Saturday, January 20, 2024

സമകാലികം -10

 



എന്തൊക്കെ പറഞ്ഞാലും മനുഷ്യ ചങ്ങല വലിച്ച് നീട്ടിയാലും ബിജെപി ഗവർമേണ്ടിൻ്റെ കാലത്ത് തന്നെയാണ് കേരളത്തിൽ അടക്കം ഇന്ത്യയിൽ വലിയ തോതിൽ വികസനം ഉണ്ടായിരിക്കുന്നത്.അത് "ഫ്ലെക്സ് "വെച്ച് എട്ടു കാലി മമ്മൂഞ്ഞ് കളിച്ചാൽ പോലും പിന്നിലെ കാര്യങ്ങളും കാരണങ്ങളും വിരൽത്തുമ്പിൽ ജനങ്ങൾക്ക് അറിയുവാൻ കഴിയുന്നുണ്ട്.അത് കൊണ്ട് തന്നെ രണ്ടു പേരും ജനങ്ങൾക്ക് കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്.ഇന്നത്തെ മനുഷ്യ ചങ്ങലക്ക് പോയപ്പോൾ ആണ് പലരും കേന്ദ്രം നിർമ്മിക്കുന്ന ആറു വരി പാത കാണുന്നത് തന്നെ...



 നവ കേരള സദ്ദസ്സ് കൊണ്ടും ചങ്ങല നീട്ടുന്നത് കൊണ്ടും  ജനങ്ങളോട് ചെയ്യുന്ന തടസ്സങ്ങൾ ഒന്നും മോദി വന്നത് കൊണ്ടോ സുരേഷ് ഗോപിയുടെ മകളുടെ കല്യാണം കൊണ്ടോ ജനങ്ങൾക്ക് ഉണ്ടായില്ല.സൈബർ ഇടങ്ങളിൽ വ്യക്തി വിദ്വേഷം ആഘോഷം ആക്കുന്നവർ സ്വന്തം ചെയ്തികളുടെ ദോഷങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന അവസ്ഥയാണ്. 


ബിജെപി അധികാരത്തിൽ വന്നത് മുതൽ തന്നെ കേരളത്തോട് അവഗണന ഉണ്ട്.രാമ ക്ഷേത്രം ഇലക്ഷൻ അജണ്ട എന്ന് പറ ഞ്ഞവർ ഇപ്പൊൾ മാത്രം അവഗണനയുടെ  ചങ്ങല വലിക്കുന്നത് ഇലക്ഷൻ മുന്നിൽ കണ്ട് കൊണ്ട് തന്നെ ആണ്..  അവഗണന എന്ന ലേബലിൽ കോൺഗ്രസിനേ കൂടി വലിച്ചു കയറ്റാൻ ശ്രമം ഉണ്ടായി എങ്കിലും ബുദ്ധിപൂർവം അവർ അത് നിരസിച്ചു.



കഴിഞ്ഞ ദിവസം മോദി വന്നപ്പോൾ പോലും 4000 കോടിയുടെ വികസന പരിപാടികൾക്ക് കൊച്ചിയിൽ തുടക്കം കുറിച്ചു. മയിക് ഇൻ ഇന്ത്യയിൽ മെയിഡ് ഇന് കേരളയ്ക്ക് വല്യ പ്രാധാന്യം ഉണ്ടെന്നു  അദ്ദേഹം പ്രഖ്യാപിച്ചത് കേരളത്തെ സംബന്ധിച്ച്  അഭിനന്ദനം തന്നെയാണ്. പരസ്പരം സഹകരിച്ച് മുന്നോട്ട് പോയാൽ കേന്ദ്രം നമ്മളെ കാണേണ്ടത് പോലെ കാണും..മോദി വരുമ്പോൾ താണ് വണങ്ങി നട്ടെല്ല് വളച്ച് നിൽക്കുന്നത് എല്ലാവരും കാണുന്നതാണ് മോദി വണ്ടി കയറിയാൽ ഉള്ള ഗീർ വാണങ്ങളും..


കേന്ദ്രം ചെയ്യുന്ന കാര്യങ്ങളുടെ ലിസ്റ്റ് ,കേരളം അതിൽ വഹിച്ച പങ്ക് ചിലവിട്ട തുക ഒക്കെ. വലിയ വാർത്തകൾ ആകുന്നതിന് പകരം ഇരു കക്ഷികളും ഒരു കല്യാണത്തിൻ്റെ 

ഒരുക്കങ്ങളുടെയും വിവിഐപി സംവിധാനത്തിൻ്റെ  പേരിൽ  തമ്മിൽ കോർക്കുന്നതാണ് മാപ്രകൾക്ക് വാർത്തയായത്.കേരളത്തിൻ്റെ മുന്നേറ്റം പോലും ശരിയായി പബ്ലിഷ് ചെയ്യാൻ അവർ മിനക്കെടുന്നുമില്ല..

