രം ആവശ്യപ്പെടുന്ന തിൽ കൂടുതൽ അലസതയും തോന്നി.എൻ്റെ പേഴ്സണൽ അഭിപ്രായത്തിൽ സുരേഷ്ഗോപി,ബിജു മേനോൻ ഒക്കെ ആയിരുന്നെങ്കിൽ ഇതിലും പോളിച്ചേനെ..
ത്രിശൂർ അസിസ്റ്റൻ്റ് കമ്മീഷണർ ഓസ്ലർക്കു ഒരു ചതിയിൽ പെട്ട് ഭാര്യയും മകളും " നഷ്ടപ്പെടുന്നു".ജോലിയിലും ഒന്നിലും ശ്രദ്ധ കൊടുക്കാതെ മൂന്നു വർഷകാലം ഇല്ലുഷ്യ നിലും വിഷാദ രോഗത്തിലേക്കും പോയ അദ്ദേഹം ജോലി റിസൈൻ ചെയ്യാൻ നോക്കി എങ്കിലും ഫോർസിൻ്റെ പിൻബലം വീണ്ടും ജോലിയിൽ ഉറപ്പിച്ചു നിർത്തുന്നു.
നഗരത്തിൽ അടുത്തിടെ ഉണ്ടായ കൊലപാതകങ്ങൾക്ക് പിന്നാലെ പോയ അദ്ദേഹം ഇനിയും മരണങ്ങൾ ഉണ്ടാകും എന്ന കണക്കുകൂട്ടലിൽ അന്വേഷണം തുടരുന്നു.മരണപ്പെട്ട ബന്ധുക്കളുടെ ചില ഒളിച്ച് കളികൾ അദേഹത്തിൻ്റെ സംശയം വർദ്ധിപ്പിക്കുന്നു.
ചില ഫ്ലാഷ് ബാക്കിൽ കൂടി കൊലപാതക രഹസ്യങ്ങൾ പറയുന്നത് യുവ താരങ്ങളെ വെച്ച് കാണിക്കുന്ന പരിപാടി ഇപ്പൊൾ പതിവാക്കിയ സിനിമകളുടെ അതെ ദിശയിൽ കൂടി തന്നെയാണ് ഈ ചിത്രവും പോകുന്നത്.
മിഥുൻ മാനുവൽ നല്ല ഒരു തിരക്കഥാകാരൻ ആണെങ്കിലും നല്ലൊരു സംവിധായകൻ ആയി തോന്നിയില്ല.ഈ ത്രില്ലർ ചിത്രം അതിൻ്റെ പൂർണതയിൽ പ്രേക്ഷകരിൽ എത്തിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
വലിയൊരു താരം കൂടി ഉള്ള സിനിമ ആയതു കൊണ്ട് തന്നെ പ്രേക്ഷകന് കാര്യങ്ങളിൽ ഏകദേശം ഒരു ധാരണ കിട്ടുന്നുണ്ട് എങ്കിലും അതിൻ്റെ അവസാനവും എന്തിന് ഈ കൊലപാതകങ്ങൾ എന്നും മാത്രമാണ് കാണികൾ പ്രതീക്ഷിച്ച് കൊണ്ടിരിക്കുന്നത്.
ഇനിയൊരു ഭാഗം കൂടി ഉണ്ടാകും എന്ന സൂചന നൽകി അവസാനിക്കുന്ന ചിത്രത്തിൻ്റെ അടുത്ത് ഭാഗത്ത് എങ്കിലും മിഥുൻ്റെ കയ്യൊപ്പ് നല്ല രീതിയിൽ ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.
പ്ര.മോ.ദി.സം
No comments:
Post a Comment