മുബൈ ബോംബേ ആയിരുന്ന സമയത്ത് ഉണ്ടായ ഒരു സംഭവകഥയാണ് ഇത്തവണ ശ്രീറാം രാഘവൻ പറയുന്നത്.കത്രീന കൈഫും വിജയ് സേതുപതി ,രാധിക,രാധ്ക ആപ്തെ എന്നിവർ മുക്യകഥാപാത്രമായി വരുന്ന ചിത്രം ക്രിസ്തുമസ് തലേ ദിവസം നടക്കുന്ന ത്രില്ലർ പറയുന്നു.
ക്രിസ്തുമസ്സ് തലേ ദിവസം കണ്ട് മുട്ടുന്ന അപരിചിതർ പരിചയപ്പെടുകയും കുഞ്ഞും സമ്മാനങ്ങളുമായി വിഷമിച്ചിച്ചത് കൊണ്ട് സഹായത്തിനു അവളുടെ ഫ്ളാറ്റിൽ ചെല്ലുന്ന അയാള് അവളോടൊപ്പം ചില റൊമാൻ്റിക് നിമിഷങ്ങൾ പങ്ക് വെക്കുകയും ഒരു വാൾക് കഴിഞ്ഞു വരുമ്പോൾ അവളുടെ ഭർത്താവ് കൊല്ലപ്പെട്ടതിന് സാക്ഷിയാകുന്നു.
കൊലപാതകം മറച്ചു വെക്കുവാൻ അയാളുടെ ഭൂതകാലം വിലങ്ങ് തടിയാകുമ്പോൾ അയാള് നിസ്സഹായനായി അവിടെ നിന്നും അവളെ സഹായിക്കാതെ ഇറങ്ങുന്നു.
വീണ്ടും വഴിയിൽ വെച്ച് മറ്റൊരാളുടെ കൂടെ അവളെ കണ്ടപ്പോൾ ഉണ്ടായ ആകാംക്ഷയിൽ വീണ്ടും അവളുടെ ഫ്ളാറ്റിൽ എത്തിയ അയാൾക്ക് മുന്നിൽ സങ്കീർണമായ കുറെ പ്രശ്നങ്ങളുടെ ഉത്തരം കിട്ടുന്നു.
അല്പസ്വല്പം ഇഴച്ചിൽകൾ നമ്മുടെ ആസ്വാദനത്തെ ബാധിക്കുന്നുണ്ട് എങ്കിൽ പോലും വൃത്തിയായി നമുക്ക് കണ്ടിരിക്കാൻ പറ്റിയ ത്രില്ലർ തന്നെയാണ്.
പ്ര.മോ.ദി.സം
No comments:
Post a Comment