ഒരു നന്മ നിറഞ്ഞ മനുഷ്യനെ രാഷ്ട്രീയത്തിൻ്റെ പേരിൽ കമ്മികൂട്ടം വെട്ടയാടുവാൻ തുടങ്ങിയിട്ട് കാലമേറെയായി..തൃശൂർ അങ്ങ് എടുത്തു കളയും എന്ന പേടിയിൽ മാത്രമാണത്.ഒരു വിദൂര പ്രതീക്ഷയോ മറ്റോ ആയതിനെ പർവതീകരിച്ച് അനുകൂലം ആക്കുകയാണ് സൈബർ സഖാക്കളും മറ്റും...



***നമ്മുടെ രാജ്യത്തിന് അടുത്ത കാലം വരെ അപ്രപ്യം എന്ന് കരുതിയ കടലിനു മുകളിൽ കൂടിയുള്ള പാലം കഴിഞ്ഞ ദിവസം മോദി  ഉൽഘാടനം ചെയ്തു.22 കിലോമീറ്റർ നീളം ഉള്ള പാലം പതിനാറു കിലോമീറ്റർ കടലിനു മുകളിൽ കൂടി എന്നത് കഴിഞ്ഞ കാലത്ത് ആരും ചിന്തിക്കാത്ത കാര്യം തന്നെയായിരുന്നു..കഴുത്തറപ്പൻ ടോൾ എന്ന് വിമർശനം ഉണ്ടെങ്കിലും സമയവും ഇന്ധനലാഭവും കണക്കുകൂട്ടി നോക്കുമ്പോൾ വലിയ പ്രശം ഇല്ലെന്ന് വിദഗ്ധര് പറയുന്നു.




*** വർഷങ്ങൾ പഴക്കമുള്ള കോഴിക്കോടിൻ്റെ ഫറോക്ക് പാലം വൈദ്യുതികരിച് കണ്ണിനു  കുളിർമ നൽകി സഞ്ചാരികളെ ആകർഷിക്കുവാൻ സർകാർ തുടങ്ങിയ പരിപാടി ഇനി അനേകം പാലങ്ങളിൽ കൂടി ദൃശ്യമാകും. ഇന്ത്യയിൽ സഞ്ചിരികളുടെ എണ്ണത്തിൽ ആറാം സ്ഥാനത്തുള്ള കേരളം മനസ്സ് വെച്ചാൽ ഒന്നാം സ്ഥാനത്തേക്ക് വരാം.പരിമിതമായ സൗകര്യങ്ങളും മാറി മാറി വന്ന സർക്കാരിൻ്റെ അനാസ്ഥയും തന്നെയാണ് പ്രകൃതി അനുഗ്രഹിച്ച നാടിനെ പിന്നിലേക്ക് വലിക്കുന്നത്.



****പതിമൂന്ന് വർഷം വേണ്ടി വന്നു ജോസഫ് മാഷിൻ്റെ കൈവെട്ട് പ്രതിയെ പിടിക്കുവാൻ...തൻ്റെ സ്പോൺസർമാർ ജയിലിൽ ആയില്ലെങ്കിൽ ഇനിയും സുകുമാര കുറുപ്പിനെ പോലെ കാണാമറയത്ത് തന്നെ തുടരൂ മായിരുന്നു അയാള്..മെയ്യനക്കി പണിയെടുക്കാൻ പോയതാണ് വിനയായത്.



,,, യുദ്ധത്തിന് എതിരായി കുറെ "മാനവ "സ്നേഹികൾ ഇവിടെ കേരളത്തിൽ കുത്തിതിരിപ്പു ഉണ്ടാക്കാൻ കൂട്ടായ്മയും  സമ്മേളനവും കണ്ണീർ പൊഴിച്ചലുകൾ  മറ്റും സംഘടിപ്പിച്ചിരുന്നു ..ഇപ്പൊ പാകിസ്താനും ഇറാനും തമ്മിൽ" മത്സരിക്കുമ്പോൾ" നമ്മുടെ ആളുകൾ ആയതു കൊണ്ട് അണ്ണാക്ക് വെട്ടി ഇരിക്കുകയാണ്..കാപട്യം നിറഞ്ഞ മനസ്സുകൾ ഇത്ര പെട്ടെന്ന് പിടിക്കപ്പെടും എന്ന് അവർ പോലും നിനച്ചിരീക്കില്ല.



***എംടി ആരെയും ഉദ്ദേശിച്ച് പറഞ്ഞത് അല്ല..ജനസേവനം എന്നത് ബിസിനെസ്സ് ആക്കുന്നതിനെ വിമർശിച്ചത് എല്ലാവരെയും ഉദ്ദേശിച്ച് തന്നെയായിരിക്കും. എന്നാല് അത് കൊണ്ടത് ഇടതു ഭാഗത്ത് മാത്രം ആയിപ്പോയി. ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് അവർക്ക് തോന്നി പോകുന്നത് ചെയ്തികൾ കൊണ്ട് മാത്രമാണ്..പിന്നെ എം ടീ ആയതു കൊണ്ട് കുറച്ചുപേർ അതേറ്റു പിടിച്ചു വഷളാക്കി.




