Monday, January 8, 2024

ആദി കേശവ

 



ജോജു മലയാളത്തിൽ നല്ല നടന്മാരുടെ കൂട്ടത്തിൽ ഉള്ള ആളാണ്.. ഒട്ടു മിക്ക ചിത്രങ്ങളും നല്ല അഭിനയം കൊണ്ട് ശ്രദ്ധ പിടിച്ചു പററിയതുമാണ്.ഇവിടെ തന്നെ അത്യാവശ്യം നല്ല തിരക്കും ഉണ്ട്.







ഇങ്ങിനെയുള്ള നടൻ അന്യഭാഷാ ചിത്രങ്ങളൊക്കെ തിരഞ്ഞെടുക്കുമ്പോൾ ഇവിടുത്തെ പ്രേക്ഷകർക്ക് നല്ല പ്രതീക്ഷ ഉണ്ടാകും.ഫഹദ് ഫാസിൽ പോലെ  ദുൽഖർ പോലെ ഉള്ള നടന്മാർ  അന്യ ഭാഷാ ചിത്രങ്ങളിലേക്ക് പോകുമ്പോൾ അവിടെ എന്തെങ്കിലും ചെയ്യാൻ പറ്റിയ റോൾ ആണോ എന്ന് മനസ്സിലാക്കി മാത്രമേ പോവൂ.






പക്ഷേ നായകൻ്റെ അടി കൊണ്ട് മരിക്കുവാൻ വേണ്ടി മാത്രം ഒരു തെലുങ്ക് ചിത്രത്തിലേക്ക് ജോജു പോയത് എന്തിനാണ് എന്നത് മനസ്സിലാകുന്നില്ല.






ചിത്രത്തിന് ആണെങ്കിൽ പോലും  ഒരു പുതുമയും ഇല്ല..ടിപ്പിക്കൽ തെലുങ്ക് സിനിമ.പ്രേമം,അടി,ഇടി,പാട്ട്,മസാല ഇതിൽ കൂടുതൽ ഒന്നും ഇല്ല..കഥ ആണെങ്കിൽ തെലുങ്കിൽ കഴിഞ്ഞ വർഷം തന്നെ മൂന്നാല് തവണ വന്നു കഴിഞ്ഞ അതെ കഥകൾ..


പ്ര.മോ.ദി.സം


No comments:

Post a Comment