****ഒരാളെ പിടിച്ചു മന്ത്രിയാക്കി തലവേദന മാറാത്ത അവസ്ഥയായി സർക്കാരിന്.കേറിയ ദിവസം മുതലുള്ള ഗണേഷിൻ്റെ പരിഷ്കാരങ്ങൾ പാർട്ടിക്ക് അത്ര പിടിക്കുന്നില്ല..അവസാനം വിവാദങ്ങൾ തലസ്ഥാനത്തെ ഇലക്ട്രിക് ബസ്സിൽ എത്തി നിൽക്കുന്നു. എത്രകാലം പാർട്ടിയെ വെറുപ്പിച്ചു ഇരിക്കാൻ പറ്റും എന്നാണ് ജനങ്ങൾ നോക്കുന്നത്.



***വിശ്വാസങ്ങളെ കുറിച്ച് സംസാരിച്ചതിന് ശോഭനക്ക് പിന്നാലെ ആരാധ്യയായ ചിത്രയെ കൂടി തേജോവധം ചെയ്യുകയാണ് സൈബർ സഖാക്കൾ. ഒരാള് മോദിയിൽ ഉള്ള വിശ്വാസം പറഞ്ഞപ്പോൾ മറ്റേയാൾ ദൈവത്തിൽ ഉള്ള വിശ്വാസം പറഞ്ഞു..നമുക്ക് ദഹിക്കാത്തത് ഒക്കെ പറയുന്നവരെ അപമാനിക്കുക എന്ന സ്റ്റൈൽ മാറാത്ത കാലത്തോളം രാഷ്ട്രീയ അടിമകളെ സൂക്ഷിക്കണം.




***രാമക്ഷേത്രത്തിൽ അടുത്തദിവസം പ്രതിഷ്ഠ കർമ്മമൊക്കെ കഴിയുമ്പോൾ അവിടേക്ക് വിശ്വാസികളുടെയും സന്ദർശകരുടെ ഒഴുക്ക് പ്രതീക്ഷിച്ച് വലിയൊരു വിഭാഗം അവിടെ ഉണ്ട്..അവർക്ക് മുന്നിൽ തുറന്നു കിട്ടിയ വലിയ അവസരം അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കും എന്ന് അവർക്ക് ഉറപ്പായി..അത് കൊണ്ട് തന്നെ അയോധ്യാ ക്ഷേത്രം വരേണ്ടത് നാടിൻ്റെ ആവശ്യം എന്ന് അവർ കരുതുന്നു.കേരളത്തിൽ ചില ആളുകൾക്ക് ഒഴിച്ച് ഭൂരിഭാഗം പേർക്കും ക്ഷേത്രം വെറും വിശ്വാസത്തിൻ്റെ കാര്യം മാത്രമല്ല നാടിൻ്റെ  വികസനത്തിൻ്റെ നാഴികക്കല്ല് കൂടിയാണ്.




**** ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്റ്റാർട്ട് അപ്പുകൾ ഉണ്ടാകുന്നത് നമ്മുടെ കേരളത്തിലാണ്.പക്ഷേ അത് തുടർന്നു പോകുന്നുണ്ടോ എന്ന കാര്യത്തില് ആണ് സംശയം. എന്ത് കാര്യവും തുടങ്ങുക എന്നല്ലാതെ അത് നിലനിർത്താൻ ആർക്കും താൽപര്യം ഇല്ല.ഇപ്പൊൾ AI കേമറ എന്തായീ എന്ന് വല്ല വിവരവും ഉണ്ടോ?



****ഇനിയൊരു സംശയം പറയാം..ഇന്ത്യാ ഒട്ടുക്ക് രാഷ്ട്രീയക്കാരെ ഈ ഡീ ഓടിച്ചിട്ട് പിടിക്കുമ്പോൾ ഇത്രയേറെ വിവാദം ഉണ്ടായിട്ടും എന്തുകൊണ്ട് കേരളത്തിൽ മാത്രം പലരും വഴുതി പോകുന്നത്? എന്ത് കൊണ്ടാണ് ലാവ്‌ലിൻ  നീണ്ടു നീണ്ടു പോകുന്നത്? തെളിവുകളുടെ അഭാവം എന്ന് പലരും വലിയ വായിൽ പറയുന്നുണ്ട് എങ്കിലും കൃത്യമായി പാർലിമെൻ്റ് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പലർക്കും മനസ്സിലാകും.അതുവരെ മനസ്സിൽ വെച്ചാൽ മതി ...അല്ലേൽ ചിലർക്ക് സുഖിക്കില്ല.


പ്ര .മോ. ദി .സം

No comments:

Post a Comment